#StateScienceFestival | കർഷകർക്ക് സീറോ കോസ്റ്റ്'; സംസ്ഥാന ശാസ്ത്രോത്സവത്തിൽ റാംപമ്പ് അവതരിപ്പിച്ച് കോഴിക്കോട്ടെ എ എസ് വാഗ്ദയും നിഫ നൗറിനും

#StateScienceFestival | കർഷകർക്ക് സീറോ കോസ്റ്റ്'; സംസ്ഥാന ശാസ്ത്രോത്സവത്തിൽ റാംപമ്പ് അവതരിപ്പിച്ച് കോഴിക്കോട്ടെ എ എസ് വാഗ്ദയും നിഫ നൗറിനും
Nov 16, 2024 01:33 PM | By VIPIN P V

ലപ്പുഴ: (truevisionnews.com) കാർഷിക ചിലവ് സീറോ കോസ്റ്റിലേക്ക്, മലയോര കർഷകർക്ക് പ്രതീക്ഷ നൽകുന്ന റാംപമ്പിൻ്റെ പ്രവർത്തന മാതൃക അവതരിപ്പിച്ച് സംസ്ഥാന ശാസ്ത്രോത്സവത്തിൽ ശ്രദ്ധേയ സാന്നിദ്ധ്യമായി കോഴിക്കോട് നാദാപുരം സബ് ജില്ലയിലെ കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ എ എസ് വാഗ്ദയും നിഫ നൗറിനും.

ഒഴുകുന്ന ജലത്തിൻ്റെ ഗതികോർജ്ജം (കൈനറ്റിക്ക് എനർജി) ഉപയോഗിച്ച് വായുമർദ്ദത്തിൻ്റെ സഹായത്തോടെ താഴ്‌വാരങ്ങളിലെ വെള്ളത്തെ മലമുകളിൽ എത്തിക്കാൻ കഴിയുന്ന ലളിതമായ ഉപകരണമാണ് റാംപമ്പ്.

ആയിരത്തിൽ താഴെ രൂപ ചിലവിൽ ഈ ഉപകരണം നിർമ്മിക്കാൻ കഴിയുമെന്ന് വിദ്യാർത്ഥിനികൾ പറയുന്നു.

വൈദ്യുതിയോ മോട്ടോറൊ ആവശ്യമില്ലാത്ത പമ്പിംഗ് സിസ്റ്റമായതിനാൽ ജലക്ഷാമം നേരിടുന്ന മലയോര കർഷകർക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഉപകരണമാണിതെന്ന് വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു. അരുവികളിലോ പുഴകളിലോ

റാംപമ്പ് സ്ഥാപിച്ചാൽ അവയുടെ സ്വാഭാവിക അവസ്ഥയ്ക്ക് മാറ്റം വരുന്നില്ല എന്നതിനാൽ ഒരു പ്രകൃതി സൗഹൃദ ഉപകരണം കൂടിയാണ് ഇത് എന്നതാണ് മറ്റൊരു പ്രത്യേകത.

കോഴിക്കോട്ടെ പ്രവർത്തകനായ കെ.കെ ശ്രീജിതിൻ്റെയും അനുഷ്കയുടെയും മകളാണ് എഎസ് വാഗ്ദ, തൃശ്ശൂർ വിയ്യൂർ സെൻ്റർ ജയിൽ ഡപ്യൂട്ടി പ്രിസൺ ഓഫീസർ നൗഷാദ് എടോളിയുടെയും ഹൈറുൽ നിസ യുടെയും മകളാണ് നിഫ നൗറിൻ.

#ZeroCost#Farmers #Kozhikode #ASVagda #NifaNaurin #performing #Rampump #StateScienceFestival

Next TV

Related Stories
#ksrtcbus | നിർത്തിയ സ്വകാര്യ ബസിന്‍റെ ഇടതുവശത്തുകൂടെ കെ.എസ്.ആർ.ടി.സിയുടെ ഓവർടേക്ക്; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

Dec 29, 2024 10:21 AM

#ksrtcbus | നിർത്തിയ സ്വകാര്യ ബസിന്‍റെ ഇടതുവശത്തുകൂടെ കെ.എസ്.ആർ.ടി.സിയുടെ ഓവർടേക്ക്; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

സ്റ്റോപ്പിൽ നിർത്തിയ സ്വകാര്യ ബസിനെ കെ.എസ്.ആർ.ടി.സി ബസ് ഇടതുവശത്തു കൂടെ അതിവേഗത്തിൽ...

Read More >>
#arrest |   ടിപ്പര്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ച സംഭവം,  ഡ്രൈവര്‍ അറസ്റ്റിൽ

Dec 29, 2024 10:13 AM

#arrest | ടിപ്പര്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ച സംഭവം, ഡ്രൈവര്‍ അറസ്റ്റിൽ

സംഭവത്തിൽ ടിപ്പര്‍ ഡ്രൈവര്‍ തിരുവല്ല കാവുംഭാഗം പെരുംതുരുത്തി പന്നിക്കുഴി ചൂരപ്പറമ്പില്‍ രമേശ് കുമാറി (45)നെ പുളിക്കീഴ് പൊലീസ് ഉടനടി...

Read More >>
#accident | തിരുവില്വാമലയില്‍ ബസ്സില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

Dec 29, 2024 09:46 AM

#accident | തിരുവില്വാമലയില്‍ ബസ്സില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

പഴമ്പാലക്കോട് കൂട്ടുപാതയില്‍ നിന്നാണ് അമ്മയും മകളും ബസ്സില്‍ കയറിയത്. സംഭവത്തില്‍ പൊലീസ്...

Read More >>
#robbed | വാഹന വില്‍പ്പനക്കാരനെ തട്ടിക്കൊണ്ടുപോയി അഞ്ചരലക്ഷം രൂപയും ഫോണും കവര്‍ന്നു, മൂന്നുപേര്‍ അറസ്റ്റില്‍

Dec 29, 2024 09:19 AM

#robbed | വാഹന വില്‍പ്പനക്കാരനെ തട്ടിക്കൊണ്ടുപോയി അഞ്ചരലക്ഷം രൂപയും ഫോണും കവര്‍ന്നു, മൂന്നുപേര്‍ അറസ്റ്റില്‍

പണം തന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് വാഗമണ്ണില്‍നിന്ന് വൈക്കത്തെ ലോഡ്ജ് മുറിയിലേക്ക്...

Read More >>
#KMuralidharan | 'ജമാഅത്തെ ഇസ്‌ലാമി പ്രസ്താവന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി'; കെ മുരളീധരനെതിരെ നേതാക്കള്‍

Dec 29, 2024 09:11 AM

#KMuralidharan | 'ജമാഅത്തെ ഇസ്‌ലാമി പ്രസ്താവന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി'; കെ മുരളീധരനെതിരെ നേതാക്കള്‍

2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ...

Read More >>
Top Stories