കാഞ്ഞങ്ങാട്: (truevisionnews.com) മദ്റസയിലേക്ക് പോകുകയായിരുന്ന പതിനാലുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പോക്സോ പ്രകാരം അറസ്റ്റിൽ.

പടന്നക്കാട് സ്വദേശി ജാസിമിനെയാണ് (19) അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ മൂന്നുമാസമായി ഫോൺവഴിയും നേരിട്ടും പിന്തുടർന്ന ഇയാൾ കഴിഞ്ഞദിവസം കാറിൽ കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നു.
പ്രതി പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്.
തുടർന്ന് സൗഹൃദം നടിച്ച് കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
#Youtharrested #case #abducting #torturing #student
