#wayanadandslide | 'ദയവായി ഇവിടേക്ക് വരരുതേ' എന്ന് പൊലീസ്; വീണ്ടും ചർച്ചയാകുന്ന 'ഡാർക്ക് ടൂറിസം' ട്രെൻഡ്

#wayanadandslide |  'ദയവായി ഇവിടേക്ക് വരരുതേ' എന്ന് പൊലീസ്; വീണ്ടും ചർച്ചയാകുന്ന 'ഡാർക്ക് ടൂറിസം' ട്രെൻഡ്
Aug 1, 2024 04:18 PM | By Athira V

( www.truevisionnews.com  ) "ദയവായി കാഴ്ചകൾ കാണാൻ ദുരന്ത പ്രദേശങ്ങളിലേക്ക് പോകരുത് ,അത് രക്ഷാപ്രവർത്തനത്തെ ബാധിക്കും"- കേരളാ പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സന്ദേശമാണ്. മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരമൊരു സന്ദേശം പങ്കുവെക്കാൻ പൊലീസ് നിർബന്ധിതമായി എന്ന് വേണമെങ്കിൽ പറയാം.

ഉരുൾ വിഴുങ്ങിയ മുണ്ടക്കൈയിൽ കാണാതായവർക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർ അനുഭവിച്ച വേദനയുടെ തീവ്രതയിൽ നിന്ന് ഇനിയും കരകയറിയിട്ടില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇനിയുമേറെ ദൂരം പോവാനുണ്ട്. ഈ സാഹചര്യത്തിലാണ് 'ഡാർക്ക് ടൂറിസം' ട്രെൻഡാക്കി ഇവിടേക്ക് വരരുതേ എന്ന പൊലീസിന്റെ അഭ്യർത്ഥന.

എന്താണ് ഡാർക്ക് ടൂറിസം

ദുരന്തബാധിത പ്രദേശങ്ങളിലേക്ക് പുറംനാടുകളിൽ നിന്ന് ആളുകൾ കാഴ്ച കാണാനായി എത്തുന്നതിനെയാണ് ഡാർക്ക് ടൂറിസം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. മരണം, ദുരിതം, ദുരന്തം, അക്രമം, അസുഖകരമായ അസ്വാഭാവിക പ്രവർത്തനങ്ങൾ എന്നിവയുമായൊക്കെ ബന്ധപ്പെട്ട ഇടങ്ങളിലേക്കുള്ള യാത്രകളും സന്ദർശനങ്ങളും ഡാർക്ക് ടൂറിസത്തിന്റെ പരിധിയിൽ വരുന്നതാണ്.

ഇലന്തൂർ നരബലി കേസ് വാർത്തയായ സമയത്ത് സംഭവസ്ഥലത്തേക്ക് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ കാഴ്ച കാണാനായി മാത്രം എത്തിയിരുന്നത് ഇതിന് ഉദാഹരണമാണ്.

ശ്മശാനങ്ങൾ, ശവകുടീരങ്ങൾ, മോർച്ചറികൾ, ദുരന്തബാധിത പ്രദേശങ്ങൾ, യുദ്ധക്കളങ്ങൾ, സ്മാരകങ്ങൾ, ജയിലുകൾ, വധശിക്ഷ നടപ്പാക്കുന്ന സ്ഥലങ്ങൾ, കുറ്റകൃത്യങ്ങൾ നടക്കുന്ന ഇടങ്ങൾ എന്നിവയെല്ലാം ‍ഡാർക്ക് ടൂറിസം സ്പോട്ടുകളിൽ ഉൾപ്പെടുന്നവയാണ്. യുക്രൈയിനിൽ ചെർണോബിൽ ദുരന്തം നടന്ന ഇടം, അമേരിക്കയിൽ 9/11 ആക്രമണം നടന്ന ഇടം എന്നിവയൊക്കെ പ്രധാനപ്പെട്ട ഡാർക്ക് ടൂറിസം സ്പോട്ടുകളാണ്.

എന്തുകൊണ്ട് ഇത്ര പ്രചാരം

ഇത്തരം ഡാർക്ക് ടൂറിസം സ്പോട്ടുകളിലേക്കുള്ള ആളുകളുടെ കുത്തൊഴുക്കിന് പിന്നിലെ മനശാസ്ത്രം പലതാണെന്ന് വിദ​ഗ്ധർ പറയുന്നു. ദുരന്തം നടന്ന സ്ഥലവുമായി ആളുകൾക്കുള്ള വൈകാരിക ബന്ധമാണ് ഒന്ന്. അവിടെ അവർക്ക് പ്രിയപ്പെട്ടവരുണ്ടാകാം, പ്രിയപ്പെട്ട ഓർമ്മകളുണ്ടാകാം. അത്തരം കാര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് അവിടേക്കുള്ള യാത്രകളെ നിർവചിക്കാനാവുക.

മറ്റൊന്ന് ദുരന്തം നടന്നതിനു പിന്നാലെ ഞാനവിടെയുണ്ടായിരുന്നു എന്ന് സ്വയം രേഖപ്പെടുത്തി ചരിത്രത്തിന്റെ ഭാ​ഗമാകാനുള്ള ശ്രമമാണ്. ദുരന്തം അനുഭവിച്ച ജനതയുടെ വൈകാരികത തങ്ങളിലേക്കും പകർന്നുകിട്ടിയെന്ന് സ്വയം ആശ്വസിച്ച് ആ ദുരന്തത്തിൽ ഭാ​ഗഭാക്കായി എന്ന മിഥ്യാബോധത്തിലേക്ക് എത്താനുള്ള ശ്രമമാണിത്.

