#wayanadmudflow | മുണ്ടക്കൈ ദുരന്തം; സഹായ ധനസമാഹരണത്തിനായി മുസ്ലിം ലീഗ് ആപ്പ് ലോഞ്ച് ചെയ്തു

#wayanadmudflow | മുണ്ടക്കൈ ദുരന്തം; സഹായ ധനസമാഹരണത്തിനായി മുസ്ലിം ലീഗ് ആപ്പ് ലോഞ്ച് ചെയ്തു
Aug 2, 2024 03:39 PM | By VIPIN P V

മലപ്പുറം: (truevisionnews.com) വയനാട്ടിലെ ഉരുൾപൊട്ടലിൽ മുണ്ടക്കൈയിലെ ജനങ്ങളുടെ പുനരധിവാസത്തിന് ധനസമാഹരണം ആരംഭിച്ച് മുസ്ലിം ലീഗ്.

ഇതിനായി ഒരു ആപ്ലിക്കേഷൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ചേർന്ന് പുറത്തിറക്കി.

എല്ലാവരും സഹായിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു. 'വയനാട്ടിലെ ഉരുൾപൊട്ടൽ മനസ് വേദനിപ്പിക്കുന്നതാണ്.

വിവിധയിടങ്ങളിലും വയനാട്ടിലും മുസ്‌ലിം ലീഗിൻ്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനം ആരംഭിക്കും.

പുനരധിവാസത്തിനായി സമഗ്രമായ പദ്ധതിയാണ് തീരുമാനിച്ചിരിക്കുന്നത്. ഭവന പദ്ധതി, വിദ്യാഭ്യാസം, ചികിത്സ, തൊഴിൽ തുടങ്ങി സമഗ്രമായ പദ്ധതിയാണ് മുസ്‌ലിം ലീഗിൻ്റെ പദ്ധതിക്ക് കീഴിൽ വരുന്നത്. ഇതിന് വലിയ തുക ആവശ്യമാണ്.

അതിനാൽ എല്ലാവരും ഈ പദ്ധതിക്കൊപ്പം നിൽക്കണം,' സാദിഖലി തങ്ങൾ പറഞ്ഞു. ഓഗസ്റ്റ് രണ്ട് മുതൽ 15 വരെയാണ് ധനസമാഹരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ആപ്പ് ലോഞ്ച് ചെയ്‌തത്‌ മുതൽ ആപ്പിൻ്റെ പ്രവർത്തനം ആരംഭിക്കും. വയനാടിൻ്റെ കണ്ണീരൊപ്പാൻ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നതെന്ന് സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

പദ്ധതിയിലേക്കുള്ള ആദ്യ ഫണ്ടായി 50 ലക്ഷം രൂപ തിരുനാവായ സ്വദേശി ബാബുവിൽ നിന്ന് സ്വീകരിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

ഉരുൾപൊട്ടൽ ഉണ്ടായ ആദ്യദിനം മുതൽ വൈറ്റ് ഗാർഡും യൂത്ത് ലീഗും മുസ്ലിം ലീഗും വയനാട്ടിൽ ഉണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

#Mundaka #Disaster #MuslimLeague #launched #app #fundraising

Next TV

Related Stories
#mbrajesh |   'വർഗീയതയുടെ കാളിയനാണ് സന്ദീപ്, വർഗീയതയുടെ കാര്യത്തിൽ പാർട്ടി വീട്ടുവീഴ്ച ചെയ്യില്ല' - എം.ബി രാജേഷ്

Nov 16, 2024 01:51 PM

#mbrajesh | 'വർഗീയതയുടെ കാളിയനാണ് സന്ദീപ്, വർഗീയതയുടെ കാര്യത്തിൽ പാർട്ടി വീട്ടുവീഴ്ച ചെയ്യില്ല' - എം.ബി രാജേഷ്

വർഗീയതയുടെ കാര്യത്തിൽ പാർട്ടി വീട്ടുവീഴ്ച ചെയ്യില്ലെന്നും എം.ബി രാജേഷ്...

