അമ്പലവയലിൽ ആസിഡ് ആക്രമണത്തിനിരയായ യുവതി മരിച്ചു

അമ്പലവയലിൽ ആസിഡ് ആക്രമണത്തിനിരയായ യുവതി മരിച്ചു
Advertisement
Jan 22, 2022 10:28 AM | By Susmitha Surendran

കൽപ്പറ്റ : വയനാട് അമ്പലവയലിൽ ആസിഡ് ആക്രമണത്തിൽ  പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി ലിജിതയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. ജനുവരി 15 നാണ് ലിജിതയ്ക്കും മകൾക്കും നേരെ ഭർത്താവ് സനൽ കുമാർ ആസിഡ് ഒഴിച്ചത്.

സംഭവത്തിന്‌ ശേഷം ബൈക്കിൽ രക്ഷപ്പെട്ട സനൽ പിന്നീട് തീവണ്ടിയുടെ മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. സാരമായി പരിക്കേറ്റ ഇവരുടെ മകൾ അളകനന്ദ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

ഭർത്താവിന്‍റെ പീഡനം മൂലം കണ്ണൂർ കൊട്ടിയൂരിൽ നിന്ന് ഒരു മാസം മുൻപാണ് നിജിതയും മകളും അമ്പലവയലില്‍ എത്തിയത്. വാടക കെട്ടിടത്തിൽ പലചരക്ക് കട നടത്തിവരികയായിരുന്നു നിജിത. ഭർത്താവ് സനൽ ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്.

ഇതേ വാഹനത്തിൽ തന്നെ സനൽ രക്ഷപ്പെടുകയും ചെയ്തു. നാളുകളായി നിലനിന്നിരുന്ന കുടുംബ തർക്കങ്ങളാണ് ആസിഡ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചത്.

A young woman died after being attacked by acid in Ambalavayal

Next TV

Related Stories
പാളയത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

May 19, 2022 11:07 PM

പാളയത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

പാളയത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച...

Read More >>
കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

May 19, 2022 07:29 PM

കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി...

Read More >>
പാടത്ത് കളിക്കാനിറങ്ങിയ 14കാരൻ ചതുപ്പിൽ പുതഞ്ഞ് മുങ്ങിമരിച്ചു

May 19, 2022 07:16 PM

പാടത്ത് കളിക്കാനിറങ്ങിയ 14കാരൻ ചതുപ്പിൽ പുതഞ്ഞ് മുങ്ങിമരിച്ചു

പാടത്ത് കളിക്കാനിറങ്ങിയ 14കാരൻ ചതുപ്പിൽ പുതഞ്ഞ്...

Read More >>
പ്ലാച്ചിമട സമര നായിക കന്നിയമ്മ അന്തരിച്ചു

May 19, 2022 06:00 PM

പ്ലാച്ചിമട സമര നായിക കന്നിയമ്മ അന്തരിച്ചു

പ്ലാച്ചിമട സമര നായിക കന്നിയമ്മ...

Read More >>
 പൊലീസുകാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; രണ്ട് നാട്ടുകാർ കസ്റ്റഡിയിൽ

May 19, 2022 05:43 PM

പൊലീസുകാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; രണ്ട് നാട്ടുകാർ കസ്റ്റഡിയിൽ

പൊലീസുകാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം, രണ്ട് നാട്ടുകാർ...

Read More >>
അധ്യാപകനെന്ന വ്യാജേന ഏഴാം ക്ലാസ് വിദ്യാ‍ര്‌‍ത്ഥിയോട് അശ്ലീല സംഭാഷണം; പ്രവാസി അറസ്റ്റിൽ

May 19, 2022 05:23 PM

അധ്യാപകനെന്ന വ്യാജേന ഏഴാം ക്ലാസ് വിദ്യാ‍ര്‌‍ത്ഥിയോട് അശ്ലീല സംഭാഷണം; പ്രവാസി അറസ്റ്റിൽ

അധ്യാപകനെന്ന വ്യാജേന ഏഴാം ക്ലാസ് വിദ്യാ‍ര്‌‍ത്ഥിയോട് അശ്ലീല സംഭാഷണം, പ്രവാസി അറസ്റ്റിൽ...

Read More >>
Top Stories