#KNBalagopal | ബിജെപി അക്കൗണ്ട് തുറന്നപ്പോള്‍ സംസ്ഥാനത്തിന്റെ അക്കൗണ്ട് പൂട്ടി - കെ.എൻ.ബാലഗോപാൽ

#KNBalagopal | ബിജെപി അക്കൗണ്ട് തുറന്നപ്പോള്‍ സംസ്ഥാനത്തിന്റെ അക്കൗണ്ട് പൂട്ടി - കെ.എൻ.ബാലഗോപാൽ
Jul 23, 2024 03:35 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) കേന്ദ്ര ബജറ്റ് ജനവിരുദ്ധവും നിരാശാജനകവുമാണെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.

കേരളത്തെ പാടെ അവഗണിച്ചു. രണ്ട് സംസ്ഥാനങ്ങള്‍ക്കു മാത്രമാണു പരിഗണന നല്‍കിയത്. ഇതു തിരുത്തി എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായതു നല്‍കാന്‍ കേന്ദ്രം തയാറാകണമെന്നും ബാലഗോപാല്‍ പറഞ്ഞു.

ബിജെപി അക്കൗണ്ട് തുറന്നപ്പോള്‍ സംസ്ഥാനത്തിന്റെ അക്കൗണ്ട് പൂട്ടുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്.

കേരളത്തില്‍നിന്നുള്ള ബിജെപി മന്ത്രിമാരും യുഡിഎഫ് എംപിമാരും കേന്ദ്രത്തിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ ഒരു താല്‍പര്യവും സംരക്ഷിക്കാത്ത കേരളവിരുദ്ധമായ ബജറ്റാണിത്. അങ്ങേയറ്റും പ്രതിഷേധവും വിഷമവുമുണ്ട്.

രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി രൂപീകരിക്കേണ്ട ബജറ്റ് മോദി സര്‍ക്കാരിന്റ ആരോഗ്യത്തിനും ആയുസിനും വേണ്ടി മാത്രം നടത്തിയ പൊളിറ്റിക്കല്‍ ഗിമ്മിക്ക് ആയി മാറി.

സ്വന്തം മുന്നണിയുടെ താല്‍പര്യം സംരക്ഷിക്കാനായി ചില പ്രദേശത്തിനു മാത്രം പ്രധാന്യം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്തതാണെന്നും ധനമന്ത്രി പറഞ്ഞു.

ഫെഡറലിസത്തിന്റെ കാര്യം പറയാന്‍ മോദി സര്‍ക്കാരിന് അര്‍ഹതയില്ലെന്നു തെളിയിക്കുന്ന ബജറ്റാണിത്.

തൊഴില്‍ അവസരങ്ങള്‍ സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഉണ്ടെങ്കില്‍ കഴിഞ്ഞ ബജറ്റുമായി നോക്കുമ്പോള്‍ കാര്യമായ മാറ്റമൊന്നുമില്ല.

ലക്ഷക്കണക്കിന് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെങ്കിലും നിയമനം നടത്തുന്നില്ല. പല മേഖലയിലും ഫണ്ട് വെട്ടിക്കുറിച്ചിരിക്കുകയാണ് ഭക്ഷ്യസബ്‌സിഡിയും വളം സബ്‌സിഡിയും ഗണ്യമായി വെട്ടിക്കുറച്ചു.

തൊഴിലുറപ്പു പദ്ധതിക്കുള്ള പണവും കുറച്ചിരിക്കുകയാണ്. ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള പദ്ധതിക്കും ഫണ്ട് വെട്ടിക്കുറച്ചിട്ടുണ്ടെന്നു മന്ത്രി കുറ്റപ്പെടുത്തി.

ആന്ധ്രാ പ്രദേശ് വികസനത്തിനായാണു പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടത്. കേരളമാകട്ടെ വെട്ടിക്കുറിച്ച ഫണ്ട് ഒരു പാക്കേജായി തരണമെന്നാണ് ആവശ്യപ്പെട്ടത്.

എന്നാല്‍ അതു പരിഗണിച്ചില്ല. വിഴിഞ്ഞം പദ്ധതിക്കായി ഒരു രൂപപോലും മാറ്റിവച്ചില്ല. വര്‍ഷങ്ങളായി സ്ഥലം ഉള്‍പ്പെടെ മാറ്റിവച്ചിട്ട് എയിംസിന്റെ കാര്യവും പരിഗണിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

#State #account #closed #BJP #account #opened #KNBalagopal

Next TV

Related Stories
#mrajithkumar | 'സ്വകാര്യ സന്ദർശനം', ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എം.ആർ അജിത് കുമാർ

Sep 7, 2024 07:29 AM

#mrajithkumar | 'സ്വകാര്യ സന്ദർശനം', ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എം.ആർ അജിത് കുമാർ

പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു....

Read More >>
#RAIN | സംസ്ഥാനത്ത് മഴ തുടരും, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Sep 7, 2024 07:05 AM

#RAIN | സംസ്ഥാനത്ത് മഴ തുടരും, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന്...

Read More >>
#ACCIDENT | ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ടി ടി സി വിദ്യാർഥിനി മരിച്ച സംഭവം; ഡ്രൈവർക്കെതിരെ മനഃപൂര്‍വമായ നരഹത്യയ്ക്ക് കേസ്

Sep 7, 2024 07:00 AM

#ACCIDENT | ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ടി ടി സി വിദ്യാർഥിനി മരിച്ച സംഭവം; ഡ്രൈവർക്കെതിരെ മനഃപൂര്‍വമായ നരഹത്യയ്ക്ക് കേസ്

ഇയാളുടെ ഓട്ടോറിക്ഷയ്ക്ക് ഇൻഷുറൻസും ടാക്‌സും അടക്കമുളള രേഖകൾ ഇല്ലായിരുന്നെന്നും പരിശോധനയിൽ...

Read More >>
#PVAnwar  | ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നൽകിയ പരാതി; പി വി അൻവറിന്റെ മൊഴി ഇന്നെടുക്കും

Sep 7, 2024 06:23 AM

#PVAnwar | ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നൽകിയ പരാതി; പി വി അൻവറിന്റെ മൊഴി ഇന്നെടുക്കും

രാവിലെ മലപ്പുറത്തെത്തി തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസായിരിക്കും പി വി.അൻവറിൻ്റെ...

Read More >>
#theft | മോഷണം പതിവാകുന്നു; നിർമ്മാണ ഉപകരണങ്ങളും, വയറിങ് സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Sep 7, 2024 06:06 AM

#theft | മോഷണം പതിവാകുന്നു; നിർമ്മാണ ഉപകരണങ്ങളും, വയറിങ് സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

മോഷണ മുതൽ വാങ്ങുന്നതിൽ ആക്രികച്ചവടക്കാർ ജാഗ്രത പുലർത്തണമെന്നും അല്ലാത്ത പക്ഷം നടപടി ഉണ്ടാകുമെന്നും പെരുമ്പാവൂർ പോലീസ്...

Read More >>
#MuhammadRiaz | സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി; രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തില്‍ - മന്ത്രി മുഹമ്മദ് റിയാസ്

Sep 6, 2024 10:38 PM

#MuhammadRiaz | സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി; രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തില്‍ - മന്ത്രി മുഹമ്മദ് റിയാസ്

തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍...

Read More >>
Top Stories

GCC News