കണ്ണൂർ :( www.truevisionnews.com ) കണ്ണൂരിൽ തെങ്ങ് വീണ് പശുത്തൊഴുത്ത് തകർന്നു.അപകടത്തിൽ തൊഴുത്തിൽ കെട്ടിയ പശുവിൻ്റെ കൊമ്പൊടിഞ്ഞു. ചമ്പാട് കുണ്ടുകുളങ്ങരയിൽ വൈകീട്ട് 5.30 ഓടെയായിരുന്നു തെങ്ങ് അപകടം.

കനത്ത മഴയിലും, കാറ്റിലും കൂറ്റൻ തെങ്ങ് കടപുഴകി കുണ്ടുകുളങ്ങര അണിയാപ്പുറത്ത് മനോജിൻ്റെ പശുത്തൊഴുത്തിന് മുകളിൽ വീഴുകയായിരുന്നു.
അപകടത്തിൽ ഒരു പശുവിൻ്റെ ഒരു കൊമ്പ് പൊട്ടി രക്തമൊഴുകി. ആലയിൽ മറ്റ് മൂന്നോളം പശുക്കളുണ്ടായിരുന്നു.
#Kannur #coconut #tree #fell #cowshed #collapsed #breaking #cow #horn #became #sight
