#Wayanadmudflow | 'എന്റെയാളായിരിക്കും, എന്റെയാളായിരിക്കും എന്ന പ്രതീക്ഷയിലാണ് എല്ലാവരും'; കണ്ണുനീരോടെ ഹൃദയം നുറുങ്ങുന്ന ദൗത്യവുമായി ആംബുലൻസ് ഡ്രൈവർമാർ

#Wayanadmudflow | 'എന്റെയാളായിരിക്കും, എന്റെയാളായിരിക്കും എന്ന പ്രതീക്ഷയിലാണ് എല്ലാവരും'; കണ്ണുനീരോടെ ഹൃദയം നുറുങ്ങുന്ന ദൗത്യവുമായി ആംബുലൻസ് ഡ്രൈവർമാർ
Aug 3, 2024 05:29 PM | By VIPIN P V

കൽപറ്റ: (truevisionnews.com) ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങൾ വിംസിലും മേപ്പാടി സിഎച്ച്സിയിലും എത്തിക്കാനായി വിശ്രമമില്ലാതെ ഓടുകയാണ് നിരവധി ആംബുലൻസ് ഡ്രൈവർമാർ.

കേരളത്തിന്റെ വിവിധ ഭാ​ഗ​ങ്ങളിൽനിന്നാണ് ഇവരൊക്കെ മേപ്പാടിയിലെത്തിയിരിക്കുന്നത്. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഓരോ ആംബുലൻസ് ഡ്രൈവർമാരും മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിക്കുന്നത്.

ചൂരൽമലയിലും മുണ്ടക്കൈയിലും മണ്ണിൽ പുതഞ്ഞുപോയ ജീവിതങ്ങൾ. തെരച്ചിലിൽ കണ്ടെത്തിയ മൃതദേഹങ്ങൾ മേപ്പാടി സിഎച്ചസിയിലേക്ക് എത്തിക്കാൻ നിരവധി ആംബുലൻസ് ഡ്രൈവർമാരാണ് സജ്ജരായിരിക്കുന്നത്.

''ഉമ്മയും ഉപ്പയും മരിച്ച ഒരു മോനെ രക്ഷപ്പെടുത്തി, രാത്രി ഏഴ് മണിക്ക്. ആദ്യട്രിപ്പ് അതായിരുന്നു. ആ മോനെ വിംസിലെത്തിച്ചു.

പിറ്റേന്ന് രാവിലെ ഒരു തലമാത്രം കിട്ടി, ഇപ്പോൾ ഒരു കിഡ്നി മാത്രം ലഭിച്ചിട്ടുണ്ട്. അത് കൊണ്ടുപോകാൻ തയ്യാറാകുകയാണ്.''

ദുരന്തഭൂമിയിലെ വാക്കുകൾ വിവരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ട്. ചൊവ്വാഴ്ച മുതൽ ഇവർ ദുരന്തമുഖത്തുണ്ട്. ആരും പറഞ്ഞിട്ട് വന്നവരല്ല ഇവർ.

ആരെയും കാത്തുനിൽക്കാൻ നേരവുമില്ല. അവസാനത്തെ മൃതദേഹവും കിട്ടുന്നത് വരെ ഇവിടെ സേവനം ചെയ്യാൻ സന്നദ്ധരാണ് ഇവര്‍.

ഓരോ ആംബുലൻസിലും ഉറ്റവരുണ്ടെന്ന് കരുതി കാത്തിരിക്കുന്ന നിരവധി മനുഷ്യരുണ്ട്. ''ഓരോ മനുഷ്യനും അവരുടെ ഉറ്റവരുടെ ബോഡിയും പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്.

അവരുടെ ഒടുവിലത്തെ വസ്ത്രവും കയ്യിൽ കരുതിയാണ് അവർ വാതിൽക്കൽ കാത്തുനിൽക്കുന്നത്. എന്റെയാളായിരിക്കും, എന്റെയാളായിരിക്കും എന്ന പ്രതീക്ഷയിലാണ് എല്ലാവരും വന്നുകൊണ്ടിരിക്കുന്നത്. അതൊക്കെ കാണുമ്പോൾ വല്ലാത്ത് വിഷമം വരും.''

