#bodyfound | പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

#bodyfound | പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Jul 23, 2024 09:55 PM | By VIPIN P V

മലപ്പുറം: (truevisionnews.com) പൊന്നാനി നരണിപ്പുഴയിൽ പാലത്തില്‍ നിന്ന് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

നരണിപ്പുഴ സ്വദേശി മമ്മസ്രായിലകത്ത് സിദ്ദീക്കിന്റെ മകന്‍ ഷിഹാബി (36)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

പാലത്തിന് മുകളില്‍ നിന്ന് ചാടിയ ഷിഹാബ് ഒഴുക്കില്‍ പെടുകയായിരുന്നു. ഷിഹാബ് ഒഴുക്കില്‍ പെടുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ചാടിയ നരണിപ്പുഴ സ്വദേശി സുബൈർ(40) ഒഴുക്കില്‍ പെട്ടിരുന്നു.

നാട്ടുകാര്‍ സുബൈൈറിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും ഷിഹാബിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.

തുടര്‍ന്ന് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വൈകിട്ട് ഏഴ് മണിയോടെയാണ് ഷിഹാബിന്റെ മൃതദേഹം കണ്ടെത്തിയത്.

പൊന്നാനി, കുന്നംകുളം ഫയർ ഫോക്സ് സംഘമാണ് തിരച്ചിൽ നടത്തിയത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

#body #youth #who #jumped #bridge #river #found

Next TV

Related Stories
Top Stories










Entertainment News