#wayanadMudflow | അട്ടൽമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമെന്ന് സൈന്യം; സൗകര്യങ്ങൾ പരിമിതം, റോപ്പുകളടക്കം എത്തിക്കും, മരണം 93ആയി

#wayanadMudflow |  അട്ടൽമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമെന്ന് സൈന്യം; സൗകര്യങ്ങൾ പരിമിതം, റോപ്പുകളടക്കം എത്തിക്കും, മരണം 93ആയി
Jul 30, 2024 04:30 PM | By Susmitha Surendran

വയനാട്: (truevisionnews.com)  വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവര്‍ത്തനത്തിനായി അഡ്വഞ്ചർ പാർക്കുകളിലെ റോപ്പുകളും എത്തിക്കുന്നു.

ചൂരൽമലയിലെ പത്താം വാർഡായ അട്ടൽമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്ന് സൈന്യം അറിയിച്ചു. ചൂരൽമലയും പത്താം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഒലിച്ച് പോയതിനാൽ അങ്ങോട്ട് കടക്കുക ദുഷ്കരമാണ്.

5 സൈനികർ കയർ കെട്ടി പത്താം വാർഡിലേക്ക് കടന്നെങ്കിലും കൂടുതൽ പേരെ എത്തിക്കാനുള്ള കയർ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലെന്ന് സൈന്യം അറിയിച്ചു. അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 93 ആയി ഉയർന്നു.

ഈ സാഹചര്യത്തിലാണ് തൊട്ടടുത്തുള്ള അഡ്വഞ്ചർ പാർക്കുകളിലെ വലിയ റോപ്പുകൾ എത്തിക്കാൻ ഡെപ്യൂട്ടി കളക്ടർ നിർദേശം നൽകിയത്.

ദുരന്തത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടതും തകർന്നടിഞ്ഞതും പത്താം വാർഡായ അട്ടമലയാണ്. അതിനാലാണ് രക്ഷാ പ്രവർത്തനം ആദ്യം അങ്ങോട്ട് കേന്ദ്രീകരിക്കുന്നത്.

അതിനിടെ, തിരുവനന്തപുരത്ത് നിന്ന് രണ്ട് കോളം സൈനികരുടെ സംഘത്തെ വഹിച്ചു കൊണ്ട് രണ്ട് വിമാനങ്ങൾ ഉടൻ പുറപ്പെടും. 5 മണിക്ക് വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തും.

അവിടെ നിന്ന് റോഡ് മാർഗം വയനാട്ടിലേക്ക് പോകും. ജീവൻ രക്ഷാ ഉപകരണങ്ങളും രക്ഷാപ്രവർത്തനത്തിന് ഉള്ള ഉപകരണങ്ങളുമടക്കം വഹിച്ചു കൊണ്ടാണ് ഇവർ എത്തുന്നത്. കണ്ണൂരിൽ നിന്നുള്ള സൈനിക സംഘവും ചൂരൽമലയിൽ എത്തിയിട്ടുണ്ട്.

വയനാട്ടിലെ ഉരുൾപൊട്ടലിൽ ലയങ്ങൾ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം തടത്തുന്നതായി സന്നദ്ധപ്രവർത്തകൻ ഷാജി അറിയിച്ചു. നിരവധി ലയങ്ങള്‍ എന്‍ഡിആര്‍എഫിൻ്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ഇവിടെയെല്ലം രക്ഷാ പ്രവര്‍ത്തനം നടക്കുന്നുവെന്നും കെവി ഷാജി പറഞ്ഞു.

അതേസമയം, മരണം 93 ആയി ഉയർന്നു. മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയെന്നും ആയിരക്കണക്കിന് പേരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയിരിക്കുന്നതെന്നും ഷാജി പറഞ്ഞു. മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. ആളുകളെ രക്ഷപ്പെടുത്താൻ കഴിയുന്നുണ്ട്.

മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. നിരവധി വീടുകൾ മണ്ണിനടിയിലാണ്. പ്രത്യേകിച്ച് ലയങ്ങൾ മണ്ണിനടിയിൽ പോയിട്ടുണ്ടെന്നും ഇതെല്ലാം കണ്ടെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

#army #says #rescue #operation #Attalmala #very #difficult #Facilities #limited# including #ropes

Next TV

Related Stories
#wildbuffaloattack | കാട്ടുപോത്ത് ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്

Nov 17, 2024 04:06 PM

#wildbuffaloattack | കാട്ടുപോത്ത് ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്

സഹതൊഴിലാളികൾ കാട്ടുപോത്തിനെ ഓടിച്ച് മീനയെ...

Read More >>
#heavyrain | കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ മുന്നറിയിപ്പ്; വരും മണിക്കൂറിൽ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത

Nov 17, 2024 03:59 PM

#heavyrain | കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ മുന്നറിയിപ്പ്; വരും മണിക്കൂറിൽ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത

കേരള - കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ...

Read More >>
#foodpoisoning |  വയനാട്ടിൽ ഭക്ഷ്യവിഷബാധ; എൽപി സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ, രണ്ട് കുട്ടികളുടെ നിലഗുരുതരം

Nov 17, 2024 03:54 PM

#foodpoisoning | വയനാട്ടിൽ ഭക്ഷ്യവിഷബാധ; എൽപി സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ, രണ്ട് കുട്ടികളുടെ നിലഗുരുതരം

സ്കൂളിൽനിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ്...

Read More >>
#lottery  | 70 ലക്ഷം ആർക്ക്? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Nov 17, 2024 03:45 PM

#lottery | 70 ലക്ഷം ആർക്ക്? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#PKKunhalikutty | പ്രസ്താവന ദൗർഭാഗ്യകരം; പാണക്കാട് തങ്ങൾമാർക്ക് മുഖ്യമന്ത്രിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല - പി.കെ കുഞ്ഞാലിക്കുട്ടി

Nov 17, 2024 03:41 PM

#PKKunhalikutty | പ്രസ്താവന ദൗർഭാഗ്യകരം; പാണക്കാട് തങ്ങൾമാർക്ക് മുഖ്യമന്ത്രിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല - പി.കെ കുഞ്ഞാലിക്കുട്ടി

സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിയെപ്പോലെ പ്രവർത്തിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ...

Read More >>
#Ration | നവംബർ 19ന് സംസ്ഥാനത്ത് റേഷൻകടകൾ അടച്ച് പ്രതിഷേധിക്കുമെന്ന് വ്യാപാരികൾ

Nov 17, 2024 03:28 PM

#Ration | നവംബർ 19ന് സംസ്ഥാനത്ത് റേഷൻകടകൾ അടച്ച് പ്രതിഷേധിക്കുമെന്ന് വ്യാപാരികൾ

ഭക്ഷ്യവകുപ്പിൽ നിന്ന് ഇതിനെക്കുറിച്ച് എല്ലാ റിപ്പോർട്ടുകളും ധനകാര്യവകുപ്പിന് കൈമാറിയിട്ടുണ്ട്....

Read More >>
Top Stories