#vdsatheesan | തന്നെ അവഹേളിക്കുന്നുവെന്ന് സുധാകരൻ, മിഷൻ 25 അട്ടിമറിക്കുന്നുവെന്ന് സതീശൻ: എഐസിസിക്ക് മുന്നിൽ പരാതി

#vdsatheesan | തന്നെ അവഹേളിക്കുന്നുവെന്ന് സുധാകരൻ, മിഷൻ 25 അട്ടിമറിക്കുന്നുവെന്ന് സതീശൻ: എഐസിസിക്ക് മുന്നിൽ പരാതി
Jul 28, 2024 06:26 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com )മിഷന്‍ 25 നെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എഐസിസിക്ക് മുന്നില്‍ പരാതിക്കെട്ടഴിച്ച് സുധാകരനും സതീശനും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനം മുതല്‍, തന്നെ അവഹേളിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവ് സ്വീകരിച്ചതെന്നാണ് കെ സുധാകരന്‍റെ പ്രധാനപരാതി.

മിഷന്‍ 25 അട്ടിമറിക്കുന്ന നിലപാടാണ് കെപിസിസി നേതൃത്വത്തിന്‍റെതെന്ന് സതീശന്‍റെ പരാതിയില്‍ പറയുന്നു. കേരളത്തിന്‍റെ ചുമതലുള്ള ജനറല്‍സെക്രട്ടറി ദീപാദാസ് മുന്‍ഷിയെയാണ് ഇരുവരും പരാതി അറിയിച്ചത്. കെ സുധാകരൻ യുകെയിലേക്ക് പോയതിനാൽ എഐസിസിയുടെ അനുനയ ചർച്ച ഇനിയും നീളും.

മിഷൻ 25 ന്‍റെ ചുമതല ലഭിച്ചതോടെ ഡിസിസികള്‍ക്ക് അയച്ച സർക്കുലറിന്‍റെ പേരിലാണ് വിഡി സതീശന് നേരെ കെപിസിസി ജനറല്‍ സെക്രട്ടരിമാരിൽ നിന്ന് വിമര്‍ശനം ഉയര്‍ന്നത്.

വാര്‍ത്ത സ്ഥിരീകരിച്ച കെപിസിസി പ്രസി‍‍ഡന്‍റ്, പ്രതിപക്ഷ നേതാവിന്‍റേത് സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണെന്നും പറഞ്ഞു. വിഷയം എഐസിസി നേതൃത്വത്തെ അറിയിച്ച സതീശന്‍, കേന്ദ്രനേതൃത്വം ഇടപെടാതെ ഇനി തദ്ദേശ തെര‍ഞ്ഞെടുപ്പിന്‍റെ ചുമതല തുടരില്ലെന്ന് അറിയിച്ചു.

തിരുവനന്തപുരത്തെ യോഗത്തിൽ നിന്ന് വിട്ടുനിന്നതും ഇതിന്‍റെ ഭാഗമായാണ്. പ്രതിപക്ഷ നേതാവിനെതിരെ ഉയര്‍ന്ന വിമര്‍ശനം മാധ്യമങ്ങള്‍ക്ക് നല്‍കിയതില്‍ നടപടി ഉണ്ടാകുമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.

മാധ്യമങ്ങള്‍ക്ക് വാര്‍ത്ത കൊടുക്കുന്നത് ചിലര്‍ക്ക് രോഗമാണെന്നും ഇത്തരക്കാര്‍ പറഞ്ഞതും പറയാത്തതും കൊടുക്കുകയാണെന്നും സതീശന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

കെപിസിസിക്ക് കീഴിലാണ് മിഷന്‍ 25 എന്നും നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉണ്ടായാല്‍ തിരുത്തണമെന്നും കെ മുരളീധരന്‍ നിലപാടെടുത്തു. നേതാക്കള്‍ ഐക്യത്തോടെ പോകണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം.

#vdsatheesan #ksudhakaran #complaint #aicc

Next TV

Related Stories
സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

May 5, 2025 07:25 PM

സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് മന്ത്രി വി...

Read More >>
'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

May 5, 2025 02:41 PM

'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത്...

Read More >>
Top Stories










Entertainment News