#Wayanadmudflow | ഷിരൂരില്‍ ഉപയോഗിച്ച ഡ്രോണുമായി വയനാട്ടില്‍ മൃതദേഹങ്ങള്‍ക്കായി നാളെമുതല്‍ പരിശോധന നടത്തും

#Wayanadmudflow | ഷിരൂരില്‍ ഉപയോഗിച്ച ഡ്രോണുമായി വയനാട്ടില്‍ മൃതദേഹങ്ങള്‍ക്കായി നാളെമുതല്‍ പരിശോധന നടത്തും
Aug 1, 2024 04:43 PM | By VIPIN P V

കല്പറ്റ: (truevisionnews.com) വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ സര്‍വ്വസന്നാഹങ്ങളുമുപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പ്രതികൂല കാലവസ്ഥയും കെട്ടിട അവശിഷ്ടങ്ങളും കൂറ്റന്‍പാറകളും മണ്ണും അടിഞ്ഞുകൂടിയതും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ട്.

നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുള്ള സാഹചര്യത്തില്‍ ഡ്രോണിന്റെയും മറ്റു സാങ്കേതികവിദ്യകളുടേയും സഹായം തേടുകയാണ് അധികൃതര്‍.

മുണ്ടൈക്കൈയില്‍ ജീവനോടെയുള്ളവരെ എല്ലാം രക്ഷപ്പെടുത്തിയെന്നും അവശേഷിക്കുന്നത് മൃതദേഹങ്ങള്‍ മാത്രമാണെന്നുമാണ് വിലയിരുത്തല്‍.

ഷിരൂര്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച ഡ്രോണ്‍ വയനാട്ടിലെത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

മണ്ണിനിടയില്‍ കിടക്കുന്ന ശരീരങ്ങള്‍ കണ്ടെടുത്തുന്നതിന് വെള്ളിയാഴ്ച മുതല്‍ ഷിരൂരില്‍ ഉപയോഗിച്ച ഡ്രോണ്‍ ഉപയോഗിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

തെര്‍മല്‍ സ്‌കാനിങും ഡ്രോണ്‍ പരിശോധനയും നടത്തും. റിട്ട.മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സംഘത്തിന്റെ സഹായവും സംസ്ഥാന സര്‍ക്കാര്‍ തേടിയിരുന്നു.

അദ്ദേഹത്തിന്റെ നേതൃത്വത്തിലാകും മണ്ണിനടയിലുള്ളവരെ കണ്ടെത്താന്‍ ഐബോഡ് ഉപയോഗിക്കുക.

ഷിരൂരിലും അദ്ദേഹത്തിന്റെ ഈ നേതൃത്വത്തില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. ഇതിലൂടെ അര്‍ജുന്റെ ലോറിയുടെ കൃത്യമായ സ്ഥാനമടക്കം കണ്ടെത്താനായിരുന്നു. ഉരുള്‍പൊട്ടിയ പ്രദേശത്തെ ഏരിയ മാപ്പിങും തയ്യാറാക്കുന്നുണ്ട്.

#drone #used #Shirur #searched #deadbodies #Wayanad #tomorrow

Next TV

Related Stories
ദേഹത്ത് വെള്ളം തെറിപ്പിക്കുന്നോ ....! ബൈക്ക് യാത്രികനുമായി തര്‍ക്കം; നടുറോഡിൽ ബസ് നിർത്തിയിട്ട് കെഎസ്ആർടിസി ജീവനക്കാർ

Aug 1, 2025 02:06 PM

ദേഹത്ത് വെള്ളം തെറിപ്പിക്കുന്നോ ....! ബൈക്ക് യാത്രികനുമായി തര്‍ക്കം; നടുറോഡിൽ ബസ് നിർത്തിയിട്ട് കെഎസ്ആർടിസി ജീവനക്കാർ

ബൈക്ക് യാത്രികനുമായി തര്‍ക്കം; നടുറോഡിൽ ബസ് നിർത്തിയിട്ട് കെഎസ്ആർടിസി...

Read More >>
എ.കെ.ജി. പഠന ഗവേഷണ കേന്ദ്ര ഭൂമി വിവാദം: പരാതിയിൽ നടപടി വേണ്ടെന്ന് ഗവർണർ

Aug 1, 2025 01:20 PM

എ.കെ.ജി. പഠന ഗവേഷണ കേന്ദ്ര ഭൂമി വിവാദം: പരാതിയിൽ നടപടി വേണ്ടെന്ന് ഗവർണർ

എ.കെ.ജി. പഠന ഗവേഷണ കേന്ദ്ര ഭൂമി വിവാദം പരാതിയിൽ നടപടി വേണ്ടെന്ന്...

Read More >>
ലഹരിയിൽ നിരത്തിൽ...!  കെ എസ് യു നേതാവ് ഇടിച്ചു തകർത്തത് എട്ടോളം വാഹനങ്ങൾ, അപകടശേഷം കാറുമായി കടന്നു

Aug 1, 2025 01:01 PM

ലഹരിയിൽ നിരത്തിൽ...! കെ എസ് യു നേതാവ് ഇടിച്ചു തകർത്തത് എട്ടോളം വാഹനങ്ങൾ, അപകടശേഷം കാറുമായി കടന്നു

ലഹരിയുടെമയക്കത്തിൽ കെ എസ് യു നേതാവ് ഇടിച്ചു തകർത്തത് എട്ടോളം...

Read More >>
സുപ്രീംകോടതിയെ വെല്ലുവിളിച്ച് ​ഗവർണർ; സർക്കാർ പാനൽ തള്ളി വി സിമാർക്ക് പുനർനിയമനം

Aug 1, 2025 12:22 PM

സുപ്രീംകോടതിയെ വെല്ലുവിളിച്ച് ​ഗവർണർ; സർക്കാർ പാനൽ തള്ളി വി സിമാർക്ക് പുനർനിയമനം

വൈസ് ചാൻസലർമാറുടെ നിയമനത്തിൽ സുപ്രീംകോടതി നിർദേശം മറികടന്ന് സർക്കാർ പാനൽ തള്ളി ഗവർണർ രാജേന്ദ്ര ആർലേക്കർ....

Read More >>
വിവാഹ നാളുകൾ എത്തുന്നു.... ! സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ ഇടിവ്, ഒരു പവന് ഇന്ന് 73200 രൂപ

Aug 1, 2025 11:50 AM

വിവാഹ നാളുകൾ എത്തുന്നു.... ! സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ ഇടിവ്, ഒരു പവന് ഇന്ന് 73200 രൂപ

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണത്തിന് വില കുറഞ്ഞു....

Read More >>
Top Stories

//Truevisionall