മുണ്ടക്കൈ (വയനാട്): ( www.truevisionnews.com ) ‘‘രാത്രി ഒരു മണിയോടെയാണ് ഭയാനകമായ ആ ശബ്ദം ഞങ്ങൾ കേട്ടത്. ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല.
എല്ലാവരും ഓടി കുന്നിൻ മുകളിലുള്ള റിസോർട്ടിൽ കയറി. രാത്രിയായതുകൊണ്ട് എങ്ങോട്ട് ഓടണമെന്നു പോലും മനസിലായില്ല.’’
മുണ്ടക്കൈ നിവാസിയും അഭിഭാഷകനുമായ അശ്വിന്റെ വാക്കുകളിൽനിന്ന് ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. തന്റെ വീടു പൂർണമായും ഒലിച്ചു പോയെന്ന് അശ്വിൻ പറയുന്നു. നിരവധി പേരാണ് പരുക്കേറ്റ് റിസോർട്ടിൽ കഴിയുന്നത്. ഭക്ഷണം പോലും കഴിച്ചിട്ടില്ല.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലധികം പേരാണ് റിസോർട്ടിലുള്ളതെന്നും അശ്വിൻ പറയുന്നു. മഴ ശക്തമായാൽ തങ്ങൾ നിൽക്കുന്ന ഇടം പോലും സുരക്ഷിതമായിരിക്കില്ല. മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ട്.
ആകെ പത്തു വീടുകളാണ് ഇനി മുണ്ടക്കൈയിൽ അവശേഷിക്കുന്നതെന്നും അശ്വിൻ പറഞ്ഞു. രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ പോലും സാധിക്കാത്ത വിധം മണ്ണിടിച്ചിൽ സംഭവിച്ചിരിക്കുകയാണ് മുണ്ടക്കൈ റിസോർട്ടിനും ചുറ്റും.
#wayanad #landslide #over #100 #trapped #injured #mundakai #resort