#holiday | കനത്ത മഴ; വയനാടും കാസര്‍ഗോഡും അവധി, ആകെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

#holiday |  കനത്ത മഴ; വയനാടും കാസര്‍ഗോഡും അവധി, ആകെ അഞ്ച്  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Aug 1, 2024 07:13 PM | By Athira V

കണ്ണൂര്‍: ( www.truevisionnews.com  )കനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അ‍ഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (02.08.2024) ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

ഇന്ന് വൈകിട്ട് ഏഴോടെ ഏറ്റവും ഒടുവിലായി വയനാടും കാസര്‍കോടുമാണ് നാളെ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണള്‍ കോളേജുകള്‍ക്ക് അടക്കം അവധി ബാധകമാണ്. നേരത്തെ കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിരുന്നു.

കണ്ണൂര്‍ ജില്ലാ കളക്ടറുടെ അവധി അറിയിപ്പ്

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (02.08.2024) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

മലപ്പുറത്ത് അവധി

മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (ഓഗസ്റ്റ് 2,വെള്ളി) അവധി. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിലാണ് മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി.ആർ വിനോദ് നാളെയും (02.08.2024, വെള്ളി) അവധി നൽകിയത്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.

തൃശൂര്‍ അവധി

തൃശൂര്‍ ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 2) ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

വയനാട്ടിൽ നാളെ അവധി

വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് രണ്ട്) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

കാസർകോട് നാളെ അവധി

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസർകോട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അലർട്ട് നാളെ രാവിലെ 10 മണി വരെ തുടരും. മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 2, 2024 വെള്ളിയാഴ്ച) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.


#heavyrain #continue #educational #institutions #holiday #declared #kannur #district #tomorrow #district #collector #holiday #announcement

Next TV

Related Stories
#accident | കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട്  മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരിക്ക്

Nov 30, 2024 07:20 AM

#accident | കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരിക്ക്

കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 3 പേർക്ക്...

Read More >>
#thief | ബാഗിൽ മരകായുധങ്ങളും ഉപകരണങ്ങളും; നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയിൽ

Nov 30, 2024 06:49 AM

#thief | ബാഗിൽ മരകായുധങ്ങളും ഉപകരണങ്ങളും; നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയിൽ

റെയിൽ വേ സ്റ്റേഷൻ പരിസരത്തെ വീടുകളിൽ മോഷണം നടത്തി ട്രെയിനിൽ രക്ഷപെടുന്നതായിരുന്നു ഇയാളുടെ...

Read More >>
#PriyankaGandhi | നന്ദി പറയാൻ പ്രിയങ്കയും രാഹുലും ഇന്ന് കേരളത്തിൽ; രണ്ട് ദിവസം വയനാട് ലോക്സഭാ മണ്ഡല പര്യടനം

Nov 30, 2024 06:39 AM

#PriyankaGandhi | നന്ദി പറയാൻ പ്രിയങ്കയും രാഹുലും ഇന്ന് കേരളത്തിൽ; രണ്ട് ദിവസം വയനാട് ലോക്സഭാ മണ്ഡല പര്യടനം

വയനാട് എംപിയായി വ്യാഴാഴ്ചയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ...

Read More >>
#sexualassault | വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 70 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

Nov 30, 2024 06:12 AM

#sexualassault | വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 70 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സ്കൂളിൽ അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെൺകുട്ടി അസ്വസ്ഥത...

Read More >>
#fire | ആൾത്താമസമില്ലാത്ത വീട്ടിൽ തീ പിടിത്തം; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

Nov 30, 2024 05:56 AM

#fire | ആൾത്താമസമില്ലാത്ത വീട്ടിൽ തീ പിടിത്തം; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പിടിച്ചത് എന്ന് ഫയർ ഫോഴ്സ്...

Read More >>
Top Stories