#childsletter | യുവ പോരാളി, ആയിരം നന്ദി'; കത്തെഴുതിയ കുഞ്ഞു റയാന് സൈന്യത്തിന്റെ നന്ദി

#childsletter | യുവ പോരാളി, ആയിരം നന്ദി'; കത്തെഴുതിയ കുഞ്ഞു റയാന് സൈന്യത്തിന്റെ നന്ദി
Aug 3, 2024 06:54 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ വേദനയിലാണ് കേരളം. ദുരന്തഭൂമിയിൽ രാപ്പകൽ വ്യത്യാസമില്ലാതെ നിരവധിപ്പേരാണ് രക്ഷാപ്രവർത്തനത്തിൽ സജീവമായുള്ളത്.

അവർക്കെല്ലാം കേരളത്തിൻ്റെയാകെ പിന്തുണയുമുണ്ട്. ദുരന്തഭൂമിയിൽ അഹോരാത്രം പ്രയത്നിക്കുന്ന ഇന്ത്യൻ സൈന്യത്തിന് അഭിനന്ദനം അറിയിച്ച് കോഴിക്കോട് വെള്ളായിക്കോട് എഎംഎൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ റയാനെഴുതിയ കത്ത് സാമൂഹികമാധ്യമങ്ങളിലടക്കം വൈറലായിരുന്നു.

ഇപ്പോൾ റയാൻ്റെ സ്നേഹത്തിന് നന്ദി അറിയിച്ചിരിക്കുകയാണ് ഇന്ത്യൻ സൈന്യം.

റയാൻ്റെ വാക്കുകൾ

തങ്ങളെ ആഴത്തിൽ സ്പർശിച്ചെന്നും പ്രതികൂലസമയങ്ങളിൽ പ്രതീക്ഷയുടെ പ്രകാശമാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും റയാൻ്റെ കത്ത് പങ്കുവെച്ചുകൊണ്ട് ഇന്ത്യൻ ആർമി സതേൺ കമാൻഡ് എക്‌സിൽ കുറിച്ചു.

കത്ത് ആ ദൗത്യത്തിന് കൂടുതൽ ശക്തിപകരുന്നുവെന്നും അവർ കുറിച്ചു. ''നിങ്ങൾ യൂണിഫോം ധരിച്ച് ഞങ്ങളോടൊപ്പം നിൽക്കുന്ന ദിവസത്തിനായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

നമ്മൾ ഒരുമിച്ച് നമ്മുടെ രാജ്യത്തിൻ്റെ അഭിമാനം ഉയർത്തും. യുവ പോരാളി, നിങ്ങളുടെ ധൈര്യത്തിനും പ്രചോദനത്തിനും നന്ദി. ആയിരം നന്ദി'', അവർ കൂട്ടിച്ചേർത്തു.

'വയനാട്ടിൽ ഉരുൾപ്പൊട്ടലിൽ മണ്ണിനടിയിൽപ്പെട്ടുപോയ കുറെ മനുഷ്യരെ നിങ്ങൾ രക്ഷിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി.

നിങ്ങൾ ബിസ്‌ക്കറ്റും വെള്ളവും മാത്രം കഴിച്ച് പാലം നിർമ്മിക്കുന്ന വീഡിയോ കണ്ടപ്പോൾ അഭിമാനമായി. ഞാനും വലുതായിട്ട് ആർമിയായി നാടിനെ രക്ഷിക്കും', എന്നായിരുന്നു റയാൻ കത്തിൽ കുറിച്ചത്.

#Young #warrior #thousand #thanks #Army #thanks #baby #Ryan #who #wrote #letter

Next TV

Related Stories
വ്യാജനാ.. പെട്ടു പോകല്ലേ....! വാട്‌സാപ്പിലേക്ക് ഈ മെസ്സേജുകള്‍ വന്നാല്‍ സൂക്ഷിക്കുക; മുന്നറിയിപ്പ് നല്‍കി എംവിഡി

Jul 26, 2025 03:15 PM

വ്യാജനാ.. പെട്ടു പോകല്ലേ....! വാട്‌സാപ്പിലേക്ക് ഈ മെസ്സേജുകള്‍ വന്നാല്‍ സൂക്ഷിക്കുക; മുന്നറിയിപ്പ് നല്‍കി എംവിഡി

വാട്‌സാപ്പിലേക്ക് ഈ മെസ്സേജുകള്‍ വന്നാല്‍ സൂക്ഷിക്കുക, മുന്നറിയിപ്പ് നല്‍കി...

Read More >>
നിരത്തിൽ വീണ്ടും ജീവൻ....!  പിന്നിൽ സ്വകാര്യ ബസിടിച്ചു, കൊച്ചിയിൽ സ്കൂട്ടര്‍ മറിഞ്ഞ് ബസിനടിയിൽപ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Jul 26, 2025 03:04 PM

നിരത്തിൽ വീണ്ടും ജീവൻ....! പിന്നിൽ സ്വകാര്യ ബസിടിച്ചു, കൊച്ചിയിൽ സ്കൂട്ടര്‍ മറിഞ്ഞ് ബസിനടിയിൽപ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

എറണാകുളത്ത് സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം....

Read More >>
യുവതയുടെ മനസ്സിൽ പുതു ചിന്തയുണർത്താൻ ; 'എബിനും മാളവികയും ' ഹ്രസ്വ ചലച്ചിത്രം ടൈറ്റിൽ പോസ്റ്റർ മന്ത്രി കെ രാജൻ പ്രകാശനം ചെയ്തു

Jul 26, 2025 02:20 PM

യുവതയുടെ മനസ്സിൽ പുതു ചിന്തയുണർത്താൻ ; 'എബിനും മാളവികയും ' ഹ്രസ്വ ചലച്ചിത്രം ടൈറ്റിൽ പോസ്റ്റർ മന്ത്രി കെ രാജൻ പ്രകാശനം ചെയ്തു

'എബിനും മാളവികയും ' ഹ്രസ്വ ചലച്ചിത്രം ടൈറ്റിൽ പോസ്റ്റർ മന്ത്രി കെ രാജൻ പ്രകാശനം...

Read More >>
കണ്ണൂരിലെ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സമ​ഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി, പ്രത്യേക സമിതി രൂപീകരിച്ചു

Jul 26, 2025 02:03 PM

കണ്ണൂരിലെ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സമ​ഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി, പ്രത്യേക സമിതി രൂപീകരിച്ചു

കണ്ണൂരിലെ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സമ​ഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി...

Read More >>
കണ്ണൂർ കൂത്തുപറമ്പിൽ നായ കുറുകെ ചാടി സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 26, 2025 01:30 PM

കണ്ണൂർ കൂത്തുപറമ്പിൽ നായ കുറുകെ ചാടി സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൂത്തുപറമ്പിൽ നായ കുറുകെ ചാടി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥിക്ക്...

Read More >>
Top Stories

//Truevisionall