ഇനി മറ്റൊരു കൂട്ടർ ആ ദുരന്തങ്ങളിൽ ഇല്ലാതായവർക്ക് നേരിട്ട് അന്ത്യാജ്ഞലി അർപ്പിക്കുന്നു എന്ന ബോധത്തോടെ എത്തുന്നവരാണ്. Dark Tourism (Tourism, Leisure & Recreation) എന്ന പുസ്തകത്തിൽ John Lennonഉം Malcolm Foleyയും ഡാർക്ക് ടൂറിസത്തെ നിർവചിക്കുന്നത് മനുഷ്യത്വരഹിതമായ പ്രവർത്തികളുടെ പ്രതിഫലനവും അവയെ സന്ദർശകർ വ്യാഖ്യാനിക്കുന്ന വിധവും എന്നാണ്.

ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ച് നിരന്തരം വാദിക്കുന്ന നമ്മൾ ഇവിടെയും ഉത്തരവാദിത്തം കാണിക്കേണ്ടിയിരിക്കുന്നു. ആ ഉത്തരവാദിത്തം മുണ്ടക്കൈ പോലെയുള്ള ദുരന്തബാധിത മേഖലകളിലേക്ക് കടന്നുചെന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കരുത് എന്ന് തീരുമാനിക്കാനുള്ള ആർജവമാണ്.

#wayanad #landslide #and #dark #tourism

Next TV

Related Stories
ദേഹത്ത് വെള്ളം തെറിപ്പിക്കുന്നോ ....! ബൈക്ക് യാത്രികനുമായി തര്‍ക്കം; നടുറോഡിൽ ബസ് നിർത്തിയിട്ട് കെഎസ്ആർടിസി ജീവനക്കാർ

Aug 1, 2025 02:06 PM

ദേഹത്ത് വെള്ളം തെറിപ്പിക്കുന്നോ ....! ബൈക്ക് യാത്രികനുമായി തര്‍ക്കം; നടുറോഡിൽ ബസ് നിർത്തിയിട്ട് കെഎസ്ആർടിസി ജീവനക്കാർ

ബൈക്ക് യാത്രികനുമായി തര്‍ക്കം; നടുറോഡിൽ ബസ് നിർത്തിയിട്ട് കെഎസ്ആർടിസി...

Read More >>
എ.കെ.ജി. പഠന ഗവേഷണ കേന്ദ്ര ഭൂമി വിവാദം: പരാതിയിൽ നടപടി വേണ്ടെന്ന് ഗവർണർ

Aug 1, 2025 01:20 PM

എ.കെ.ജി. പഠന ഗവേഷണ കേന്ദ്ര ഭൂമി വിവാദം: പരാതിയിൽ നടപടി വേണ്ടെന്ന് ഗവർണർ

എ.കെ.ജി. പഠന ഗവേഷണ കേന്ദ്ര ഭൂമി വിവാദം പരാതിയിൽ നടപടി വേണ്ടെന്ന്...

Read More >>
ലഹരിയിൽ നിരത്തിൽ...!  കെ എസ് യു നേതാവ് ഇടിച്ചു തകർത്തത് എട്ടോളം വാഹനങ്ങൾ, അപകടശേഷം കാറുമായി കടന്നു

Aug 1, 2025 01:01 PM

ലഹരിയിൽ നിരത്തിൽ...! കെ എസ് യു നേതാവ് ഇടിച്ചു തകർത്തത് എട്ടോളം വാഹനങ്ങൾ, അപകടശേഷം കാറുമായി കടന്നു

ലഹരിയുടെമയക്കത്തിൽ കെ എസ് യു നേതാവ് ഇടിച്ചു തകർത്തത് എട്ടോളം...

Read More >>
സുപ്രീംകോടതിയെ വെല്ലുവിളിച്ച് ​ഗവർണർ; സർക്കാർ പാനൽ തള്ളി വി സിമാർക്ക് പുനർനിയമനം

Aug 1, 2025 12:22 PM

സുപ്രീംകോടതിയെ വെല്ലുവിളിച്ച് ​ഗവർണർ; സർക്കാർ പാനൽ തള്ളി വി സിമാർക്ക് പുനർനിയമനം

വൈസ് ചാൻസലർമാറുടെ നിയമനത്തിൽ സുപ്രീംകോടതി നിർദേശം മറികടന്ന് സർക്കാർ പാനൽ തള്ളി ഗവർണർ രാജേന്ദ്ര ആർലേക്കർ....

Read More >>
വിവാഹ നാളുകൾ എത്തുന്നു.... ! സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ ഇടിവ്, ഒരു പവന് ഇന്ന് 73200 രൂപ

Aug 1, 2025 11:50 AM

വിവാഹ നാളുകൾ എത്തുന്നു.... ! സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ ഇടിവ്, ഒരു പവന് ഇന്ന് 73200 രൂപ

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണത്തിന് വില കുറഞ്ഞു....

Read More >>
Top Stories










//Truevisionall