വയനാട്: ( www.truevisionnews.com ) കല്‍പ്പറ്റയില്‍ മേപ്പാടി മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. 60 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. ഉറ്റവരെ തേടി അലയുന്ന കുടുംബാംഗങ്ങളുടെ ദാരുണമായ കാഴ്‍ചയുമാണ് വയനാട്ടില്‍ കാണാനാകുന്നത്.
തന്റെ അനിയനെയും ഭാര്യയെയും അവരുടെ മകളെയും കാണാനില്ലെന്നാണ് ഒരു മധ്യവയസ്‍കൻ പ്രതികരിച്ചത്.
കുടുംബത്തിലെ നാല് പേരൊണ് കാണാനില്ലെന്ന് പറയുകയാണ് ഒരു സ്‍ത്രീ. സീനത്തിനെയും വസീറിനെയും സൈനബയെയും കാണാനില്ലെന്നാണ്. വിളിച്ചപ്പോള്‍ അവിടെ വലിയ മഴയുണ്ടെന്ന് പറഞ്ഞു അവര്‍.
മാറാൻ നോക്കട്ടേയെന്ന് അവര്‍ പറഞ്ഞു. പിന്നെ ഒന്നും അവര്‍ പറഞ്ഞില്ല. ഉരുള്‍ പൊട്ടി എന്ന് പറഞ്ഞപ്പോഴേ വിളിക്കാൻ ശ്രമിച്ചു. പിന്നീട് കോള്‍ കിട്ടിയില്ല. വേറെ പ്രദേശത്തുള്ള ആള്‍ക്കാരുമുണ്ട്. ഞങ്ങളുടെ ആള്‍ക്കാരെ കണ്ടെത്തിയില്ലെന്നും പറയുന്നു. ആശുപത്രിയില്‍ നോക്കിയപ്പോള്‍ കണ്ടെത്താനായില്ല എന്നും അവര്‍ പറഞ്ഞു .
രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമാണന്ന് നാട്ടുകാര്‍ പറയുന്നു. നൂറിലേറെ ആളുകള്‍ മണ്ണിലടിയിലാണ് എന്നും പറയുന്നു നാട്ടുകാര്‍. അമ്പതിലേറെ വീടുകള്‍ തകര്‍ന്നു പോയിട്ടുണ്ട്. ഇതുവരെ വയനാട് കണ്ടിട്ടില്ലാത്ത ഒരു ദുരന്തമാണ് ഉണ്ടായിരിക്കുന്നത് എന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ചൂരല്‍മലയില്‍ താലൂക്കുതല ഐആര്‍സ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട് . ഡെപ്യൂട്ടി കളക്ടര്‍- 8547616025, തഹസില്‍ദാര്‍ വൈത്തിരി 8547616601 എന്നിങ്ങനെയാണ് നമ്പര്‍ നല്‍കിയിരിക്കുന്നത്.
വയനാട് കല്‍പ്പറ്റ ജോയിന്റ് ബിഡിഒ ഓഫീസ് നമ്പര്‍ 9961289892. ദുഷ്‍കരമാണ് രക്ഷാപ്രവര്‍ത്തനം എന്നും റിപ്പോര്‍ട്ടുണ്ട്. ഒറ്റപ്പെട്ട മേഖലയില്‍ നിന്ന് ആളുകളെ വേഗത്തില്‍ പുറത്തെത്തിക്കാനാണ് ശ്രമം. മുമ്പ് വയനാട് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിന് അടുത്താണ് മുണ്ടക്കൈ.
#massive #rain #landslide #wayanad #mundakai #families #seeking #members