കൽപ്പറ്റ: (truevisionnews.com) വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപ്പെട്ടലിൽ അപകടത്തിൽപ്പെട്ട് പരിക്കേറ്റവരെ രക്ഷിക്കണമെന്ന് കുടുങ്ങിക്കിടക്കുന്ന പ്രദേശവാസിയായ സെറീന.
മണ്ണിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന ആളുകളുണ്ട്. അവരെ എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കണമെന്ന് സെറീന പറഞ്ഞു.
'വൈകുന്നേരം ആകും തോറും കുട്ടികളെല്ലാം കരച്ചിലാണ്. മുണ്ടക്കൈ ട്രീവാലി റിസോർട്ടിനും മദ്‌റസയ്ക്കും അടുത്തായുള്ള ഒരു വീട്ടിലാണ് ഞങ്ങൾ കുറച്ച് പേർ ഉള്ളത്. മണ്ണിനടിയിൽപ്പെട്ട് സീരിയസ് ആയി കിടക്കുന്ന ആളുമുണ്ട്.
ഗുരുതരമായ പരിക്കാണ്. പെട്ടന്ന് ആശുപത്രിയിൽ എത്തിക്കണം. എത്രയുംപ്പെട്ടെന്ന് രക്ഷിക്കണം. മദ്‌റസയുടെ മുകളിലാണ് ആളുകൾ ഉള്ളത്.
ഒരുപാട് വീടുകൾ പോയി. വീട്ടിലുള്ള മരുന്നും ഓയിൽമെൻ്റും ഉപയോഗിച്ച് തേച്ച് കൊടുത്തിട്ടുണ്ട്. എന്നാൽ അത് ശാശ്വതമല്ല. രോഗികളെയെങ്കിലും രക്ഷിക്കണം.
ഇവിടെയും മദ്റസിയിലും റിസോർട്ടിലും കുന്നിൻ്റെ മുകളിലായി ഇരുന്നൂറോളം ആളുകളുണ്ട്. കൃത്യമായ കണക്ക് പറയാൻ സാധിക്കില്ല. വീട്ടിൽ 25ഓളം പേരുണ്ട് സെറീന പറഞ്ഞു.
അതേസമയം ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 51ആയി. മരണ സംഖ്യ ഉയരുകയാണ്. മുണ്ടകൈയ്ക്കും ചൂരൽമലക്ക് ഇടയിൽ 100 ഓളം പേരാണ് കുടുങ്ങി കിടക്കുന്നത്. എസ്റ്റേറ്റ് ബംഗ്ളാവിലാണ് ആളുകൾ കുടുങ്ങി കിടക്കുന്നത്.
#seriously #injured #should #be #rushed #hospital #soon #possible #local #resident