Read More >>
#StateScienceFestival | കർഷകർക്ക് സീറോ കോസ്റ്റ്'; സംസ്ഥാന ശാസ്ത്രോത്സവത്തിൽ റാംപമ്പ് അവതരിപ്പിച്ച് കോഴിക്കോട്ടെ എ എസ് വാഗ്ദയും നിഫ നൗറിനും

Nov 16, 2024 01:33 PM

#StateScienceFestival | കർഷകർക്ക് സീറോ കോസ്റ്റ്'; സംസ്ഥാന ശാസ്ത്രോത്സവത്തിൽ റാംപമ്പ് അവതരിപ്പിച്ച് കോഴിക്കോട്ടെ എ എസ് വാഗ്ദയും നിഫ നൗറിനും

റാംപമ്പ് സ്ഥാപിച്ചാൽ അവയുടെ സ്വാഭാവിക അവസ്ഥയ്ക്ക് മാറ്റം വരുന്നില്ല എന്നതിനാൽ ഒരു പ്രകൃതി സൗഹൃദ ഉപകരണം കൂടിയാണ് ഇത് എന്നതാണ് മറ്റൊരു...

Read More >>
#KMuralidharan | അടുത്ത തിരഞ്ഞെടുപ്പിന് വെറുപ്പിൻ്റെ കടയിലേക്കു പോകരുത്; 'സന്ദീപ് രണ്ടാഴ്ച മുമ്പ് വന്നിരുന്നെങ്കിൽ പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാമായിരുന്നു'- കെ.മുരളീധരൻ

Nov 16, 2024 01:26 PM

#KMuralidharan | അടുത്ത തിരഞ്ഞെടുപ്പിന് വെറുപ്പിൻ്റെ കടയിലേക്കു പോകരുത്; 'സന്ദീപ് രണ്ടാഴ്ച മുമ്പ് വന്നിരുന്നെങ്കിൽ പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാമായിരുന്നു'- കെ.മുരളീധരൻ

ഞങ്ങളോടൊപ്പം നിന്ന ഒരുപാട് നേതാക്കള്‍ ബിജെപിയിലേക്ക് പോയല്ലോ. അപ്പോള്‍ ഒരാള്‍ ഇങ്ങോട്ട് വരുമ്പോള്‍ അദ്ദേഹത്തിന്റെ പഴയകാര്യ ചരിത്രത്തെ കുറിച്ച്...

Read More >>
#missing | പള്ളിയിൽ നിസ്കരിക്കാൻ പോയി, തിരികെയെത്തിയില്ല; കോഴിക്കോട്  14-കാരനെ കാണാനില്ലെന്ന് പരാതി

Nov 16, 2024 01:21 PM

#missing | പള്ളിയിൽ നിസ്കരിക്കാൻ പോയി, തിരികെയെത്തിയില്ല; കോഴിക്കോട് 14-കാരനെ കാണാനില്ലെന്ന് പരാതി

പീടികക്കണ്ടി അൻവറിൻ്റെ മകൻ മുഹമ്മദ് യാസീൻ അൻവറിനെയാണ്...

Read More >>
#JyothikumarChamakkala | 'ചാനൽ ചർച്ചകളിലെ നല്ലൊരു എതിരാളിയെ നഷ്ടമായി'; കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരെ കുറിച്ച് ചാമക്കാല

Nov 16, 2024 01:07 PM

#JyothikumarChamakkala | 'ചാനൽ ചർച്ചകളിലെ നല്ലൊരു എതിരാളിയെ നഷ്ടമായി'; കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരെ കുറിച്ച് ചാമക്കാല

ഇതിനേക്കുറിച്ചുളള ചോദ്യത്തിന് 'അതിനേക്കാൾ രൂക്ഷമായി വഴക്കിട്ടിട്ടുണ്ടെന്നായിരുന്നു ചാമക്കാലയുടെ...

Read More >>
#bodyfound |  കൊട്ടിയൂരിൽ മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Nov 16, 2024 01:03 PM

#bodyfound | കൊട്ടിയൂരിൽ മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നെല്ലിയോടി നഗറിലെ ആളുകളാണ് ശനിയാഴ്ച രാവിലെ തോട്ടിൽ മൃതദേഹം...

Read More >>
Top Stories