#onambumper | ആദ്യ ദിനം 6,01,660 ടിക്കറ്റുകൾ വിറ്റ് തീർന്നു, തിരുവോണം ബമ്പറിനായി ഭാഗ്യാന്വേഷികളുടെ തിരക്ക്

#onambumper  | ആദ്യ ദിനം 6,01,660 ടിക്കറ്റുകൾ വിറ്റ് തീർന്നു, തിരുവോണം ബമ്പറിനായി ഭാഗ്യാന്വേഷികളുടെ തിരക്ക്
Aug 1, 2024 07:25 PM | By ADITHYA. NP

തിരുവനന്തപുരം:(www.truevisionnews.com) 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ 2024 (BR 99) ആദ്യ ദിവസം മികച്ച വിൽപ്പന.

ഓഗസ്റ്റ് 01 ന് വൈകുന്നേരം 4 മണി വരെയുള്ള കണക്കനുസരിച്ചു 6,01,660 ടിക്കറ്റുകൾ വിറ്റു. ആദ്യ ഘട്ടം ആകെ അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളിൽ 6 ലക്ഷത്തിലധികം ടിക്കറ്റുകൾ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞു.

കൂടുതൽ ടിക്കറ്റുകൾ വിപണിയിൽ എത്തിക്കാനുള്ള നടപടികൾ ലോട്ടറി വകുപ്പ് ആരംഭിച്ചു.500 രൂപയാണ് ടിക്കറ്റ് നിരക്ക്.

രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക് ), മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് ലഭിക്കും.

ഓരോ പരമ്പരയിലും 10 പേര്‍ക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍.

സമാശ്വാസ സമ്മാനമായി ഒന്‍പതു പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

#onam #bumper #lottery #ticket #sales #start

Next TV

Related Stories
മഴ ... മ‍ഴ...കുട കുട ....;  ഇനി മഴക്കാലം; കേരളത്തിൽ അഞ്ച്  ജില്ലകളിൽ ഇന്ന്  യെല്ലോ അലർട്ട്

Jun 23, 2025 02:04 PM

മഴ ... മ‍ഴ...കുട കുട ....; ഇനി മഴക്കാലം; കേരളത്തിൽ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഇനി മഴക്കാലം; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...

Read More >>
ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

Jun 23, 2025 07:37 AM

ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

നാദാപുരം ചെക്യാട്ടെ തെയ്യം കലാകാരൻ അഖേഷിൻ്റെ...

Read More >>
പൊന്നുമോനെ  അവസാനമായി കാണാൻ അമ്മ ഇന്നെത്തും; ജിനുവിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങി

Jun 23, 2025 07:23 AM

പൊന്നുമോനെ അവസാനമായി കാണാൻ അമ്മ ഇന്നെത്തും; ജിനുവിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങി

കുവൈത്തിൽ ജോലിക്കുപോയി തടങ്കലിലായ ജിനുവിന്റെ തിരിച്ചുവരവിന്...

Read More >>
Top Stories