#ArjunMissing | അർജുനായി തെരച്ചിൽ ഊർജിതം; മം​ഗളൂരുവിൽ നിന്ന് റഡാറെത്തി: പുഴയിലും മണ്ണിടിഞ്ഞ സ്ഥലത്തും പരിശോധന ഉടൻ

#ArjunMissing | അർജുനായി തെരച്ചിൽ ഊർജിതം; മം​ഗളൂരുവിൽ നിന്ന് റഡാറെത്തി: പുഴയിലും മണ്ണിടിഞ്ഞ സ്ഥലത്തും പരിശോധന ഉടൻ
Jul 20, 2024 09:35 AM | By VIPIN P V

ബെം​ഗളൂരു/കോഴിക്കോട്: (truevisionnews.com) കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുൾപ്പെടെ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതപ്പെടുത്തതിന്റെ ഭാ​ഗമായി റഡാർ എത്തിച്ചു.

മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് മം​ഗളൂരുവിൽ നിന്ന് റഡാറെത്തിച്ചിരിക്കുന്നത്. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും.

സൂറത്കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുക. ദൗത്യം ദുഷ്കരമാണെന്നും ലോറിക്ക് അടുത്തെത്താൻ 100 മീറ്റർ മണ്ണ് മാറ്റേണ്ടി വരുമെന്നും കേരളത്തിൽ നിന്ന് പോയ എംവിഐ ചന്ദ്രകുമാർ അറിയിച്ചു.

ആറ് മീറ്റർ മണ്ണ് ലോറിക്ക് മുകളിലുണ്ട്. കേരളത്തിൽ നിന്നുള്ള എംവിഐ ഉദ്യോഗസ്ഥരെ തടഞ്ഞു. കടത്തി വിടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. എസ്പി വന്നതിന് ശേഷം മാത്രം തീരുമാനിക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി.

തുടർന്ന് കേരള മോട്ടോർ വാഹന ഉദ്യോഗസ്ഥർ മടങ്ങി. അപകടം സംബന്ധിച്ച് സംസ്ഥാന സർക്കാരിന് വിവരം കിട്ടിയത് വളരെ വൈകി മാത്രമാണ് തിരിഞ്ഞതെന്ന് മന്ത്രി ശശീന്ദ്രൻ ചൂണ്ടിക്കാട്ടി.

തന്റെ തൊട്ടടുത്ത് തന്നെ താമസിക്കുന്ന കുടുംബമാണ് അർജുൻ്റേത്, എന്നാൽ താൻ പോലും വാർത്ത അറിഞ്ഞത് വൈകിയാണെന്നും മന്ത്രി ശശീന്ദ്രൻ വിശദമാക്കി. അറിഞ്ഞതിനുശേഷം വളരെ സജീവമായി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

നിലവിൽ മനുഷ്യസാധ്യമായതെല്ലാം അവിടെ ചെയ്യുന്നുണ്ട്. കുടുംബത്തിന് നല്ലതേ വരൂ എന്നാണ് പ്രതീക്ഷ.

അർജുന്റെ രക്ഷയ്ക്കായി എല്ലാ ശ്രമങ്ങളും നടത്തണമെന്ന് കേരള മുഖ്യമന്ത്രി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.

#Search #Arjun #swing #Radar #Mangalore #Inspection #river #landslide #sitesoon

Next TV

Related Stories
വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു

Jul 30, 2025 02:49 PM

വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു

വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു...

Read More >>
'നീതി കിട്ടിയിട്ട് മതി ചായ കുടി'; മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപി നേതൃത്വത്തിനെതിരെ പ്രതികരിച്ച് ക്ലീമിസ് ബാവ

Jul 30, 2025 02:37 PM

'നീതി കിട്ടിയിട്ട് മതി ചായ കുടി'; മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപി നേതൃത്വത്തിനെതിരെ പ്രതികരിച്ച് ക്ലീമിസ് ബാവ

ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപി നേതൃത്വത്തിനെതിരെ പ്രതികരിച്ച് ക്ലീമിസ്...

Read More >>
കണ്ണൂരിൽ രണ്ട് കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി

Jul 30, 2025 01:47 PM

കണ്ണൂരിൽ രണ്ട് കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി

കണ്ണൂരിൽ രണ്ട് കുട്ടികളുമായി അമ്മ കിണറ്റിൽ...

Read More >>
അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന്  ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

Jul 30, 2025 01:38 PM

അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം, മൂന്ന് അതിഥി തൊഴിലാളികൾ...

Read More >>
സഹപാഠി ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; ആൺസുഹൃത്തിനെ വാട്സ്ആപ്പ് കോൾ ചെയ്ത് ജീവനൊടുക്കാൻ ശ്രമിച്ച പതിനെട്ടുകാരി മരിച്ചു

Jul 30, 2025 01:29 PM

സഹപാഠി ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; ആൺസുഹൃത്തിനെ വാട്സ്ആപ്പ് കോൾ ചെയ്ത് ജീവനൊടുക്കാൻ ശ്രമിച്ച പതിനെട്ടുകാരി മരിച്ചു

ആണ്‍സുഹൃത്തിനെ വാട്‌സ്ആപ്പ് കോള്‍ വിളിച്ച് ആത്മഹത്യാശ്രമം നടത്തിയ 18കാരി...

Read More >>
Top Stories

Entertainment News

//Truevisionall