വീട്ടുകാർക്കൊപ്പം കായലില്‍ കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

വീട്ടുകാർക്കൊപ്പം കായലില്‍ കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു
Jun 23, 2025 03:54 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) കുടുംബാംഗങ്ങളുമൊത്ത് വീട്ടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. ഇരിങ്ങാവൂര്‍-മണ്ടകത്തില്‍ പറമ്പില്‍ പാറപറമ്പില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ മിന്‍ഹ (13) ആണ് മരിച്ചത്.

വളവന്നൂര്‍ ബാഫഖി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മിൻഹ. ഞായറാഴ്ച ഉച്ചക്ക് മാതാവിനും മറ്റു കുടുംബങ്ങള്‍ക്കൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനടിയില്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: നജ്‌ലാബി. രണ്ട് സഹോദരങ്ങള്‍.

ninth grade student drowned while bathing lake with her family

Next TV

Related Stories
മലപ്പുറത്ത് മദ്രസയിൽ നിന്നും പന്ത്രണ്ടു  കാരനെ പീഡിപ്പിച്ച് മുങ്ങിയ പ്രതി ഏഴ് മാസങ്ങൾക്ക് ശേഷം പിടിയിൽ

Jun 23, 2025 09:09 AM

മലപ്പുറത്ത് മദ്രസയിൽ നിന്നും പന്ത്രണ്ടു കാരനെ പീഡിപ്പിച്ച് മുങ്ങിയ പ്രതി ഏഴ് മാസങ്ങൾക്ക് ശേഷം പിടിയിൽ

കൊണ്ടോട്ടിയിലെ മദ്രസ്സയിൽ നിന്നും പന്ത്രണ്ട് വയസ്സുകാരനെതിരെ ലൈംഗിക പീഡനം നടത്തിയ അദ്ധ്യാപകൻ...

Read More >>
സംസ്ഥാനത്തെ ജനങ്ങൾക്കും പാവപ്പെട്ട സഖാക്കൾക്കും വേണ്ടി പിണറായിസം നിർവ്വചിക്കാൻ സാധിച്ചതിൽ അഭിമാനമെന്ന് പി വി അൻവർ

Jun 23, 2025 08:10 AM

സംസ്ഥാനത്തെ ജനങ്ങൾക്കും പാവപ്പെട്ട സഖാക്കൾക്കും വേണ്ടി പിണറായിസം നിർവ്വചിക്കാൻ സാധിച്ചതിൽ അഭിമാനമെന്ന് പി വി അൻവർ

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി വിമര്‍ശിച്ചെന്ന വാർത്തയോട് പ്രതികരിച്ച് പി വി...

Read More >>
Top Stories