#POCSO | ഭാര്യയുടെ അറിവോടെ ഭര്‍ത്താവ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ചു; ദമ്പതികള്‍ പിടിയിൽ

#POCSO | ഭാര്യയുടെ അറിവോടെ ഭര്‍ത്താവ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ചു; ദമ്പതികള്‍ പിടിയിൽ
Jul 17, 2024 11:27 PM | By VIPIN P V

ആലപ്പുഴ: (truevisionnews.com) ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റിലായി.

പെണ്‍കുട്ടിയുടെ ബന്ധുക്കളായ പുരുഷനും സ്ത്രീയുമാണ് അറസ്റ്റിലായത്. ആലപ്പുഴ ചെന്നിത്തലയിലാണ് സംഭവം.

38കാരനായ ബന്ധുവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ അമ്മ വിദേശത്തായതിനാല്‍ ബന്ധുക്കളായ ദമ്പതികളുടെ വീട്ടില്‍ നിന്നാണ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി പഠിച്ചിരുന്നത്.

സ്കൂളിലെ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം പറയുന്നത്. തുടര്‍ന്ന് അധ്യാപകര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

പോക്സോ കേസെടുത്ത പൊലീസ് പെണ്‍കുട്ടിയുടെ ബന്ധുക്കളായ ദമ്പതികളെ ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭാര്യയുടെ അറിവോടെയായിരുന്നു ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

ചെങ്ങന്നൂര്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിയത് അറസ്റ്റിലായവര്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളായതിനാല്‍ തന്നെ നിയമപ്രശ്നങ്ങളുള്ളതിനാൽ ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

#Husband #molests #highschool #student #alcohol #wife #knowledge #couple #arrested

Next TV

Related Stories
Top Stories










Entertainment News