#arrested | മഴ നനഞ്ഞുള്ള യുവാവിന്റെ നടത്തത്തിൽ അസ്വഭാവികത; കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍

 #arrested  |   മഴ നനഞ്ഞുള്ള യുവാവിന്റെ നടത്തത്തിൽ അസ്വഭാവികത; കഞ്ചാവുമായി  കോഴിക്കോട്  സ്വദേശി പിടിയില്‍
Jul 27, 2024 08:45 AM | By ShafnaSherin

തിരുനെല്ലി:(truevisionnews.com)വയനാട് തിരുനെല്ലിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. കോഴിക്കോട് പുറക്കാട്ടേരി സ്വദേശി സജീറിനെയാണ് കഞ്ചാവ് കടത്തുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തതത്.

സെല്ലോടോപ്പ് ഉപയോഗിച്ച് കാലില്‍ ഒട്ടിച്ചാണ് പ്രതി കഞ്ചാവ് കടത്താ‌ൻ ശ്രമിച്ചത്. മഴ നനഞ്ഞ് നടന്നുവരികയായിരുന്ന സജീറിനെ കണ്ട് അസ്വഭാവികത തോന്നിയപ്പോഴാണ് പൊലീസ് വിശദമായ പരിശോധന നടത്തിയത്. 

തുടര്‍ന്ന് 720 ഗ്രാം കഞ്ചാവാണ് പ്രതിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ഇരുകാലുകളിലെയും തുടയില്‍ സെലോടേപ്പ് വച്ച് ഒട്ടിച്ചാണ് സജീർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത് പൊലീസ് കോടതിയില്‍ ഹാജാരക്കി.

തിരുനെല്ലി പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. 19 വയസ്സുകാരനായ സജീർ കോഴിക്കോട് നാലുവയല്‍ പുറക്കാട്ടേരി സ്വദേശി ആണ്.

ക‍ർണാടകയിലെ ബൈരക്കുപ്പയില്‍ നിന്ന് കടത്തി കൊണ്ടുവന്ന കഞ്ചാവ് കേരളത്തില് വില്‍പ്പനക്കായാണ് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വയനാട്ടില്‍ ബൈക്കിന്‍റെ ഹെല്‍മറ്റ് ധരിക്കാത വന്ന യുവാക്കളില്‍ നിന്നും പൊലീസ് പരിശോധനയില്‍ 604 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു.

#Rain #soaked #youth #walk #abnormal #Kozhikode #native #arrested #ganja

Next TV

Related Stories
#tobacco | പാനൂരിൽ പുകയില  ഉൽപ്പന്നങ്ങൾ വിറ്റ വ്യാപാരി  അറസ്റ്റിൽ

Oct 18, 2024 02:03 PM

#tobacco | പാനൂരിൽ പുകയില ഉൽപ്പന്നങ്ങൾ വിറ്റ വ്യാപാരി അറസ്റ്റിൽ

പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ വകയിൽ ലഭിച്ച പണവും പോലീസ്...

Read More >>
#AwarenessClass | ബോധവൽകരണ ക്ലാസ്; ജീവിതശൈലീ രോഗങ്ങളും ആരോഗ്യ ശീലങ്ങളും

Oct 18, 2024 01:58 PM

#AwarenessClass | ബോധവൽകരണ ക്ലാസ്; ജീവിതശൈലീ രോഗങ്ങളും ആരോഗ്യ ശീലങ്ങളും

കോഡിനേറ്റർ ഷബാന ടീച്ചർ സ്വാഗതവും ,അഖിൽ സി നന്ദിയും...

Read More >>
#Dolphin | കപ്പലിടിച്ചു ചത്തു?; കണ്ണൂര്‍ അഴീക്കോട് ബീച്ചില്‍ രണ്ട് ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍ കരയ്ക്കടിഞ്ഞു

Oct 18, 2024 01:31 PM

#Dolphin | കപ്പലിടിച്ചു ചത്തു?; കണ്ണൂര്‍ അഴീക്കോട് ബീച്ചില്‍ രണ്ട് ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍ കരയ്ക്കടിഞ്ഞു

ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ.ഇല്യാസാണ് പോസ്റ്റ്‌മോര്‍ട്ടം...

Read More >>
#Pocsocase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡനശ്രമം; 62-കാരന് 12 വർഷം കഠിന തടവ്

Oct 18, 2024 01:20 PM

#Pocsocase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡനശ്രമം; 62-കാരന് 12 വർഷം കഠിന തടവ്

ഇന്‍സ്‌പെക്ടര്‍ പ്രേമാനന്ദകൃഷ്ണന്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരേ കോടതിയില്‍ കുറ്റപത്രം...

Read More >>
#goldrate |  ഞെട്ടി ഉപഭോക്താക്കൾ, സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു

Oct 18, 2024 01:16 PM

#goldrate | ഞെട്ടി ഉപഭോക്താക്കൾ, സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണവിലയുടെ മുന്നേറ്റം തുടരുകയാണ്....

Read More >>
#Masamipilovita |  ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 18, 2024 12:55 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
Top Stories










Entertainment News