#bombthreat | പാർലമെന്റിലും ചെങ്കോട്ടയിലും ബോംബിടുമെന്ന് ഖലിസ്ഥാന്റെ ഭീഷണി; സന്ദേശം ലഭിച്ചത് മലയാളി എംപിമാർക്ക്

#bombthreat | പാർലമെന്റിലും ചെങ്കോട്ടയിലും ബോംബിടുമെന്ന് ഖലിസ്ഥാന്റെ ഭീഷണി; സന്ദേശം ലഭിച്ചത് മലയാളി എംപിമാർക്ക്
Jul 22, 2024 09:32 AM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com)  വർഷകാലസമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പാർലമെന്റിലും ചെങ്കോട്ട മേഖലയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി.

ഖലിസ്ഥാൻ അനുകൂല സംഘടനയായ സിക്ക് ഫോർ ജസ്റ്റിസിന്റെ പേരിലാണ് സന്ദേശം സി.പി.എം രാജ്യസഭാ എം.പി.മാരായ വി. ശിവദാസനും എ.എ. റഹീമിനുമാണ് ഞായറാഴ്ച രാത്രിവൈകി സന്ദേശം ലഭിച്ചത്.

ഖലിസ്ഥാൻ അനകൂലമല്ലെങ്കിൽ എം.പി.മാർ വീട്ടിലിരിക്കേണ്ടിവരുമെന്നും സന്ദേശത്തിൽ പറയുന്നു. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് ജിഒകെ പട്‌വൻ സിംപന്നു, സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസിൽ എന്ന പേരിലുള്ള സന്ദേശം ലഭിച്ചത്.

ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്നും ഖലിസ്ഥാൻ ഹിത പരിശോധന സന്ദേശം ഉയർത്തി പാർലമെന്റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കും എന്നുമായിരുന്നു സന്ദേശം.

അതനുഭവിക്കേണ്ടെങ്കിൽ എം.പിമാർ വീട്ടിലിരിക്കണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. ഇരുവരും ഉടൻതന്നെ ഡൽഹി പൊലീസിനെ വിവരമറിയിച്ചു.

തുടർന്ന് പൊലീസ് വിവരശേഖരണത്തിന് വീട്ടിലെത്തി. പുതിയ ഭീഷണിയെത്തുടർന്ന് പാർലമെന്റിൽ സുരക്ഷ ശക്തമാക്കും.അതേസമയം പതിനെട്ടാം ലോക്സഭയിലെ ആദ്യ ബജറ്റ് സമ്മേളനം ഇന്നാണ് ആരംഭിക്കുന്നത്.

നാളെയാണ് കേന്ദ്രബജറ്റ്. സാമ്പത്തിക സർവേ ഇന്ന് സഭയുടെ മേശപ്പുറത്ത് വയ്ക്കും.

#Khalistan #threatens #bomb #Parliament #Red #Fort #message #received #Malayali #MPs

Next TV

Related Stories
#death | റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ മുട്ടിയുരുമ്മി പോയ ബൈക്കറെ ശാസിച്ച് വയോധികൻ, പിന്നാലെ  മർദ്ദനം, ദാരുണാന്ത്യം

Oct 18, 2024 09:10 AM

#death | റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ മുട്ടിയുരുമ്മി പോയ ബൈക്കറെ ശാസിച്ച് വയോധികൻ, പിന്നാലെ മർദ്ദനം, ദാരുണാന്ത്യം

ബൈക്ക് നിർത്തി തിരിച്ചെത്തിയ യുവാവിന്റെ മർദ്ദനത്തിലാണ് വയോധികൻ നടുറോഡിൽ മരിച്ചത്. ഹൈദരബാദിലാണ്...

Read More >>
 #Aadhaarupdate | ഇനി സമയം കളയരുത്! ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി

Oct 18, 2024 06:33 AM

#Aadhaarupdate | ഇനി സമയം കളയരുത്! ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി

ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ യുഐഡിഎഐയുടെ ഓൺലൈൻ പോർട്ടലിലൂടെ മാത്രമേ...

Read More >>
#crime | ഭര്‍ത്താവ് സഹോദരഭാര്യയ്ക്ക് പിസ്സ കൊടുത്തത് ഇഷ്ടപ്പെട്ടില്ല; തര്‍ക്കത്തിനിടെ യുവതിക്ക് വെടിയേറ്റു

Oct 17, 2024 10:21 PM

#crime | ഭര്‍ത്താവ് സഹോദരഭാര്യയ്ക്ക് പിസ്സ കൊടുത്തത് ഇഷ്ടപ്പെട്ടില്ല; തര്‍ക്കത്തിനിടെ യുവതിക്ക് വെടിയേറ്റു

ഹോസ്പിറ്റലിൽ നിന്നാണ് സീലാംപൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിവന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് പവേരിയ...

Read More >>
#snake | പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് യുവാവ്

Oct 17, 2024 10:08 PM

#snake | പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് യുവാവ്

വന്യജീവി രക്ഷാപ്രവർത്തകനായ യാഷ് തദ്വിയാണ് പാമ്പിന് സിപിആർ നൽകി ജീവൻ രക്ഷിച്ചത്....

Read More >>
#hoochtragedy | വിഷമദ്യ ദുരന്തത്തിൽ മരണം 25 ആയി; 1650 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു

Oct 17, 2024 09:56 PM

#hoochtragedy | വിഷമദ്യ ദുരന്തത്തിൽ മരണം 25 ആയി; 1650 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു

വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റാണു മദ്യമായി വിതരണം ചെയ്തതെന്നു കണ്ടെത്തി....

Read More >>
#deathcase | അച്ഛന്റെ മരണത്തിന് പിന്നിൽ ഹൃദയാഘാതമല്ല, അമ്മയുടെ പങ്ക് അന്വേഷിക്കണം; പരാതിയുമായി പതിനെട്ടുകാരി

Oct 17, 2024 09:32 PM

#deathcase | അച്ഛന്റെ മരണത്തിന് പിന്നിൽ ഹൃദയാഘാതമല്ല, അമ്മയുടെ പങ്ക് അന്വേഷിക്കണം; പരാതിയുമായി പതിനെട്ടുകാരി

അച്ഛന്റേത് സ്വാഭാവിക മരണമല്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പതിനെട്ടുകാരിയായ മകൾ സഞ്ജന പരാതി...

Read More >>
Top Stories