ചൂരൽമലയിൽ നിന്ന് മേപ്പാടി ഹെൽത്ത് സെന്ററിലേക്ക് 13 കിലോമീറ്ററാണ് ദൂരം.

നെഞ്ചുപൊട്ടുന്ന കാഴ്ചകളുമായി ആ ദൂരം താണ്ടിയെത്തുന്നവർക്ക് ഒന്നേ പറയാനുള്ളൂ. 'പറയാൻ പറ്റാത്തത്രേം മനുഷ്യരായിട്ടുണ്ട് ഇവിടെ നിന്നും'. ഹൃദയം നുറുങ്ങുന്ന ദൗത്യവുമായി അവർ സേവനം തുടരുകയാണ്.

#hoping #mine #Ambulancedrivers #heart #wrenching #mission

Next TV

Related Stories
വ്യാജനാ.. പെട്ടു പോകല്ലേ....! വാട്‌സാപ്പിലേക്ക് ഈ മെസ്സേജുകള്‍ വന്നാല്‍ സൂക്ഷിക്കുക; മുന്നറിയിപ്പ് നല്‍കി എംവിഡി

Jul 26, 2025 03:15 PM

വ്യാജനാ.. പെട്ടു പോകല്ലേ....! വാട്‌സാപ്പിലേക്ക് ഈ മെസ്സേജുകള്‍ വന്നാല്‍ സൂക്ഷിക്കുക; മുന്നറിയിപ്പ് നല്‍കി എംവിഡി

വാട്‌സാപ്പിലേക്ക് ഈ മെസ്സേജുകള്‍ വന്നാല്‍ സൂക്ഷിക്കുക, മുന്നറിയിപ്പ് നല്‍കി...

Read More >>
നിരത്തിൽ വീണ്ടും ജീവൻ....!  പിന്നിൽ സ്വകാര്യ ബസിടിച്ചു, കൊച്ചിയിൽ സ്കൂട്ടര്‍ മറിഞ്ഞ് ബസിനടിയിൽപ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Jul 26, 2025 03:04 PM

നിരത്തിൽ വീണ്ടും ജീവൻ....! പിന്നിൽ സ്വകാര്യ ബസിടിച്ചു, കൊച്ചിയിൽ സ്കൂട്ടര്‍ മറിഞ്ഞ് ബസിനടിയിൽപ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

എറണാകുളത്ത് സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം....

Read More >>
യുവതയുടെ മനസ്സിൽ പുതു ചിന്തയുണർത്താൻ ; 'എബിനും മാളവികയും ' ഹ്രസ്വ ചലച്ചിത്രം ടൈറ്റിൽ പോസ്റ്റർ മന്ത്രി കെ രാജൻ പ്രകാശനം ചെയ്തു

Jul 26, 2025 02:20 PM

യുവതയുടെ മനസ്സിൽ പുതു ചിന്തയുണർത്താൻ ; 'എബിനും മാളവികയും ' ഹ്രസ്വ ചലച്ചിത്രം ടൈറ്റിൽ പോസ്റ്റർ മന്ത്രി കെ രാജൻ പ്രകാശനം ചെയ്തു

'എബിനും മാളവികയും ' ഹ്രസ്വ ചലച്ചിത്രം ടൈറ്റിൽ പോസ്റ്റർ മന്ത്രി കെ രാജൻ പ്രകാശനം...

Read More >>
കണ്ണൂരിലെ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സമ​ഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി, പ്രത്യേക സമിതി രൂപീകരിച്ചു

Jul 26, 2025 02:03 PM

കണ്ണൂരിലെ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സമ​ഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി, പ്രത്യേക സമിതി രൂപീകരിച്ചു

കണ്ണൂരിലെ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സമ​ഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി...

Read More >>
കണ്ണൂർ കൂത്തുപറമ്പിൽ നായ കുറുകെ ചാടി സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 26, 2025 01:30 PM

കണ്ണൂർ കൂത്തുപറമ്പിൽ നായ കുറുകെ ചാടി സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൂത്തുപറമ്പിൽ നായ കുറുകെ ചാടി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥിക്ക്...

Read More >>
Top Stories

//Truevisionall