കൽപ്പറ്റ: ( www.truevisionnews.com ) വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി ഏറുന്നു. 250-ഓളം കുടുംബങ്ങൾ പ്രദേശത്തുണ്ടായിരുന്നു എന്നാണ് ചൂരൽമല സ്വദേശി അഷ്റഫ് പറയുന്നത്.
രാത്രി രണ്ട് മണിയോടെയാണ് അപ്രതീക്ഷിതമായി വെള്ളവും മണ്ണും കുത്തിയൊലിച്ചെത്തിയത്. അർധരാത്രി ഭാര്യ വിളിച്ച് കാര്യം പറയുമ്പോഴാണ് അഷ്റഫ് കാര്യം അറിയുന്നത്.
മുണ്ടക്കൈയിൽ അപകടമുണ്ടായെന്നും വലിയ ശബ്ദത്തോടെ ഉരുൾപൊട്ടിയതായാണ് മനസ്സിലാക്കുന്നതെന്നും അവർ പറഞ്ഞു. അപകടത്തിൽ മുണ്ടക്കൈ പൂർണമായി ഒറ്റപ്പെട്ട് പോയിരിക്കുകയാണ്.
കാലത്ത് പത്ത് മണിവരെ ഇവിടെ നിന്ന് 25 പേരുടെ മൃതദേഹങ്ങൾ ലഭിച്ചതായാണ് പ്രാഥമിക വിവരം. പ്രദേശത്ത് 250-ഓളെ കുടുംബങ്ങളുണ്ട്. മുണ്ടക്കൈയിൽ നിന്നും ആളുകളെ മാറ്റി താമസിപ്പിച്ചതായാണ് വിവരം.
എന്നാൽ, അവരെ മാറ്റിയിരിക്കുന്നത് ഏത് ദുരിതാശ്വാസ ക്യാമ്പിലേക്കാണെന്ന് വ്യക്തമല്ല. ഒരു സ്കൂളിലേയ്ക്കാണ് മാറ്റിയതെന്നാണ് അറിയുന്നത്. എന്നാൽ, ഈ സ്കൂളിന്റെ ഒരുഭാഗം മുഴുവൻ പോയിട്ടുണ്ട്. അവർ അതിൽപ്പെട്ടോ എന്ന് അറിയില്ലെന്നും അഷ്റഫ് പറഞ്ഞു.
#landslide #wayanad #mundakai #native #speaks