മേപ്പാടി: ( www.truevisionnews.com ) ഉരുള്‍ പൊട്ടലില്‍ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി മൊബൈല്‍ ഫോണും കണക്ഷനും നല്കി ജിയോ. നിലവില്‍ ഒരു മാസത്തേക്കുള്ള കണക്ഷനാണ് നല്‍കിയത് ഒരു മാസത്തിന് ശേഷം ഇവരെ ബന്ധപ്പെട്ട് ആവശ്യമുള്ളവര്‍ക്ക് തുടര്‍ന്നും കണക്ഷന് സൗജന്യമായി നല്‍കുമെന്ന് ജിയോ പറഞ്ഞു.
ഫോണ്‍ നഷ്ടപ്പെട്ട് ബന്ധുക്കളോടോ സുഹൃത്തുക്കളോടെ സംസാരിക്കാന്‍ കഴിയാത്തവര്‍ ഉണ്ട്. അവര്‍ക്ക് ആശ്വാസം നല്‍കാനാണ് പദ്ധതി എന്നും ജിയോ പറഞ്ഞു.
നേരത്തെ ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ നെറ്റ് ട്രാഫിക്കിലെ വര്‍ധനവ് കണക്കിലെടുത്ത് റിലയന്‍സ് ജിയോ അവിടുത്തെ നെറ്റ് വര്‍ക്ക് ശേഷി വര്‍ധിപ്പിച്ചിരുന്നു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അഭ്യര്‍ഥനയുടെ അടിസ്ഥാനത്തിലും ആവശ്യകതയും കണക്കിലെടുത്താണ് ജിയോയുടെ ഈ അടിയന്തിര നീക്കം. പുതിയതായി ഒരു ടവര്‍ കൂടി ജിയോ ഇതിനായി സ്ഥാപിച്ചു.
#jio #donates #mobile #phones #connection #wayanad #landslide #affected #people