#murdercase | സ്വത്ത് കിട്ടിയതോടെ മക്കൾ അവഗണിച്ചു, തിരിച്ചുചോദിച്ചപ്പോൾ വയോധികയെ കൊന്ന് കെട്ടിത്തൂക്കിയത് മരുമകൾ

#murdercase | സ്വത്ത് കിട്ടിയതോടെ മക്കൾ അവഗണിച്ചു, തിരിച്ചുചോദിച്ചപ്പോൾ വയോധികയെ കൊന്ന് കെട്ടിത്തൂക്കിയത് മരുമകൾ
Jul 16, 2024 10:40 AM | By Athira V

കാസര്‍കോട്: ( www.truevisionnews.com  ) സ്വത്ത് കിട്ടിയതോടെ മക്കൾ അവഗണിച്ചു പിന്നാലെ തിരിച്ചുചോദിച്ചപ്പോൾ വയോധികയെ കൊന്ന് കെട്ടിത്തൂക്കിയത് മരുമകൾ. കൊളത്തൂര്‍ ചേപ്പനടുക്കത്തെ പരേതനായ നാരായണന്‍ നായരുടെ ഭാര്യ പുക്ലത്ത് അമ്മാളുവമ്മയാണ് (68) കൊല്ലപ്പെട്ടത്.

2014 സെപ്റ്റംബറിലാണ് സംഭവം. വീടിന്റെ ചായ്പില്‍ കിടന്നുറങ്ങുകയായിരുന്ന അമ്മാളുവമ്മയെ കൊലപ്പെടുത്തിയശേഷം കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനായി മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തുവെന്ന് കുറ്റപത്രം പറയുന്നു.

രണ്ടും മൂന്നും പ്രതികളായ അമ്മാളുവമ്മയുടെ മകന്‍ കമലാക്ഷന്‍ (57), ചെറുമകന്‍ ശരത് (29) എന്നിവരെ കോടതി വെറുതേ വിട്ടിരുന്നു. അമ്മാളുവമ്മയുടെ പേരിലുള്ള സ്ഥലംവിറ്റ് പ്രതികളുടെ പേരില്‍ വാങ്ങിയ സ്ഥലം തിരിച്ചെഴുതിത്തരണമെന്നാവശ്യപ്പെട്ടതിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കഴുത്ത് ഞെരിച്ചും തലയിണ ഉപയോഗിച്ച് മുഖത്തമര്‍ത്തിയും നൈലോണ്‍ കയര്‍ കഴുത്തിന് ചുറ്റിയും കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ മകന്റെ ഭാര്യയെ ജീവപര്യന്തം തടവിനും പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു.

കൊളത്തൂര്‍ ചേപ്പനടുക്കത്തെ പി.അംബികയെയാണ് (49) കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.മനോജ് ശിക്ഷിച്ചത്.

കൊലപാതകത്തിന് ജീവപര്യന്തംതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തെളിവ് നശിപ്പിച്ചതിന് അഞ്ചുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ യഥാക്രമം രണ്ടുവര്‍ഷം, ഒരുവര്‍ഷം വീതം അധികതടവും അനുഭവിക്കണം.

ബേഡകം പോലീസെടുത്ത കേസില്‍ പ്രാഥമികാന്വേഷണം നടത്തിയത് ബേഡകം എസ്.ഐ. ആയിരുന്ന കെ.ആനന്ദനും തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ആദൂര്‍ ഇന്‍സ്‌പെക്ടറായിരുന്ന എ.സതീഷ്‌കുമാറുമാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ഇ.ലോഹിതാക്ഷന്‍, ആതിര ബാലന്‍ എന്നിവര്‍ ഹാജരായി.

#kasargod #ammaluamma #murder #case #verdict

Next TV

Related Stories
കോഴിക്കോട് കൈവേലിയിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

Jul 25, 2025 11:04 PM

കോഴിക്കോട് കൈവേലിയിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

കോഴിക്കോട് കൈവേലിയിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ്...

Read More >>
മാഷല്ലേ ..മാഷേ .....! പ്രധാനാധ്യാപകൻ മദ്യപിച്ച് സർക്കാർ സ്കൂൾ വരാന്തയിൽ കിടന്നുറങ്ങി; സസ്പെൻഷൻ

Jul 25, 2025 10:07 PM

മാഷല്ലേ ..മാഷേ .....! പ്രധാനാധ്യാപകൻ മദ്യപിച്ച് സർക്കാർ സ്കൂൾ വരാന്തയിൽ കിടന്നുറങ്ങി; സസ്പെൻഷൻ

റായ്ച്ചൂർ ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനെ ജോലി സമയത്ത് സ്കൂൾ പരിസരത്ത് മദ്യപിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ്...

Read More >>
പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; സഹോദരങ്ങൾ അറസ്റ്റിൽ

Jul 25, 2025 04:38 PM

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; സഹോദരങ്ങൾ അറസ്റ്റിൽ

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; സഹോദരങ്ങൾ...

Read More >>
കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

Jul 25, 2025 08:12 AM

കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

സി.പി.എം ബ്രാഞ്ച് സെക്രട്ടെറിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയിൽച്ചാടി, വ്യാപക തിരച്ചിൽ

Jul 25, 2025 07:51 AM

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയിൽച്ചാടി, വ്യാപക തിരച്ചിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദ ചാമി...

Read More >>
Top Stories

Entertainment News

//Truevisionall