#WayanadMudflow | വയനാടിനെ ദുരന്ത ഭൂമിയാക്കിയത് രണ്ടാഴ്ചയോളം തുടർച്ചയായി പെയ്ത ശക്തമായ മഴയെന്ന് കാലാവസ്ഥാ വിദഗ്ദർ

#WayanadMudflow | വയനാടിനെ ദുരന്ത ഭൂമിയാക്കിയത് രണ്ടാഴ്ചയോളം തുടർച്ചയായി പെയ്ത ശക്തമായ മഴയെന്ന് കാലാവസ്ഥാ വിദഗ്ദർ
Jul 31, 2024 10:46 AM | By VIPIN P V

മുണ്ടക്കൈ: (truevisionnews.com) വയനാടിനെ ദുരന്ത ഭൂമിയാക്കിയത് രണ്ടാഴ്ചയോളം തുടർച്ചയായി പെയ്ത ശക്തമായ മഴയാണെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ നിഗമനം.

2019ൽ വയനാട് പുത്തുമല ദുരന്തം ഉണ്ടാക്കിയതിന് സമാനമായ കാലാവസ്ഥ അന്തരീക്ഷമായിരുന്നു ഇത്തവണയും വിനാശം വിതച്ചത്.

അത്യസാധാരണമായ കാലാവസ്ഥാ പ്രതിഭാസങ്ങളെ കേരളം കുറെ കൂടിഗൗരവത്തോടെ കരുതിയിരിക്കണം എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മാറുകയാണ് മുണ്ടക്കൈയിലുണ്ടായത്.

ആഴ്ചകളോളം നീണ്ട ശക്തമായ മഴയാണ് വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ ഉണ്ടാക്കിയത് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

ദുരന്ത പ്രദേശത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് മഴ മാപിനിയില്ല. എന്നാൽ തൊട്ട് അടുത്ത മഴ മാപിനികളിൽ എല്ലാം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് ശക്തമായ മഴയാണ്. ദുരന്തം ഉണ്ടായ ചൊവാഴ്ച, കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വൈത്തിരി മാനുവൽ സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 280 മി.മീ മഴയാണ്.

കുപ്പാടിയിൽ 122.7 മി.മീ മഴയും, മാനന്തവാടിയിൽ 204 മി.മീ മഴയും, അമ്പലവയലിൽ 142.2 മി.മീ മഴയും കാരപ്പുഴ എഡബ്ല്യുഎസ് സ്റ്റേഷനിൽ 142 മി.മീ മഴയും കുപ്പാടി എഡബ്ല്യുഎസ് സ്റ്റേഷനിൽ 102 മി.മീ മഴയും റിപോർട്ട് ചെയ്തിട്ടുണ്ട്.

പ്രദേശിക മഴ മാപിനിയിൽ വയനാട് പുത്തുമലയിൽ 372 മി.മീ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സീസണിൽ ഏറ്റവും കൂടുതൽ മഴ കേരളം കണ്ട ദിവസമായിരുന്നു മുണ്ടക്കൈയിൽ ദുരന്തം ഉണ്ടായത്. തുടർച്ചയായി മഴ പെയ്ത് നനഞ്ഞു കുതിർന്ന മണ്ണിലേക്ക് വീണ്ടും അതിശക്തമായ മഴ പെയ്താതാണ് ഉരുൾപൊട്ടലിന് ഇടയാക്കിയത്.

സാധാരണ ഒരാഴ്ചയിൽ കിട്ടേണ്ടതിനേക്കാൾ 50 ശതമാനത്തോളം അധികം മഴയാണ് വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്. കുറെ കൂടി കനമുള്ള മേഘങ്ങൾ രൂപപ്പെട്ടതോടെ തിങ്കളാഴ്ച ദുരന്തം പെയ്തിറങ്ങി.

നാഷണൽ റിമോട്ട് സെൻസിങ് സെന്റർ പട്ടിക അനുസരിച്ച് ഉരുൾപൊട്ടൽ ദുരന്ത ആഘാത സാധ്യതാ പട്ടികയിൽ 13ആമതാണ് വയനാടുള്ളത്. ഉരുൾപൊട്ടൽ ഉണ്ടായാൽ ഏറ്റവും കടുത്ത ആഘാതം ഉണ്ടാകാൻ സാധ്യത ഉള്ള പ്രദേശമാണ് വയനാട്.

