(truevisionnews.com) വയനാട് ദുരന്തത്തിൽ പൂര്‍ണ്ണമായും തകര്‍ന്ന മുണ്ടക്കൈ വെള്ളാര്‍മല എല്‍പി സ്കൂള്‍ പുനരുദ്ധാരണവും തങ്ങള്‍ ഏറ്റെടുക്കുമെന്ന് മേജര്‍ രവി.
തകര്‍ന്ന സ്കൂള്‍ കണ്ടപ്പോള്‍ ലാലേട്ടന്‍റെ കണ്ണുകള്‍ നിറഞ്ഞു. അപ്പോള്‍ തന്നെ അത് ഏറ്റെടുക്കാന്‍ തീരുമാനിച്ചുവെന്ന് മേജര്‍ രവി പറഞ്ഞു.
നിങ്ങൾ ചോദിച്ചില്ലേ ലാലേട്ടനോട് ഇത് അറിയുന്ന സ്ഥലമല്ലേ എന്ന്, ഞങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്ന സമയത്ത് മുണ്ടക്കൈയിലെ ആ സ്കൂൾ കണ്ടപ്പോൾ ലാലേട്ടന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.
അതുകൊണ്ട് വിശ്വശാന്തി ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടർ എന്ന നിലയില്‍ അദ്ദേഹത്തോട് ചോദിക്കാതെ തന്നെ ആ സ്കൂൾ വീണ്ടും പുനര്‍നിര്‍മ്മിക്കാനുള്ള ഉത്തരവാദിത്തം കൂടി വിശ്വശാന്തി ഏറ്റെടുത്തിരിക്കുകയാണെന്നും മേജർ രവി പറഞ്ഞു.
മദ്രാസ് ഇന്‍ഫെന്ററി ബറ്റാലിയനിലെ ഉദ്യോഗസ്ഥര്‍ക്കും മേജർ രവിയ്ക്കുമൊപ്പമാണ് ദുരന്തമുഖത്ത് എത്തിയത്. ദുരിതബാധിത മേഖല സന്ദർശിച്ചുവെന്നും വേദനയുണ്ടെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.
ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്തത് കൂടാതെ മോഹൻലാലും ഭാഗമായുള്ള വിശ്വശാന്തി ഫൗണ്ടേഷനിൽ നിന്ന് പുനരധിവാസത്തിന് മൂന്ന് കോടി രൂപ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
രക്ഷാപ്രവർത്തനത്തിന് ഒപ്പം നിന്ന എല്ലാവരെയും മനസുകൊണ്ട് നമസ്കരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
#Laletan's #eyes #filled #tears #he #saw #ruined #school #Mundakai #MajorRavi