#buffalo | ലോറി തടഞ്ഞ് 50 പോത്തുകളെ കടത്തി; സിനിമാ സ്റ്റൈല്‍ കവര്‍ച്ച പാലക്കാട്ട്

#buffalo | ലോറി തടഞ്ഞ് 50 പോത്തുകളെ കടത്തി; സിനിമാ സ്റ്റൈല്‍ കവര്‍ച്ച പാലക്കാട്ട്
Jul 24, 2024 02:02 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com)  പാലക്കാട് വടക്കഞ്ചേരിയിൽ വാഹനം തടഞ്ഞ് പോത്തുകളെ കവർന്ന സംഘം പിടിയിൽ. ദേശീയപാതയിൽ നിന്നും കവർന്ന പോത്തുകളെ മറ്റൊരു സ്ഥലത്ത് ഇറക്കുകയായിരുന്നു.

ലോറി ജീവനക്കാരെയും കവർച്ചാ സംഘം തട്ടിക്കൊണ്ടുപോയി മറ്റൊരിടത്ത് ഇറക്കി വിട്ടു. സിനിമാ സ്റ്റൈലിലാണ് കവർച്ച നടന്നത്. ഇന്നലെ പുലർച്ച നാലു മണിയോടെയാണ് സംഭവം .

വിശാഖപട്ടണത്ത് നിന്നും കായംകുളത്തേക്ക് പോത്തുകളുമായി പോയ ലോറി തടഞ്ഞാണ് കവർച്ച നടത്തിയത് . ദേശീയപാതയിലെ വടക്കഞ്ചേരിയിൽ ലോറി എത്തിയപ്പോൾ കാറിലും ജീപ്പിലും ബൈക്കിലുമായി എത്തിയ സംഘം ലോറി തടഞ്ഞ് നിർത്തി.

ലോറിയിൽ ഉണ്ടായിരുന്ന അൻപതോളം പോത്തുകളുമായി ഒരു സംഘം പോയി . 4 കിലോമീറ്റർ അപ്പുറത്തുള്ള വേങ്ങശ്ശേരിയിൽ പോത്തുകളെ ഇറക്കി .

പിന്നീട് ദേശീയപാതയിൽ ലോറി കൊണ്ടുവന്ന് നിർത്തി. ലോറിയിലുണ്ടായിരുന്ന വിശാഖപട്ടണം സ്വദേശികളായ ഡ്രൈവറെയും ക്ലീനറെയും 4 മണിക്കൂറോളം വടക്കഞ്ചേരി ടൗണിലൂടെ കറക്കിയ ശേഷം റോഡില്‍ ഇറക്കിവിട്ടു.

ഇവരുടെ ഫോണുകൾ തട്ടിപ്പ് സംഘം കവർന്നു. ലോറി ഉടമയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. പത്ത് പേർ കവർച്ച സംഘത്തിൽ ഉണ്ടായിരുന്നതായി ലോറി ജീവനക്കാർ പൊലീസിന് മൊഴി നൽകി.

ചീരക്കുഴി സ്വദേശികളായ ഷമീർ , ഷജീർ എന്നിവരാണ് പൊലീസ് പിടിയിലായത് . മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. ഇറച്ചി വിൽപ്പന നടത്തുന്നവരാണ് മോഷണം നടത്തിയത് എന്നാണ് പൊലീസിന് ലഭിച്ച വിവരം.

#gang #buffaloes #caught #after #stopping #vehicle #Palakkad #Vadakancherry.

Next TV

Related Stories
#PVAnwar |   'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

Sep 8, 2024 06:59 AM

#PVAnwar | 'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

മൊഴിയെടുപ്പില്‍ തൃപ്തിയുണ്ട്. പൊലീസിനെതിരെ പരാതി പറയാനായി നല്‍കിയ വാട്സ് ആപ്പ് നമ്പറിൽ ലഭിക്കുന്നത് വലിയ പ്രതികരണമാണെന്നും പിവി അന്‍വര്‍...

Read More >>
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

Sep 7, 2024 09:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ...

Read More >>
#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

Sep 7, 2024 09:36 PM

#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കടേഷ് ആണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി ഉത്തരവ്...

Read More >>
Top Stories