#wayanadmudflow | 'കൈകോർക്കാം വയനാടിനായി'; ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ കളക്ട്രേറ്റ് കണ്‍ട്രോൾ റൂമുമായി ബന്ധപ്പെടാം

#wayanadmudflow | 'കൈകോർക്കാം വയനാടിനായി'; ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ കളക്ട്രേറ്റ് കണ്‍ട്രോൾ റൂമുമായി ബന്ധപ്പെടാം
Jul 30, 2024 02:32 PM | By Athira V

വയനാട്: ( www.truevisionnews.com  )വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൈകോർക്കാൻ ആഹ്വാനം ചെയ്ത് ജില്ലാ കളക്ടർ. വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ വസ്തുക്കൾ എത്തിക്കാനാണ് നിർദേശം.

സന്നദ്ധരായ വ്യക്തികളും സംഘടനകളും കളക്ട്രേറ്റ് കണ്‍ട്രോൾ റൂമുമായി ബന്ധപ്പെടണം. 8848446621 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കണമെന്നാണ് നിർദേശം.

വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. 12 ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സാഹചര്യം വിലയിരുത്തി ഉത്തരവിന് കാത്തുനിൽക്കാതെ നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്യാമ്പുകൾക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിക്കാൻ സമീപത്തെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായം കൂടി തേടുന്നുണ്ട്.

തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു. വൈത്തിരി താലൂക്കിലെ മുണ്ടക്കൈ എന്ന പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ 73 പേരുടെ മരണം സ്ഥിരീകരിച്ചു.

120 പേരെ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എത്ര പേരെ കാണാതായെ്ന കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണില്‍ കുടുങ്ങിയ ആളെ മണിക്കൂറുകള്‍ക്കുശേഷം അതിസാഹസികമായി രക്ഷപ്പെടുത്തി.

ഉരുള്‍പൊട്ടി കല്ലും മണ്ണുമെല്ലാം വീടുകളും മറ്റും തകര്‍ത്തുകൊണ്ട് ഒഴുകിയ സ്ഥലത്തിന് സമീപത്തെ ചെളിയിൽ കുടുങ്ങിയ ആളെയാണ് രക്ഷപ്പെടുത്തിയത്. മലവെള്ളപ്പാച്ചിലിന്‍റെ ഒഴുക്ക് ഈ ഭാഗത്ത് കുറഞ്ഞിരുന്നെങ്കിലും ചെളിയില്‍ ആഴ്ന്നുപോവുകയായിരുന്നു.

മുട്ടോളം ചെളിയില്‍ കുടുങ്ങി നിന്നയാളുടെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. രക്ഷപ്പെടുത്താൻ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദ്യം അടുത്തേക്ക് എത്താനായിരുന്നില്ല.

കുടുങ്ങിയ ആള്‍ നിന്നിരുന്ന സ്ഥലത്തിന് സമീപം ഒഴുക്കുണ്ടായിരുന്നെങ്കിലും ഇതിനെ അതിജീവിച്ച് രക്ഷാപ്രവര്‍ത്തകര്‍ ആളുടെ അടുത്തെത്തി ചെളിയില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. മുണ്ടക്കൈ യുപി സ്കൂളിന് സമീപത്ത് നിന്നാണ് ഇയാളെ മണ്ണില്‍ നിന്നും രക്ഷപ്പെടുത്തിയത്.

#lets #join #hands #wayanad #contact #collectorate #control #room #extend #help

Next TV

Related Stories
#Congress | കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണം; കോൺഗ്രസ് ഹൈക്കോടതിയിലേക്ക്

Nov 17, 2024 05:39 PM

#Congress | കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണം; കോൺഗ്രസ് ഹൈക്കോടതിയിലേക്ക്

തങ്ങളുടെ അനുഭാവികളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ...

Read More >>
#PoliceCase | പരിശീലനത്തിനിടെ വിദ്യാർത്ഥിനിക്ക് നേരെ പീഡന ശ്രമം; കായികാധ്യാപകൻ അറസ്റ്റിൽ

Nov 17, 2024 05:25 PM

#PoliceCase | പരിശീലനത്തിനിടെ വിദ്യാർത്ഥിനിക്ക് നേരെ പീഡന ശ്രമം; കായികാധ്യാപകൻ അറസ്റ്റിൽ

വിദ്യാർഥിനി സംഭവം വീട്ടിലറിയിച്ചതിനെ തുടർന്ന് രക്ഷകർത്താക്കൾ മാന്നാർ പൊലിസിൽ പരാതി...

Read More >>
#kozhikodebeach | മഞ്ഞപ്പിത്തം ബാധിച്ച്  സഹോദരങ്ങളുടെ മരണം; കോഴിക്കോട് ബീച്ചിലെ അനധികൃത വഴിയോര കച്ചവടങ്ങള്‍ ഒഴിപ്പിച്ചു

Nov 17, 2024 05:01 PM

#kozhikodebeach | മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങളുടെ മരണം; കോഴിക്കോട് ബീച്ചിലെ അനധികൃത വഴിയോര കച്ചവടങ്ങള്‍ ഒഴിപ്പിച്ചു

കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ മുനവര്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ നാല് സ്‌ക്വാഡുകളായാണ് പരിശോധന...

Read More >>
#murderattampt |  'കല്യാണം കഴിക്കണം, പക്ഷെ അഭ്യാർത്ഥന നിരസിച്ചു, ജോലി പോയതോടെ പക ഇരട്ടിയായി; പ്രതിയുടെ മൊഴി പുറത്ത്

Nov 17, 2024 05:00 PM

#murderattampt | 'കല്യാണം കഴിക്കണം, പക്ഷെ അഭ്യാർത്ഥന നിരസിച്ചു, ജോലി പോയതോടെ പക ഇരട്ടിയായി; പ്രതിയുടെ മൊഴി പുറത്ത്

കഴിഞ്ഞ ദിവസമാണ് വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവിനെ പൊലീസ്...

Read More >>
#Sardines | തൃശൂരിൽ വീണ്ടും ചാളച്ചാകര; കുട്ടകൾ നിറച്ച് മടങ്ങി നാട്ടുകാർ

Nov 17, 2024 04:53 PM

#Sardines | തൃശൂരിൽ വീണ്ടും ചാളച്ചാകര; കുട്ടകൾ നിറച്ച് മടങ്ങി നാട്ടുകാർ

സംസ്ഥാനത്ത് ഈ വർഷം മാത്രം പത്തിന് മുകളിൽ തവണയാണ് മത്തി...

Read More >>
#suicide |  പത്താം ക്ലാസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; അന്വേഷണം

Nov 17, 2024 04:26 PM

#suicide | പത്താം ക്ലാസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; അന്വേഷണം

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന്...

Read More >>
Top Stories