#Wayanadmudflow | വയനാട് ഉരുൾപൊട്ടൽ എംപി ഫണ്ട് മാർഗരേഖ പ്രകാരം അതി തീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ശശി തരൂർ

#Wayanadmudflow | വയനാട് ഉരുൾപൊട്ടൽ എംപി ഫണ്ട് മാർഗരേഖ പ്രകാരം അതി തീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ശശി തരൂർ
Aug 1, 2024 03:19 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) വയനാട് ഉരുൾപൊട്ടൽ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ശശി തരൂർ എം.പി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തു നൽകി.

എം.പി ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാർഗരേഖയുടെ ഖണ്ഡിക 8.1 പ്രകാരം അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ എല്ലാ എം.പി മാർക്കും അവരുടെ എം.പി ഫണ്ടിൽ നിന്നും ഒരു കോടി രൂപയുടെ വരെ പദ്ധതികൾ ദുരന്തബാധിത പ്രദേശത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതിനായി ശുപാർശ ചെയ്യുവാൻ കഴിയും. 

അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായാൽ പറഞ്ഞറിയിക്കാനാകാത്ത വിധം ദുരിതത്തിൽ കഴിയുന്ന ദുരന്തബാധിത പ്രദേശത്തെ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന നടപടിയായിരിക്കും അതെന്ന് ശശി തരൂർ എം.പി പറ‌ഞ്ഞു.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ തീവ്രത വിവരണാതീതമാണ്.

ആ പ്രദേശത്തെ ജനങ്ങൾക്ക് നഷ്ടമായതിനൊക്കെ പകരമാകില്ലെങ്കിലും അവർക്കായി പരമാവധി സഹായം നമ്മൾ ചെയ്യണം.

ആകെ തകർത്തെറിയപ്പെട്ട ഗ്രാമങ്ങൾ പുനർനിർമിച്ച് അതിജീവിതർക്ക് ആശ്വാസമെത്തിക്കേണ്ടത് രാജ്യത്തിന്റെ കടമയാണെന്നും ശശി തരൂർ കത്തിൽ ചൂണ്ടിക്കാട്ടി.

#ShashiTharoor #declare #Wayanad #landslide #extreme #natural #disaster #per #MPfund #guidelines

Next TV

Related Stories
കോഴിക്കോട് കൂരാച്ചുണ്ട് അങ്ങാടിയിലെ കിണറ്റില്‍ യുവാവിന്റെ ജഡം അഴുകിയ നിലയില്‍

Apr 26, 2025 10:23 AM

കോഴിക്കോട് കൂരാച്ചുണ്ട് അങ്ങാടിയിലെ കിണറ്റില്‍ യുവാവിന്റെ ജഡം അഴുകിയ നിലയില്‍

മൃതദേഹം അങ്ങാടിയിൽ നിന്നും മൂന്നുദിവസമായി കാണാതായ പശ്ചിമബംഗാൾ സ്വദേശിയുടേതാണെന്ന് സംശയിക്കുന്നുണ്ട്. ബംഗാൾ സ്വദേശി മഹേഷ് ദാസിനെയാണ്...

Read More >>
ഭരണിയിൽ  അരിക്കൊപ്പം ബ്രൗണ്‍ ഷുഗറും; കോഴിക്കോട് ക്വാട്ടേഴ്സിൽ എക്സൈസിന്‍റെ മിന്നൽ പരിശോധന

Apr 26, 2025 09:49 AM

ഭരണിയിൽ അരിക്കൊപ്പം ബ്രൗണ്‍ ഷുഗറും; കോഴിക്കോട് ക്വാട്ടേഴ്സിൽ എക്സൈസിന്‍റെ മിന്നൽ പരിശോധന

ലഹരി വസ്തുക്കളുടെ ഉപയോഗം അടക്കം പരിശോധിക്കുന്നതിനായാണ് എക്സൈസ് സംഘം...

Read More >>
'അത് സ്ഫോടക വസ്തു അല്ല'; ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നിൽ പൊട്ടിത്തെറിച്ചത് പടക്കമെന്ന് പ്രാഥമിക നിഗമനം

Apr 26, 2025 09:22 AM

'അത് സ്ഫോടക വസ്തു അല്ല'; ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നിൽ പൊട്ടിത്തെറിച്ചത് പടക്കമെന്ന് പ്രാഥമിക നിഗമനം

ആരുടെ വീട് ലക്ഷ്യമിട്ടാണ് പടക്കം എറിഞ്ഞതെന്ന് പരിശോധിക്കുകയാണെന്ന് സ്ഥലത്തെത്തിയ തൃശൂർ കമ്മീഷണർ ആർ.ഇളങ്കോ...

Read More >>
ചികിത്സക്കെത്തിയ രോഗിയെ ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; പ്രതി ഒളിവിൽ

Apr 26, 2025 09:17 AM

ചികിത്സക്കെത്തിയ രോഗിയെ ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; പ്രതി ഒളിവിൽ

ഒരാഴ്ച മുമ്പ് ആശുപത്രിക്കുള്ളിൽ വച്ചാണ് സംഭവം. ചികിത്സക്കെത്തിയ...

Read More >>
Top Stories