#auroraalert | ഇന്നും നാളെയും ആകാശം നിറങ്ങളാല്‍ നിറയും; നോർത്തേൺ ലൈറ്റ്സ് ദൃശ്യമാകുമെന്ന് പ്രവചനം

#auroraalert | ഇന്നും നാളെയും ആകാശം നിറങ്ങളാല്‍ നിറയും; നോർത്തേൺ ലൈറ്റ്സ് ദൃശ്യമാകുമെന്ന് പ്രവചനം
Aug 3, 2024 12:02 PM | By Athira V

ന്യൂയോര്‍ക്ക്: ( www.truevisionnews.com )സൗരകൊടുങ്കാറ്റുകളെ തുടര്‍ന്നുണ്ടാകുന്ന 'നോർത്തേൺ ലൈറ്റ്സ്' അഥവാ 'ധ്രുവദീപ്‌തി' (അറോറാ) അമേരിക്കയിലും കാനഡയിലും ഈ ആഴ്‌ച ദൃശ്യമായിരുന്നു.

എന്നാല്‍ ആകാശത്തെ വര്‍ണക്കാഴ്‌ച അവസാനിക്കുന്നില്ല എന്നാണ് ശാസ്ത്രലോകത്തിന്‍റെ പ്രവചനം. ഓഗസ്റ്റ് 3, 4 ദിവസങ്ങളില്‍ അമേരിക്കയില്‍ നോർത്തേൺ ലൈറ്റ്സ് കാണാനാകും. എന്നാല്‍ ഇത്രനേരം ഈ ആകാശക്കാഴ്‌ച ദൃശ്യമാകും എന്ന് വ്യക്തമല്ല.

സൗരകൊടുങ്കാറ്റുകള്‍ സജീവമായി തുടരുകയാണ് എന്ന് അമേരിക്കന്‍ ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിക്കുന്നു. ഇതിനാല്‍ ഓഗസ്റ്റ് 3, 4 തിയതികളിലേക്ക് മിതമായ തോതിലുള്ള ജിയോമാഗ്‌നറ്റിക് കൊടുങ്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണാനായി കാത്തിരിക്കുന്നവര്‍ക്ക് വളരെ ആകാംക്ഷ നല്‍കുന്ന വാര്‍ത്തയാണിത്.

ഓഗസ്റ്റ് 1ന് സംഭവിച്ച വളരെ ശക്തമായ M.8 ക്ലാസ് സൗരകൊടുങ്കാറ്റിനെ തുടര്‍ന്നുള്ള കൊറോണൽ മാസ് ഇജക്ഷൻ (സിഎംഇ) കളാണ് ഇന്നും നാളെയും ധ്രുവദീപ്തിക്ക് കാരണമാകുന്നത്. ന്യൂയോര്‍ക്കിലും ഐഡഹോ സംസ്ഥാനത്തുമാണ് നോര്‍ത്തേണ്‍ ലൈറ്റ്‌സ് ദൃശ്യമാവുക എന്നാണ് അമേരിക്കന്‍ ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍.

എന്താണ് ധ്രുവദീപ്‌തി?

സൂര്യന്‍റെ ഉപരിതലത്തിലുണ്ടാവുന്ന വലിയ രീതിയിലുള്ള പൊട്ടിത്തെറികള്‍ സൗരകൊടുങ്കാറ്റുകൾക്ക് കാരണമാകും. ഭൂമിയിലേക്ക് ധാരാളം ഊർജ്ജ കണികകളുടെ പ്രവാഹം ഇതിനെ തുടർന്നുണ്ടാകും.

സൗരക്കാറ്റിൽ നിന്ന് വരുന്ന ചാർജിത കണങ്ങൾ ഭൂമിയുടെ കാന്തികവലയത്തിന്‍റെ സ്വാധീനത്താൽ ആകർഷിക്കപ്പെടും. ഈ കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതക തൻമാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്.

ഈ നിറക്കാഴ്‌ച കാണാന്‍ തെളിഞ്ഞ ആകാശം പ്രധാനമാണ്. 2024 മെയ് മാസത്തിലെ ധ്രുവദീപ്‌തി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 2003ന് ശേഷമുള്ള ഏറ്റവും ശക്തമായ ജി5 ജിയോമാഗ്നറ്റിക് കൊടുങ്കാറ്റാണ് മെയ്‌ മാസത്തിലുണ്ടായത്. വ്യത്യസ്ത വേഗതയിലുള്ള നിരവധി സിഎംഇകള്‍ ഭൂമിയിലേക്ക് സഞ്ചരിച്ചാണ് അന്ന് ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്.

#aurora #alert #northern #lights #could #see #new #york #aug3 #aug4

Next TV

Related Stories
#hypersonicmissiletest | ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത്; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം

Nov 17, 2024 08:55 PM

#hypersonicmissiletest | ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത്; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം

സൈനികരംഗത്ത് ഇന്ത്യ വലിയ മുന്നേറ്റമാണ് ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണ വിജയത്തിലൂടെ...

Read More >>
#mesyatsevisland | മനോഹര ദ്വീപ്  വെള്ളത്തിൽ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

Nov 16, 2024 10:54 PM

#mesyatsevisland | മനോഹര ദ്വീപ് വെള്ളത്തിൽ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

പഠനത്തിന്‍റെ ഭാഗമായി നടത്തിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങളുടെ വിശകലനമാണ് ഈ കണ്ടെത്തലിലേക്ക് കുട്ടി ഗവേഷകരെ...

Read More >>
#Lenovo | പ്രൊഫഷണലുകളെ  ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

Nov 16, 2024 03:37 PM

#Lenovo | പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

ലെനോവോ ടാബ് കെ11 വിപണിയിലെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വ്യവസായങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന...

Read More >>
#upi | ഗൂഗിൾ പേയും ഫോൺപേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റങ്ങളുമായി യുപിഐ

Nov 4, 2024 12:41 PM

#upi | ഗൂഗിൾ പേയും ഫോൺപേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റങ്ങളുമായി യുപിഐ

നവംബർ ഒന്നുമുതൽ യുപിഐ ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധി...

Read More >>
#WhatsApp | വാട്സ്ആപ്പ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ച പുതിയ അപ്‌ഡേറ്റ് ഇതാ എത്തി

Oct 28, 2024 01:23 PM

#WhatsApp | വാട്സ്ആപ്പ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ച പുതിയ അപ്‌ഡേറ്റ് ഇതാ എത്തി

ചാനല്‍ ഫോളോ ചെയ്യാന്‍ ഉയോക്താക്കള്‍ക്ക് ഇനി ലിങ്ക് അയയ്ക്കേണ്ടതില്ല. പകരം, അവര്‍ക്ക് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ഒരു ക്യുആര്‍ കോഡ് പങ്കിടാന്‍...

Read More >>
Top Stories