#snakebite | താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റ സംഭവം; സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി ഡിഎംഒ

#snakebite | താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റ സംഭവം; സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി ഡിഎംഒ
Jul 17, 2024 05:28 PM | By VIPIN P V

പാലക്കാട്: (truevisionnews.com) ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് യുവതിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഡിഎംഒ.

ഇന്ന് രാവിലെ 11 മണിയോടെയാണ് മകൾക്ക് കൂട്ടിരിക്കാനെത്തിയ ​ഗായത്രി എന്ന യുവതിക്ക് ആശുപത്രിയിൽ വെച്ച് പാമ്പുകടിയേറ്റത്.

യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിൽ വെച്ചാണ് പാമ്പുകടിയേറ്റത്. വളരെ പഴക്കമേറിയ കെട്ടിടത്തിന് ചുറ്റുപാടും കാടുപിടിച്ചു കിടക്കുന്ന അവസ്ഥയാണ്.

സംഭവത്തെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മഴക്കാല പൂർവ്വ ശുചീകരണം നടത്തിയെന്നാണ് ന​ഗരസഭ ചെയർപേഴ്സൺ പറഞ്ഞത്.

ഇന്നലെ രാത്രി ഗായത്രിയുടെ മകള്‍ക്ക് പനിയായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നു. അതിനിടെ രാവിലെ യൂറിന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു.

അതിനിടെ തറയില്‍ യൂറിന്‍ വീണു. അത് തുടക്കാന്‍ ചൂലെടുക്കാന്‍ പോയ സമയത്താണ് ഗായത്രിയുടെ കയ്യില്‍ പാമ്പ് കടിച്ചത്.

അവിടെ പെരുച്ചാഴിയും എലിയും ഉള്‍പ്പെടെ ഉണ്ടെന്നും വൃത്തിഹീനമായ അവസ്ഥയാണെന്നും വാര്‍ഡ് മെംബര്‍ ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ ശക്തമായ നടപടി വേണമെന്നും ഗായത്രിയുടെ ബന്ധു പറഞ്ഞു. ഗായത്രിയുടെ ആരോഗ്യനിലയില്‍ പ്രതിസന്ധിയില്ലെന്നും ബന്ധു വ്യക്തമാക്കി.

#woman #bitten #snake #talukhospital #DMO #report #Superintendent

Next TV

Related Stories
എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

Feb 12, 2025 10:37 AM

എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

ഒരാൾക്കായി അന്വേഷണം തുടരുകയാണ്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ്...

Read More >>
നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ 18കാരി ആത്മഹത്യ ചെയ്ത സംഭവം; 19കാരനായ ആൺസുഹൃത്ത് തൂങ്ങി മരിച്ചു

Feb 12, 2025 10:32 AM

നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ 18കാരി ആത്മഹത്യ ചെയ്ത സംഭവം; 19കാരനായ ആൺസുഹൃത്ത് തൂങ്ങി മരിച്ചു

വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച...

Read More >>
ഒന്‍പത് വയസ്സുകാരിയെ കോമയിലാക്കിയ അപകടം; ജാമ്യം ലഭിച്ച ഷെജീലിനെതിരേ ഒരാഴ്ചയ്ക്കകം കുറ്റപത്രം

Feb 12, 2025 10:24 AM

ഒന്‍പത് വയസ്സുകാരിയെ കോമയിലാക്കിയ അപകടം; ജാമ്യം ലഭിച്ച ഷെജീലിനെതിരേ ഒരാഴ്ചയ്ക്കകം കുറ്റപത്രം

അപകടത്തിനുശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തിയത് രണ്ടുമാസംമുന്‍പാണ്....

Read More >>
ചങ്ങരംകുളത്ത് ലഹരി മാഫിയയുടെ ആക്രമണം;  മൂന്ന് പേര്‍ക്ക് പരിക്ക്, അറസ്റ്റ്

Feb 12, 2025 10:17 AM

ചങ്ങരംകുളത്ത് ലഹരി മാഫിയയുടെ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്, അറസ്റ്റ്

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം. പൊലീസിൽ ഒറ്റുകൊടുക്കാൻ ആർക്കാണ് ധൈര്യമെന്ന് ആക്രോശിച്ചായിരുന്നു...

Read More >>
സംസ്ഥാനത്ത് 50,000 പേർക്ക് ഇന്ന് മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്യും

Feb 12, 2025 10:07 AM

സംസ്ഥാനത്ത് 50,000 പേർക്ക് ഇന്ന് മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്യും

75000ൽ പരം അപേക്ഷകളാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന് ലഭിച്ചത്....

Read More >>
കോമ്പസ് കൊണ്ട് ശരീരം മുറിച്ച് ബോഡി ലോഷൻ തേച്ചു, നഗ്നരാക്കിയ ശേഷം പ്രതികൾ ദൃശ്യങ്ങൾ; നടന്നത് കൊടുംക്രൂരത

Feb 12, 2025 10:06 AM

കോമ്പസ് കൊണ്ട് ശരീരം മുറിച്ച് ബോഡി ലോഷൻ തേച്ചു, നഗ്നരാക്കിയ ശേഷം പ്രതികൾ ദൃശ്യങ്ങൾ; നടന്നത് കൊടുംക്രൂരത

ഒന്നാം വർഷ വിദ്യാർഥികളെ നഗ്നരാക്കിയ ശേഷം പ്രതികൾ ദൃശ്യങ്ങൾ പകർത്തി. കോമ്പസ് ഉപയോഗിച്ച് ശരീരത്ത് മുറിവുകൾ ഉണ്ടാക്കി. മുറിവുകളിൽ ബോഡി ലോഷൻ...

Read More >>
Top Stories