#wayanadandslide | ദുരന്തബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ സര്‍വേ; അടിഞ്ഞുകൂടിയ മണ്‍കൂനകളുടെ ഉയരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന

#wayanadandslide |  ദുരന്തബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ സര്‍വേ; അടിഞ്ഞുകൂടിയ മണ്‍കൂനകളുടെ ഉയരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന
Aug 3, 2024 07:29 PM | By Athira V

കല്‍പ്പറ്റ: ( www.truevisionnews.com  )മുണ്ടക്കൈ - ചൂരൽമല ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തെരച്ചിൽ. ഉരുൾപൊട്ടലിൽ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കും.

എൻ.ഡി.ആർ.എഫ്, കെ - 9 ഡോഗ് സ്ക്വാഡ്, ആർമി കെ - 9 ഡോഗ് സ്ക്വാഡ്, സ്പെഷ്യൽ ഓപറേഷൻ ഗ്രൂപ്പ്, മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പ്, പോലിസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, തമിഴ്നാട് ഫയർ ആൻഡ് റസ്ക്യൂ, മെഡിക്കൽ ടീം, ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡെൽറ്റ സ്ക്വാഡ്, നേവൽ, കോസ്റ്റ് ഗാർഡ് തുടങ്ങിയ 11 സേനാ വിഭാഗങ്ങളിലെ 1264 പേരാണ് ആറ് മേഖലകളിലായി തിരിഞ്ഞ് അഞ്ചാം ദിവസം തെരിച്ചിൽ നടത്തിയത്.

ഇന്നത്തെ പരിശോധനയിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തി. പുഞ്ചിരി മട്ടം, മുണ്ടക്കൈ, ചൂരൽമല, വില്ലേജ് പരിസരം, സ്കൂൾ റോഡ് എന്നിവടങ്ങളിലായി 31 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചും പരിശോധന നടത്തി.

അപകടത്തിൽ കാണാതായവരെ കണ്ടെത്തുന്നതിന് ഫോട്ടോഗ്രാഫി ഫോൾഡറും മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത കുടുംബങ്ങളെയും പരിശോധിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും സമിതി അറിയിച്ചു. ക്യാമ്പുകളിലെ ശുചിത്വം ഉറപ്പാക്കും.

ആവശ്യമില്ലാതെ ദുരന്ത ഭൂമിയിലേക്ക് എത്തുന്നവരെ പ്രോത്സാഹിപ്പിക്കില്ല. ഇത്തരം ടൂറിസം യാത്രകൾ നിരുത്സാഹപ്പെടുത്തും. കുടുംബാംഗങ്ങൾ നഷ്ടമായവർ ഉൾപ്പടെയാണ് തെരച്ചിലിന് ഇറങ്ങുന്നത്. അവരുടെ വൈകാരികത മനസ്സിലാക്കണം. രക്ഷാപ്രവർത്തനം നടത്തുന്ന സ്ഥലത്ത് ഭക്ഷണം നൽകുന്നതിന് ആളുകൾ പോകരുത്.

ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നും മന്ത്രിസഭാ ഉപസമിതി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ എന്നിവർ പങ്കെടുത്തു.

#wayanad #landslide #disaster #next #level #search #drone #survey #disaster #affected #areas

Next TV

Related Stories
#Nursingstudent | നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു

Nov 15, 2024 11:38 PM

#Nursingstudent | നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് മരണം. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക...

Read More >>
#Murderattempt | തിരുവനന്തപുരത്ത് മദ്യപാനം ചോദ്യം ചെയ്ത മധ്യവയസ്കൻ്റെ കഴുത്തറുത്തു

Nov 15, 2024 11:06 PM

#Murderattempt | തിരുവനന്തപുരത്ത് മദ്യപാനം ചോദ്യം ചെയ്ത മധ്യവയസ്കൻ്റെ കഴുത്തറുത്തു

കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ബാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
#arrest |  പാനൂരിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ബസിൽ വച്ച് കടന്നുപിടിചു, ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Nov 15, 2024 10:21 PM

#arrest | പാനൂരിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ബസിൽ വച്ച് കടന്നുപിടിചു, ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ഝാർഖണ്‌ഡ് സ്വദേശിയായ ജാബിദ് അൻസാരി (29) യെയാണ് കൊളവല്ലൂർ പോലീസ് അറസ്റ്റ്...

Read More >>
#Illegalliquor | സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Nov 15, 2024 10:01 PM

#Illegalliquor | സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

ഇയാളുടെ കൈയ്യിൽ നിന്നും 3000 രൂപയും കണ്ടെത്തിയിട്ടുണ്ട്. പണം മദ്യം വിറ്റ് കിട്ടിയതാണെന്ന് വിനീഷ് എക്സൈസിനോട്...

Read More >>
#accident |  സ്റ്റാൻഡിലൂടെ നടന്നു പോകവേ ബസ് തട്ടി, നിലത്ത് വീണ യുവതിക്ക് അത്ഭുതകരമായ രക്ഷ

Nov 15, 2024 09:59 PM

#accident | സ്റ്റാൻഡിലൂടെ നടന്നു പോകവേ ബസ് തട്ടി, നിലത്ത് വീണ യുവതിക്ക് അത്ഭുതകരമായ രക്ഷ

ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി നിലത്ത് വീണെങ്കിലും ബസ് പെട്ടെന്ന് നിർത്തിയതിനാൽ സാരമായ പരിക്കില്ലാതെ...

Read More >>
#Kuruvagang | ഭീതിയോടെ നാട്: കുറുവാസംഘത്തിനെ പിടിക്കാൻ പത്തംഗ സംഘം, ഡിവൈഎസ്പി നേതൃത്വം നൽകും

Nov 15, 2024 09:55 PM

#Kuruvagang | ഭീതിയോടെ നാട്: കുറുവാസംഘത്തിനെ പിടിക്കാൻ പത്തംഗ സംഘം, ഡിവൈഎസ്പി നേതൃത്വം നൽകും

പുന്നപ്രയിലും മണ്ണഞ്ചേരിയിലും പൊലീസും യുവാക്കളും അടങ്ങിയ ജാഗ്രത സമിതികൾ രൂപീകരിച്ച് രാത്രികാല പരിശോധന...

Read More >>
Top Stories

Entertainment News