#wayanadandslide | വനത്തിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷിക്കാൻ ശ്രമം; കുടുങ്ങിയത് ചാലിയാർ കടന്ന് വയനാട്ടിലേക്ക് പോയവർ

#wayanadandslide |  വനത്തിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷിക്കാൻ ശ്രമം; കുടുങ്ങിയത് ചാലിയാർ കടന്ന് വയനാട്ടിലേക്ക് പോയവർ
Aug 3, 2024 01:53 PM | By Athira V

കൽപറ്റ: ( www.truevisionnews.com  )മലപ്പുറം പോത്തുകല്ലിൽ ചാലിയാർ പുഴ കടന്ന് വയനാട്ടിലേക്ക് പോയ 3 യുവാക്കൾ വനത്തിൽ കുടുങ്ങി.

ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. ഇന്നലെയാണ് അവർ സൂചിപ്പാറ മേഖലയിലേക്ക് പോയത്. ഇവിടെ അപകടഭീഷണിയുള്ള സ്ഥലമാണ്. മലപ്പുറം സ്വദേശികളാണ് വനത്തിൽ കുടുങ്ങിയിരിക്കുന്നത്.

അതേസമയം, രുൾ ദുരന്തം വൻനാശം വിതച്ച വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും അഞ്ചാം ദിവസവും തിരച്ചിൽ ഊർജിതം. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 360 ആയി ഉയർന്നു. ചൂരൽമലയിൽ നിന്ന് ഇന്ന് നാല് മൃതശരീരങ്ങൾ കൂടി തിരച്ചിലിൽ കണ്ടെത്തി. ഇതിൽ രണ്ടെണ്ണം ചാലിയാറിൽ നിന്നാണ് കണ്ടെത്തിയത്.

മുണ്ടേരിക്ക് സമീപം തുടിമുടി, അമ്പുട്ടാൻ പുട്ടി എന്നിവിടങ്ങളിൽ നിന്നാണ് രണ്ട് സ്ത്രീകളുടെ മൃതശരീരങ്ങളും മാനവേദൻ സ്കൂൾ കടവിന് സമീപം ഒരു കാലും തിരച്ചിൽ സംഘം കണ്ടെത്തിയത്. ദുരന്തത്തിൽപ്പെട്ട 206 പേരെ കണ്ടെത്താനുണ്ട്. മരിച്ചവരിൽ 30 പേർ കുട്ടികളാണ്. 148 മൃതശരീരങ്ങൾ കൈമാറി. മേപ്പാടി ആശുപത്രിയിലുള്ള 74 മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്.

ഇതുവരെ 146 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്തത്തിൽ പരിക്കേറ്റ 81 പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. 34 സ്ത്രീകളും 36 പുരുഷന്മാരും 11 കുട്ടികളുമാണ്. 206 പേർ ആശുപത്രിവിട്ടു. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേർ താമസിക്കുന്നു. ചൂരൽമലയിലെ 10 ക്യാമ്പുകളിലായി 1707 പേരും താമസിക്കുന്നുണ്ട്.

ദുരന്തമേഖല ആറ് സോണുകളായി തിരിച്ചാണ് 40 സംഘങ്ങൾ തിരച്ചിൽ നടത്തുന്നത്. കഴിഞ്ഞ ദിവസംവരെയും എത്തിപ്പെടാൻ കഴിയാതിരുന്ന അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്ന പുഞ്ചിരിമട്ടം മൂന്നാം സോണുമാണ്.

വെള്ളാർമല വില്ലേജ് റോഡ്, ജി.വി.എച്ച്.എസ്.എസ് വെള്ളാർമല എന്നിവയാണ് യഥാക്രമം നാലും അഞ്ചും സോണുകൾ. പുഴയുടെ അടിവാരമാണ് അവസാന സോൺ. ദേശീയ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്), ഡോഗ് സ്ക്വാഡ്, കോസ്റ്റ് ഗാർഡ്, നേവി, ബെയ്‍ലി പാലം യാഥാർഥ്യമാക്കിയ എം.ഇ.ജി എന്നിവരടങ്ങുന്ന സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. ഓരോ സംഘത്തിലും മൂന്ന് നാട്ടുകാരും ഒരു വനം വകുപ്പ് ജീവനക്കാരനുമുണ്ട്. തീർത്തും വ്യവസ്ഥാപിതമായ ഈ തിരച്ചിൽ ഫലപ്രദമായി എന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.

#attempt #rescue #3 #people #trapped #forest

Next TV

Related Stories
#Nursingstudent | നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു

Nov 15, 2024 11:38 PM

#Nursingstudent | നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് മരണം. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക...

Read More >>
#Murderattempt | തിരുവനന്തപുരത്ത് മദ്യപാനം ചോദ്യം ചെയ്ത മധ്യവയസ്കൻ്റെ കഴുത്തറുത്തു

Nov 15, 2024 11:06 PM

#Murderattempt | തിരുവനന്തപുരത്ത് മദ്യപാനം ചോദ്യം ചെയ്ത മധ്യവയസ്കൻ്റെ കഴുത്തറുത്തു

കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ബാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
#arrest |  പാനൂരിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ബസിൽ വച്ച് കടന്നുപിടിചു, ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Nov 15, 2024 10:21 PM

#arrest | പാനൂരിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ബസിൽ വച്ച് കടന്നുപിടിചു, ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ഝാർഖണ്‌ഡ് സ്വദേശിയായ ജാബിദ് അൻസാരി (29) യെയാണ് കൊളവല്ലൂർ പോലീസ് അറസ്റ്റ്...

Read More >>
#Illegalliquor | സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Nov 15, 2024 10:01 PM

#Illegalliquor | സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

ഇയാളുടെ കൈയ്യിൽ നിന്നും 3000 രൂപയും കണ്ടെത്തിയിട്ടുണ്ട്. പണം മദ്യം വിറ്റ് കിട്ടിയതാണെന്ന് വിനീഷ് എക്സൈസിനോട്...

Read More >>
#accident |  സ്റ്റാൻഡിലൂടെ നടന്നു പോകവേ ബസ് തട്ടി, നിലത്ത് വീണ യുവതിക്ക് അത്ഭുതകരമായ രക്ഷ

Nov 15, 2024 09:59 PM

#accident | സ്റ്റാൻഡിലൂടെ നടന്നു പോകവേ ബസ് തട്ടി, നിലത്ത് വീണ യുവതിക്ക് അത്ഭുതകരമായ രക്ഷ

ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി നിലത്ത് വീണെങ്കിലും ബസ് പെട്ടെന്ന് നിർത്തിയതിനാൽ സാരമായ പരിക്കില്ലാതെ...

Read More >>
#Kuruvagang | ഭീതിയോടെ നാട്: കുറുവാസംഘത്തിനെ പിടിക്കാൻ പത്തംഗ സംഘം, ഡിവൈഎസ്പി നേതൃത്വം നൽകും

Nov 15, 2024 09:55 PM

#Kuruvagang | ഭീതിയോടെ നാട്: കുറുവാസംഘത്തിനെ പിടിക്കാൻ പത്തംഗ സംഘം, ഡിവൈഎസ്പി നേതൃത്വം നൽകും

പുന്നപ്രയിലും മണ്ണഞ്ചേരിയിലും പൊലീസും യുവാക്കളും അടങ്ങിയ ജാഗ്രത സമിതികൾ രൂപീകരിച്ച് രാത്രികാല പരിശോധന...

Read More >>
Top Stories

Entertainment News