നാഷണൽ ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിയുടെ കണക്കിലും ഉരുൾപൊട്ടൽ സാധ്യത അധികമായ പ്രദേശങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ മലയോര മേഖല ആകെയുണ്ട്.

പെട്ടെന്നുണ്ടാകുന്ന അതിശക്തമായ മഴയെ മാത്രമല്ല, തുടർച്ചയായി പെയ്യുന്ന മഴയെയും കേരളം ഗൗരവത്തോടെ കാണേണ്ടതുണ്ട്.

#Weather #experts #continuous #heavyrains #two #weeks #Wayanad #disasterland

Next TV

Related Stories
#fire | ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീ പിടിച്ചു; ബസ് പൂർണമായും കത്തി നശിച്ചു

Nov 17, 2024 07:35 AM

#fire | ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീ പിടിച്ചു; ബസ് പൂർണമായും കത്തി നശിച്ചു

അട്ടത്തോടിന് സമീപത്ത് വെച്ചായിരുന്നു ഓടിക്കൊണ്ടിരുന്ന ബസിൽ തീപിടുത്തം...

Read More >>
#JointCouncil | ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പണിമുടക്കും -  ജോയിൻ്റ് കൗൺസിൽ

Nov 17, 2024 07:15 AM

#JointCouncil | ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പണിമുടക്കും - ജോയിൻ്റ് കൗൺസിൽ

മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും, പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്നും കൺവെൻഷൻ...

Read More >>
#AbdulRahim | പ്രതീക്ഷയോടെ റഹീം; ഇന്ന് നിർണായക ദിനം; മോചന ഉത്തരവ് സംബന്ധിച്ച് വിധി ഇന്നുണ്ടായേക്കും

Nov 17, 2024 07:04 AM

#AbdulRahim | പ്രതീക്ഷയോടെ റഹീം; ഇന്ന് നിർണായക ദിനം; മോചന ഉത്തരവ് സംബന്ധിച്ച് വിധി ഇന്നുണ്ടായേക്കും

എന്നാൽ കേസ് ഫയൽ രണ്ടും രണ്ടാക്കിയതിനാൽ ഇതിൽ പ്രതിസന്ധിയില്ലെന്നാണ്...

Read More >>
#palakkadbyelection | പ്രചാരണം അവസാനലാപ്പിൽ, പാലക്കാട്ട് കൊട്ടിക്കലാശം നാളെ; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മണ്ഡലത്തിൽ

Nov 17, 2024 06:41 AM

#palakkadbyelection | പ്രചാരണം അവസാനലാപ്പിൽ, പാലക്കാട്ട് കൊട്ടിക്കലാശം നാളെ; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മണ്ഡലത്തിൽ

അതേസമയം, എൽഡിഎഫിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്നും മണ്ഡലത്തിൽ...

Read More >>
#theft | തലശ്ശേരിയിലെ ചെരുപ്പു കടയിൽ രണ്ടംഗ സംഘത്തിന്റെ ആസൂത്രിത മോഷണം; യുവതിയെയും യുവാവിനെയും തിരഞ്ഞ് പൊലീസ്

Nov 17, 2024 06:22 AM

#theft | തലശ്ശേരിയിലെ ചെരുപ്പു കടയിൽ രണ്ടംഗ സംഘത്തിന്റെ ആസൂത്രിത മോഷണം; യുവതിയെയും യുവാവിനെയും തിരഞ്ഞ് പൊലീസ്

ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ കടയുടമ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം...

Read More >>
#hartal | ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് സംഘർഷത്തിൽ പ്രതിഷേധം; കോഴിക്കോട് ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Nov 17, 2024 06:16 AM

#hartal | ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് സംഘർഷത്തിൽ പ്രതിഷേധം; കോഴിക്കോട് ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

പൊലീസ് ആൻ്റ് സാഹകരണ വകുപ്പിനെതിരെ കോടതിയെ സമീപിക്കുമെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കോൺഗ്രസ് നേതാക്കൾ...

Read More >>
Top Stories