#iPhone | ഐഫോണുകളുടെ വില കുറഞ്ഞു; അറിയാം കൂടുതല്‍ വിവരങ്ങള്‍

#iPhone | ഐഫോണുകളുടെ വില കുറഞ്ഞു; അറിയാം കൂടുതല്‍ വിവരങ്ങള്‍
Jul 27, 2024 01:18 PM | By VIPIN P V

(truevisionnews.com) ആപ്പിള്‍ കമ്പോണന്‍സിന്റെ ഇറക്കുമതി തീരുവയ്ക്ക് 15 മുതല്‍ 20 ശതമാനം വരെ ഇളവ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണിന്റെ വില കുറച്ച് കമ്പനി.

മൂന്നു മുതല്‍ നാലു ശതമാനം വരെയാണ് മേഡ് ഇന്‍ ഇന്ത്യ ഫോണുകളുടെ വിലയില്‍ കമ്പനി കുറവ് വരുത്തിയിരിക്കുന്നത്. കമ്പനി ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഐഫോണ്‍ 15 പ്രോ മാക്‌സ്, ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 14, ഐഫോണ്‍ 13, ഐഫോണ്‍ എസ്ഇ എന്നിവയ്ക്കാണ് വില കുറഞ്ഞിരിക്കുന്നത്.

മുന്നൂറു രൂപ മുതല്‍ ചില മോഡലുകള്‍ക്ക് ആറായിരം രൂപ വരെയാണ് കുറവ് വന്നിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ആദ്യമായാണ് പ്രോ മോഡലുകള്‍ക്ക് ആപ്പിള്‍ വിലയില്‍ കുറവ് വരുത്തുന്നത്.

അതേസമയം ആപ്പിള്‍ ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് മോഡലുകള്‍ ആദ്യമായി ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്.

നിലവില്‍ ആപ്പിള്‍ ഐഫോണ്‍ 15, ഐഫോണ്‍ 14, ഐഫോണ്‍ 13, ഐഫോണ്‍ എസ്ഇ എന്നിവയാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. തുടക്കത്തില്‍ ഐഫോണ്‍ 15ന്റെ ബേസ് മോഡലുകള്‍ മാത്രമാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്.

പിന്നീട് പ്രാദേശികമായി ഐഫോണ്‍ 15ന്റെ നിര്‍മാണ് പെഗാട്രോണിന്റെ നിയന്ത്രണത്തിലാണ് നടത്തുന്നത്.

ഐഫോണ്‍ 13, ഐഫോണ്‍ 14, ഐഫോണ്‍ 15 എന്നിവയ്ക്ക് ഏകദേശം 300 രൂപ വില കുറയമ്പോള്‍ ഐഫോണ്‍ എസ്ഇക്ക് 2,300 രൂപ വില കുറയും. അതേസമയം, പ്രോ, പ്രോ മാക്സ് മോഡലുകള്‍ക്ക് 5,100 മുതല്‍ 6,000 രൂപ വരെ വില കുറയും.

#price #iPhones #dropped #information

Next TV

Related Stories
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 28, 2025 09:41 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന...

Read More >>
Top Stories