#wayanadandslide | 'ടിവിയിൽ ആളുകൾ കരയുന്നു,ദൈവം എന്താ ആരെയും രക്ഷിക്കാത്തെ?' ഉള്ളുലച്ച് രണ്ടാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ്

#wayanadandslide |  'ടിവിയിൽ ആളുകൾ കരയുന്നു,ദൈവം എന്താ ആരെയും രക്ഷിക്കാത്തെ?' ഉള്ളുലച്ച് രണ്ടാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ്
Jul 31, 2024 08:22 PM | By Athira V

കണ്ണൂർ: ( www.truevisionnews.com  ) വയനാട് മുണ്ടക്കൈയിലെ ദുരന്തഭൂമിയിൽനിന്നും ഉള്ളുലയ്ക്കുന്ന കാഴ്ചകളും വാർത്തകളുമാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. ഒരു രാത്രി ഉറങ്ങാൻ കിടന്ന പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവരാണ് നേരം പുലരുന്നതിന് മുൻപ് മണ്ണിനടിയിലകപ്പെട്ടത്.

ദുരന്തം തുടച്ചുനീക്കിയ ചൂരൽമലയും മുണ്ടക്കൈയും കേരളത്തിൻ്റെ നൊമ്പരമായി. മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ ദുരന്തത്തിൻ്റെ ഉരുൾപൊട്ടൽ ദുരന്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹൃദയം തൊടുന്ന ഒരു ഡയറിക്കുറിപ്പ് എഴുതിയിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ മുയ്യം എയുപി സ്കൂ‌ളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അദിതി.

അദിതി എഴുതിയ ഡയറിക്കുറിപ്പിന്റെ ചിത്രം മുയ്യം സ്കൂ‌ളിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. 'ഇന്ന് സ്കൂൾ ലീവായിരുന്നു. ഉച്ചയ്ക്ക് അമ്മ ടിവി വെച്ചപ്പോളാണ് ഞാൻ വാർത്ത കണ്ടത്.

വയനാട്ടിലെ മേപ്പാടി എന്ന സ്ഥലത്ത് ഉരുൾപൊട്ടൽ ഉണ്ടായി. ആ നാട് മുഴുവൻ വെള്ളത്തിനടിയിലായി. ഒരുപാട് ആളുകൾ മരിച്ചു. കുറേ പേരെ കാണാതായി. കുറേ വീടുകൾ പൊട്ടിപ്പോയി. ടിവിയിൽ ആളുകൾ കരയുന്നു. ദൈവം എന്താ ആരെയും രക്ഷിക്കാത്തെ?', ദുരന്തം നടന്ന ജൂലൈ 30ൽ അദിതി എഴുതിയ ഡയറി ഇങ്ങനെയാണ്.

രണ്ടാം ക്ലാസിലെ അദിതിയുടെ ഡയറിയിൽ നിന്നും, കരുതലിൻ്റെ തലമുറ ഇനിയും കേരളത്തിൽ ഉണ്ട്, എന്നും എക്കാലവും. ഇഷ്‌ടം, സ്നേഹം. എന്ന ക്യാപ്ഷനോടെയാണ് ഇൻസ്റ്റഗ്രാമിൽ ഡയറിക്കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഡയറിക്കുറിപ്പിനുതാഴെ ദുരന്തത്തിൻ്റെ നേർക്കാഴ്‌ചയെന്നോണം ഒരു കൊച്ചുചിത്രവും അദിതി വരച്ചുവെച്ചിട്ടുണ്ട്. ഉരുൾപൊട്ടി കല്ലും മരവും ഇടിഞ്ഞുവീഴുന്നതും വീടുതകരുന്നതും മണ്ണിനടിയിൽ കിടക്കുന്ന മനുഷ്യരെയുമെല്ലാം കുഞ്ഞ് അദിതി ഡയറിയിൽ വരച്ചുവെച്ചിട്ടുണ്ട്.

അതേസമയം മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 255 ആയി. ചാലിയാറിൽ നിന്ന് മാത്രം ഇതുവരെ കിട്ടിയത് 72 മൃതദേഹങ്ങൾ. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. 240 പേരെ ഇനിയും കണ്ടെത്താനായില്ല. 195 പേർ ചികിത്സയിലുണ്ട്. 147 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തു. 52 മൃതദേഹാവശിഷ്‌ടങ്ങൾ ലഭിച്ചതിൽ 42 എണ്ണവും പോസ്റ്റ്മോർട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്.

#heart #touching #diary #written #second #class #girl #about #wayanad #landslides

Next TV

Related Stories
#accident | കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട്  മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരിക്ക്

Nov 30, 2024 07:20 AM

#accident | കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരിക്ക്

കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 3 പേർക്ക്...

Read More >>
#thief | ബാഗിൽ മരകായുധങ്ങളും ഉപകരണങ്ങളും; നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയിൽ

Nov 30, 2024 06:49 AM

#thief | ബാഗിൽ മരകായുധങ്ങളും ഉപകരണങ്ങളും; നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയിൽ

റെയിൽ വേ സ്റ്റേഷൻ പരിസരത്തെ വീടുകളിൽ മോഷണം നടത്തി ട്രെയിനിൽ രക്ഷപെടുന്നതായിരുന്നു ഇയാളുടെ...

Read More >>
#PriyankaGandhi | നന്ദി പറയാൻ പ്രിയങ്കയും രാഹുലും ഇന്ന് കേരളത്തിൽ; രണ്ട് ദിവസം വയനാട് ലോക്സഭാ മണ്ഡല പര്യടനം

Nov 30, 2024 06:39 AM

#PriyankaGandhi | നന്ദി പറയാൻ പ്രിയങ്കയും രാഹുലും ഇന്ന് കേരളത്തിൽ; രണ്ട് ദിവസം വയനാട് ലോക്സഭാ മണ്ഡല പര്യടനം

വയനാട് എംപിയായി വ്യാഴാഴ്ചയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ...

Read More >>
#sexualassault | വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 70 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

Nov 30, 2024 06:12 AM

#sexualassault | വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 70 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സ്കൂളിൽ അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെൺകുട്ടി അസ്വസ്ഥത...

Read More >>
#fire | ആൾത്താമസമില്ലാത്ത വീട്ടിൽ തീ പിടിത്തം; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

Nov 30, 2024 05:56 AM

#fire | ആൾത്താമസമില്ലാത്ത വീട്ടിൽ തീ പിടിത്തം; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പിടിച്ചത് എന്ന് ഫയർ ഫോഴ്സ്...

Read More >>
Top Stories