#wayanadLandslides | 'എല്ലാം നഷ്ടപ്പെട്ട ആളുകളാണ് ഞങ്ങൾ, അതിനിടയിലാണ് ഉള്ളതും മോഷ്ടിച്ച് കൊണ്ടുപോകുന്നത്',പരാതിയുമായി നാട്ടുകാർ

#wayanadLandslides |  'എല്ലാം നഷ്ടപ്പെട്ട ആളുകളാണ് ഞങ്ങൾ, അതിനിടയിലാണ് ഉള്ളതും മോഷ്ടിച്ച് കൊണ്ടുപോകുന്നത്',പരാതിയുമായി നാട്ടുകാർ
Aug 3, 2024 02:54 PM | By Susmitha Surendran

കല്പറ്റ: (truevisionnews.com)  ആയിരകണക്കിന് രക്ഷാപ്രവർത്തകരാണ് വയനാടിനെ കരകയറ്റാൻ കൂടെ നിൽക്കുന്നത്. എന്നാൽ ഇതിൽ 99% പേരും ആത്മാർഥമായി ഒന്നും പ്രതീഷിക്കാതെ ഉറ്റവരെ തിരയുമ്പോൾ ഒട്ടും രസകരമല്ലാത്ത ഒരു വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടലിൽ സാഹചര്യത്തിൽ പൂട്ടിയിട്ട വീടുകളിൽ നിന്നും പല സാധനങ്ങളും മോഷണം പോകുന്നു എന്ന പരാതിയും അതിന് സുരക്ഷ വേണമെന്ന ആവശ്യവുമായെത്തിയിരിക്കുകയാണ് നാട്ടുകാർ.

'എല്ലാം നഷ്ടപ്പെട്ട ആളുകളാണ് ഞങ്ങൾ. വീട് പൂട്ടിയാണ് ക്യാപിലേക്ക് മാറിയത്. ഇപ്പോൾ നോക്കുമ്പോൾ വീടിന്റെ പിൻവശത്തെ വാതിൽ പൊളിച്ച് അകത്തു കടന്നിട്ടുണ്ട്.

വസ്ത്രങ്ങൾ അടക്കമുള്ളവ നഷ്ടമായിട്ടുണ്ട്. വീടും, കച്ചവട സ്ഥാപനങ്ങളും വാഹനവും ജീവനും നഷ്ട്ടപെട്ടവരാണ് ഞങ്ങൾ അതിനിടയിലാണ് മോക്ഷണവും.

രക്ഷാപ്രവർത്തനത്തിന് എത്തുന്നവരെ കുറ്റം പറയുകയല്ല. പക്ഷെ എല്ലാവരും ആ ഉദ്ദേശത്തോടെയല്ല എത്തിയത് എന്നത് വിഷമിപ്പിക്കുന്ന കാര്യമാണ് 'എന്നാണ് നാട്ടുകാർ  പറഞ്ഞത്.

കുത്തിയൊലിച്ച മലവെള്ളത്തിൽ ജീവനും കൊണ്ടോടിയ മനുഷ്യർക്ക് വീടിന്റെ വാതിൽ ഒന്ന് ചാരി ഇടാൻ പോലുമുള്ള സാവകാശം കിട്ടിയുന്നില്ല.

രാത്രി കിടക്കുമ്പോൾ ഊരിവെച്ചിരുന്ന ആഭരണങ്ങൾ മുതൽ കല്യാണ ആവശ്യങ്ങൾക്കായി കരുതിവെച്ചിരുന്ന സമ്പത്ത് വരെ മണ്ണിനടിയിലോ ചളിയിലോ പൂണ്ടു കിടക്കുന്നുണ്ടാകാം.

ആ സമ്പത്തിന് ഇന്ന് അവകാശികൾ ഇല്ലെങ്കിൽ പോലും അത് കവർന്നെടുക്കാൻ ശ്രമിക്കുന്നത് ഒട്ടും അംഗീകരിക്കാൻ ആകുന്ന പ്രവണതയല്ല.

രക്ഷാപ്രവർത്തനത്തിന് മറ്റു ജില്ലയിൽ നിന്ന് പോലും സന്നദ്ധരായെത്തിയവരെ പോലും സംശയത്തിന്റെ നിഴലിൽ ആകുന്നതാണ് ഇത്തരക്കാർ. ഇവരെ പൊലീസും മറ്റു സംവിധാനങ്ങളും കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

#Complaints #many #things #stolen #from #locked #houses #wayanad

Next TV

Related Stories
കലിയടങ്ങാതെ മഴ...! വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 26, 2025 11:07 PM

കലിയടങ്ങാതെ മഴ...! വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
മണ്ണിടിച്ചിൽ; നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

Jul 26, 2025 11:00 PM

മണ്ണിടിച്ചിൽ; നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

മൂന്നാർ ​ഗവൺമെന്റ് കോളേജിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ...

Read More >>
കോഴിക്കോട് വടകരയിലെ വിഷ്‌ണു ക്ഷേത്രത്തിൽ തീപ്പിടുത്തം

Jul 26, 2025 10:52 PM

കോഴിക്കോട് വടകരയിലെ വിഷ്‌ണു ക്ഷേത്രത്തിൽ തീപ്പിടുത്തം

വടകര പുത്തൂർ വിഷ്‌ണു ക്ഷേത്രത്തിൽ...

Read More >>
കണ്ണൂർ ആറളത്ത് മലവെള്ളപാച്ചിൽ; മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം, 50ലധികം വീടുകളിൽ വെള്ളം കയറി

Jul 26, 2025 10:43 PM

കണ്ണൂർ ആറളത്ത് മലവെള്ളപാച്ചിൽ; മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം, 50ലധികം വീടുകളിൽ വെള്ളം കയറി

കണ്ണൂർ ആറളത്ത് മലവെള്ളപാച്ചിൽ മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം 50ലധികം വീടുകളിൽ വെള്ളം...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ

Jul 26, 2025 10:14 PM

കോഴിക്കോട് ബാലുശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ

ബാലുശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ്...

Read More >>
കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം

Jul 26, 2025 10:09 PM

കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം

കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം...

Read More >>
Top Stories

//Truevisionall