#binoyviswam | എൽഡിഎഫിന് എൽഡിഎഫുകാര്‍ പോലും വോട്ട് ചെയ്തിട്ടില്ല'; അത് മറച്ചു വെച്ചിട്ട് കാര്യമില്ലെന്ന് ബിനോയ് വിശ്വം

#binoyviswam  |  എൽഡിഎഫിന് എൽഡിഎഫുകാര്‍ പോലും വോട്ട് ചെയ്തിട്ടില്ല'; അത് മറച്ചു വെച്ചിട്ട് കാര്യമില്ലെന്ന് ബിനോയ് വിശ്വം
Jul 19, 2024 08:16 PM | By ShafnaSherin

ആലപ്പുഴ:(truevisionnews.com) വെറുപ്പിന്‍റെ രാഷ്ട്രീയം തൃശൂരില്‍ വിജയിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആലപ്പുഴയിലെയും തൃശൂരിലെയും തോൽവിക്ക് പ്രത്യേക അർഥമുണ്ട്. ആ പാഠം പഠിക്കും, തിരുത്തും.

തൃശൂരില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വോട്ട് കുറഞ്ഞപ്പോൾ ബിജെപിക്ക് വോട്ട് കൂടി. എൽഡിഎഫിന് എൽഡിഎഫുകാര്‍ പോലും വോട്ട് ചെയ്തിട്ടില്ല. അത് മറച്ചു വെച്ചിട്ട് കാര്യമില്ല. ഇടതുപക്ഷത്തുമുണ്ട് കുറ്റം ചെയ്തവർ.

അവർ തിരുത്താൻ തയാറാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷം മുൻഗണന നിശ്ചയിക്കണം. പെൻഷനും ഭക്ഷ്യവകുപ്പിനും ഒന്നാം സ്ഥാനം നൽകണം. പെൻഷൻ മുടങ്ങിയതും മാവേലി സ്റ്റോറിൽ സാധനം ഇല്ലാതായതും മുൻഗണനയായി കാണാൻ കഴിഞ്ഞില്ല.

ജനം നൽകിയ മുന്നറിയിപ്പ് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സിപിഐ സംസ്ഥാന കൗണ്‍സിലും സർക്കാരിന്റെയും മുന്നണിയുടേയും പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് തോൽവിയിൽ കൂട്ടുത്തരവാദിത്തം വേണമെന്നും മുഖ്യമന്ത്രിയെ മാത്രം കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അതേസമയം, സിപിഎം - സിപിഐ നേതാക്കൾ ജനഹൃദയങ്ങളിൽ നിന്ന് അകന്നുവെന്നാണ് കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നത്.

സിപിഎം - സിപിഐ പാർട്ടികളുടെ അടിത്തറ തകർന്നു. ബൂത്തിലിരിക്കാൻ ആളില്ലാത്തിടത്ത് പോലും ബിജെപി വോട്ട് പിടിച്ചു. കേരളത്തിലെ ഇടതുപക്ഷം ഇങ്ങനെ പോയാൽ ബം​ഗാളിന്റെ പാതയിലെന്നും കൗൺസിലിൽ വിമർശനമുയർന്നു.

ധനവകുപ്പിനെതിരെയും കടുത്ത വിമർശനമാണുണ്ടായത്. തോൽവി വിലയിരുത്തുന്നവർ മാടമ്പള്ളിയിലെ രോഗി ധനവകുപ്പെന്ന് തിരിച്ചറിയണമെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ധനവകുപ്പിന്റെ കെടുകാര്യസ്ഥത തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായി എന്നും കൗൺസിൽ കുറ്റപ്പെടുത്തി.

#Even #LDF #members #not #vote #LDF #Binoy #believes #no #point #ding

Next TV

Related Stories
#SajiCherian | ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസ്; മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും

Nov 25, 2024 07:28 AM

#SajiCherian | ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസ്; മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും

ഹൈക്കോടതി നിർദേശമുള്ള സ്ഥിതിക്ക് അന്വേഷണം തുടങ്ങാതെ വഴിയില്ലെന്ന് ക്രൈം ബ്രാഞ്ച് മേധാവി സർക്കാരിനെ...

Read More >>
ABVPbandh | നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണം; ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

Nov 25, 2024 07:16 AM

ABVPbandh | നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണം; ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ശക്തമാക്കണമെന്നാണ്...

Read More >>
 #HighCourt | ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Nov 25, 2024 06:57 AM

#HighCourt | ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

രണസമിതിയിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ പതിനൊന്ന് പേരാണ് ഹര്‍ജി...

Read More >>
#Murdercase | അപ്പാർട്മെന്റിനുള്ളിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി പിടിയിൽ, കൊല നടത്തിയത് മോഷണം ലക്ഷ്യമിട്ട്

Nov 25, 2024 06:49 AM

#Murdercase | അപ്പാർട്മെന്റിനുള്ളിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി പിടിയിൽ, കൊല നടത്തിയത് മോഷണം ലക്ഷ്യമിട്ട്

ഹെൽമെറ്റ് ധരിച്ച് അപ്പാർട്മെന്റിൽ എത്തിയ യുവാവിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു....

Read More >>
#attack | ബർത്ത്ഡേ പാർട്ടി തടയാൻ എത്തിയ പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; എട്ട് പേർ കസ്റ്റഡിയിൽ

Nov 25, 2024 06:17 AM

#attack | ബർത്ത്ഡേ പാർട്ടി തടയാൻ എത്തിയ പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; എട്ട് പേർ കസ്റ്റഡിയിൽ

പാർട്ടി നടത്തരുതെന്ന് നേരത്തെ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് നിരസിച്ചുകൊണ്ടായിരുന്നു പാർട്ടി...

Read More >>
#accident | മ്ലാവ് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

Nov 25, 2024 06:09 AM

#accident | മ്ലാവ് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

മ്ലാവ് കുറുകെ ചാടി ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണിതെന്ന് പ്രദേശവാസികൾ...

Read More >>
Top Stories