#Wayanadmudflow | 'വയനാടിന്‍റെ പുനർനിർമ്മിതിക്ക് ഉദാരമായി സംഭാവന നൽകണം'; പ്രവാസികൾക്ക് മുഖ്യമന്ത്രിയുടെ കത്ത്

#Wayanadmudflow | 'വയനാടിന്‍റെ പുനർനിർമ്മിതിക്ക് ഉദാരമായി സംഭാവന നൽകണം'; പ്രവാസികൾക്ക് മുഖ്യമന്ത്രിയുടെ കത്ത്
Aug 2, 2024 04:25 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ പ്രവാസികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ കത്ത്.

കേരളം സമാനതളില്ലാത്ത ദുരന്തങ്ങൾ നേരിട്ടപ്പോൾ താങ്ങായി നിന്നവരാണ് പ്രവാസികൾ. വയനാടിൻ്റെ പുനർ നിർമ്മിതിക്കും നല്ല മനസ് ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. അതേസമയം, ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരണം 300 കടന്നു.

നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 140 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി.

130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 85 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരുണ്ട്.

ദുരന്തത്തില്‍ മരിച്ചവരില്‍ അവകാശികൾ ഇല്ലാത്ത എല്ലാ മൃതദേഹവും തിരിച്ചറിയാത്ത ശരീര ഭാഗങ്ങളും പ്രോട്ടോകോൾ പാലിച്ച് സംസ്കരിക്കും.

കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.

തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.

#contribute #liberally #reconstruction #Wayanad #ChiefMinister #letter #expatriates

Next TV

Related Stories
#snake | വടകരയിൽ പാമ്പുകടിയേറ്റ് പശു ചത്തു

Nov 16, 2024 11:51 AM

#snake | വടകരയിൽ പാമ്പുകടിയേറ്റ് പശു ചത്തു

കക്കാട്ടുപള്ളിക്കു സമീപം തോണിച്ചിന്റവിട നഫീസയുടെ പശുവാണ് ചത്തത്....

Read More >>
#shafiparambil | ‘താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരേ’; സഞ്ജുവിന്റെ തിരിച്ചുവരവില്‍ അഭിനന്ദിച്ച് വടകര എം പി ഷാഫി പറമ്പില്‍

Nov 16, 2024 11:35 AM

#shafiparambil | ‘താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരേ’; സഞ്ജുവിന്റെ തിരിച്ചുവരവില്‍ അഭിനന്ദിച്ച് വടകര എം പി ഷാഫി പറമ്പില്‍

പ്രിയപ്പെട്ട താരത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള...

Read More >>
#SandeepWarrier | 'കൈ' പിടിച്ച് സന്ദീപ് വാര്യർ; കോൺഗ്രസിൽ ചേർന്നു, 'ബി.ജെ.പി വെറുപ്പ് ഉൽപാദിപ്പിക്കുന്ന ഫാക്ടറി'

Nov 16, 2024 11:30 AM

#SandeepWarrier | 'കൈ' പിടിച്ച് സന്ദീപ് വാര്യർ; കോൺഗ്രസിൽ ചേർന്നു, 'ബി.ജെ.പി വെറുപ്പ് ഉൽപാദിപ്പിക്കുന്ന ഫാക്ടറി'

അതേസമയം അപ്രസക്തനായ നേതാവ് അപ്രസക്തമായ പാർട്ടിയിലേക്ക് പോകുകയാണെന്ന് ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കർ...

Read More >>
#goldrate | ആശ്വാസം ... സ്വര്‍ണവില ഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

Nov 16, 2024 11:27 AM

#goldrate | ആശ്വാസം ... സ്വര്‍ണവില ഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്. 6935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....

Read More >>
#SajiCherian | കേരളം ലോകത്തേടൊപ്പം വളരുമ്പോൾ ശസ്ത്ര ബോധവും യുക്തി ബോധവും ശക്തമാക്കണം - മന്ത്രി സജി ചെറിയാൻ

Nov 16, 2024 11:03 AM

#SajiCherian | കേരളം ലോകത്തേടൊപ്പം വളരുമ്പോൾ ശസ്ത്ര ബോധവും യുക്തി ബോധവും ശക്തമാക്കണം - മന്ത്രി സജി ചെറിയാൻ

യുക്തി ബോധം വളരണം. നമ്മൾ മാറുകയാണ് . നമുക്ക് ലോകത്തോടൊപ്പം വളരുകയാണ്. പണമില്ല എന്ന് പറഞ്ഞ് നമുക്ക് മാറി നിൽക്കാൻ...

Read More >>
Top Stories