കോഴിക്കോട്: (truevisionnews.com) കോഴിക്കോട് തെരുവത്ത് ബസാറിൽ മതിലിടിഞ്ഞ് വീണ് അപകടം.

അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുട്ടികൾ സ്കൂളിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.
ലോറി മതിലിൽ ഇടിച്ചതിനെ തുടർന്നാണ് മതിൽ ഇടിഞ്ഞത്. കെട്ടിട മതിൽ മഴയിൽ കുതിർന്ന് ഏത് നിമിഷവും നിലം പതിക്കാവുന്ന നിലയിലായിരുന്നു.
കുട്ടികളുടെ കൈക്കും കാലിനും തലയ്ക്കും ഗുരുതരമായ പരിക്കുണ്ട്. പരിക്കേറ്റ കുട്ടികളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#Kozhikode #wallcollapse #accident #Five #students #seriously #injured
