#WayanadTragedy | വയനാട് ദുരന്തം: മരണം 364; 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, ഇന്ന് രാവിലെ ചാലിയാറിൽ തെരച്ചിൽ തുടങ്ങും

#WayanadTragedy | വയനാട് ദുരന്തം: മരണം 364; 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, ഇന്ന് രാവിലെ ചാലിയാറിൽ തെരച്ചിൽ തുടങ്ങും
Aug 4, 2024 06:01 AM | By VIPIN P V

കൽപ്പറ്റ: (truevisionnews.com) വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിലെ ഇന്നലെ അവസാനിപ്പിച്ച തെരച്ചിൽ ഇന്നും തുടരും.

മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലായിരിക്കും തെരച്ചിൽ. ചാലിയാറിൽ ഇന്ന് രാവിലെ ഏഴ് മണിയോടെ രണ്ട് ഭാഗങ്ങളായി തെരച്ചിൽ പുനരാരംഭിക്കും.

ചാലിയാറിലെ തെരച്ചിലും തിങ്കളാഴ്ചയോടെ അവസാനിപ്പിക്കും. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

അതേസമയം, ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്.

ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നുണ്ട്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്.

തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളിൽ സംസ്ക്കരിക്കും. സർവ്വമത പ്രാർത്ഥനയോടെ ആയിരിക്കും സംസ്കാരം നടത്തുക. ഇന്നലെ നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയിൽ നിന്നും കണ്ടെടുത്തത്.

ഉരുൾപൊട്ടൽ ബാധിച്ച എല്ലാ സ്ഥലങ്ങളിലും ഇന്നലെ തെരച്ചിൽ നടത്തി. ആദ്യ ദിവസങ്ങളിലെ പോലെ തന്നെ വിവിധ സേനകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണ് ഇന്നലെയും തെരച്ചിൽ നടത്തിയത്.

ഇന്നലെ തമിഴ്നാടിന്റെ ഫയർഫോഴ്സ് ഡോഗ് സ്ക്വാഡിന്റെ സഹകരണം കൂടി ഇന്ന് ലഭിച്ചിരുന്നു. ഇന്നും ഇതേ രീതിയിൽ തന്നെ പരിശോധന തുടരും.

വിവിധ സംഘങ്ങളായി തിരിഞ്ഞ് പുഞ്ചിരിമട്ടം, ചൂരൽമല, മുണ്ടക്കൈ ഒപ്പം തന്നെ സൂചിപ്പാറയിലെ താഴ്ഭാഗങ്ങൾ, ചാലിയാർ പുഴയിലെ വിവിധ ഭാ​ഗങ്ങൾ എന്നിവിടങ്ങളിലെ പരിശോധനയും തുടരും.

അഞ്ചാം ദിവസവും ആരെയും ജീവനോടെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ചാലിയാറിൽ നിന്ന് ഇന്നലെ കണ്ടെത്തിയത് 12 മൃതദേഹങ്ങളാണ്.

ഇതോടെ ചാലിയാറിൽ വിപുലമായ തെരച്ചിൽ നടത്താനാണ് തീരുമാനം. പുഴ ​ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലടക്കം തിങ്കളാഴ്ച പരിശോധന നടത്തും. തുടര്‍ന്ന് തിങ്കളാഴ്ചയോടെ പരിശോധന അവസാനിപ്പിക്കാനാണ് തീരുമാനം.

#Wayanad #disaster #Dead #bodies #Identified #search #Chaliyar #morning

Next TV

Related Stories
#Nursingstudent | നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു

Nov 15, 2024 11:38 PM

#Nursingstudent | നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് മരണം. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക...

Read More >>
#Murderattempt | തിരുവനന്തപുരത്ത് മദ്യപാനം ചോദ്യം ചെയ്ത മധ്യവയസ്കൻ്റെ കഴുത്തറുത്തു

Nov 15, 2024 11:06 PM

#Murderattempt | തിരുവനന്തപുരത്ത് മദ്യപാനം ചോദ്യം ചെയ്ത മധ്യവയസ്കൻ്റെ കഴുത്തറുത്തു

കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ബാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
#arrest |  പാനൂരിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ബസിൽ വച്ച് കടന്നുപിടിചു, ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Nov 15, 2024 10:21 PM

#arrest | പാനൂരിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ബസിൽ വച്ച് കടന്നുപിടിചു, ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ഝാർഖണ്‌ഡ് സ്വദേശിയായ ജാബിദ് അൻസാരി (29) യെയാണ് കൊളവല്ലൂർ പോലീസ് അറസ്റ്റ്...

Read More >>
#Illegalliquor | സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Nov 15, 2024 10:01 PM

#Illegalliquor | സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

ഇയാളുടെ കൈയ്യിൽ നിന്നും 3000 രൂപയും കണ്ടെത്തിയിട്ടുണ്ട്. പണം മദ്യം വിറ്റ് കിട്ടിയതാണെന്ന് വിനീഷ് എക്സൈസിനോട്...

Read More >>
#accident |  സ്റ്റാൻഡിലൂടെ നടന്നു പോകവേ ബസ് തട്ടി, നിലത്ത് വീണ യുവതിക്ക് അത്ഭുതകരമായ രക്ഷ

Nov 15, 2024 09:59 PM

#accident | സ്റ്റാൻഡിലൂടെ നടന്നു പോകവേ ബസ് തട്ടി, നിലത്ത് വീണ യുവതിക്ക് അത്ഭുതകരമായ രക്ഷ

ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി നിലത്ത് വീണെങ്കിലും ബസ് പെട്ടെന്ന് നിർത്തിയതിനാൽ സാരമായ പരിക്കില്ലാതെ...

Read More >>
#Kuruvagang | ഭീതിയോടെ നാട്: കുറുവാസംഘത്തിനെ പിടിക്കാൻ പത്തംഗ സംഘം, ഡിവൈഎസ്പി നേതൃത്വം നൽകും

Nov 15, 2024 09:55 PM

#Kuruvagang | ഭീതിയോടെ നാട്: കുറുവാസംഘത്തിനെ പിടിക്കാൻ പത്തംഗ സംഘം, ഡിവൈഎസ്പി നേതൃത്വം നൽകും

പുന്നപ്രയിലും മണ്ണഞ്ചേരിയിലും പൊലീസും യുവാക്കളും അടങ്ങിയ ജാഗ്രത സമിതികൾ രൂപീകരിച്ച് രാത്രികാല പരിശോധന...

Read More >>
Top Stories

Entertainment News