#joydeath | ജോയിയുടെ മരണം: എംഎൽഎയ്ക്ക് മുന്നിൽ വിങ്ങിപ്പൊട്ടി മേയര്‍ ആര്യാ രാജേന്ദ്രൻ, ആശ്വസിപ്പിച്ച് പാറശാല എംഎൽഎ

#joydeath | ജോയിയുടെ മരണം: എംഎൽഎയ്ക്ക് മുന്നിൽ വിങ്ങിപ്പൊട്ടി മേയര്‍ ആര്യാ രാജേന്ദ്രൻ, ആശ്വസിപ്പിച്ച് പാറശാല എംഎൽഎ
Jul 15, 2024 01:27 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  )ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയിയെ രക്ഷിക്കാൻ കഴിയാത്തതിൽ വിങ്ങിപ്പൊട്ടി മേയർ ആര്യാ രാജേന്ദ്രൻ. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ സികെ ഹരീന്ദ്രൻ എംഎൽഎയോട് സംസാരിക്കുമ്പോഴായിരുന്നു മേയര്‍ കരഞ്ഞത്.

ഇത്രയും കഷ്ടപ്പെട്ടിട്ടും ജീവൻ രക്ഷിക്കാനായില്ലെന്നും ജോയിയെ ജീവനോടെ രക്ഷിക്കാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പറഞ്ഞ മേയര്‍ സാധ്യമായതെല്ലാം നഗരസഭയുടെ ഭാഗത്ത് നിന്ന് ചെയ്തെന്നും എംഎൽഎയോട് പറഞ്ഞു.

നഗരസഭയുടെ അനാസ്ഥയാണ് ജോയിയുടെ മരണത്തിന് കാരണമെന്ന വിമർശനങ്ങൾക്കിടെയാണ് മേയർ വികാരാധീനയായത്. ഒപ്പമുണ്ടായിരുന്ന സികെ ഹരീന്ദ്രൻ എംഎൽഎ മേയറെ ആശ്വസിപ്പിച്ചു.

നിർധന കുടുംബമാണ് ജോയിയുടേതെന്നും അദ്ദേഹത്തിൻ്റെ അമ്മയുടെ ജീവിതം സുരക്ഷിതമാക്കാൻ സഹായം വേണമെന്നും പറഞ്ഞ അദ്ദേഹം ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും പറഞ്ഞു.

#mayor #aryarajendran #cries #front #mla #ckhareendran #over #joy #death

Next TV

Related Stories
പാലക്കാട് കല്ലരിക്കോട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

Apr 29, 2025 07:03 PM

പാലക്കാട് കല്ലരിക്കോട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

പാലക്കാട് മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി...

Read More >>
 കോഴിക്കോട് എംഡിഎംഎ കേസിലെ മുഖ്യപ്രതി പിടിയിൽ

Apr 29, 2025 03:30 PM

കോഴിക്കോട് എംഡിഎംഎ കേസിലെ മുഖ്യപ്രതി പിടിയിൽ

കുന്ദമംഗലം എംഡിഎംഎ കേസിലെ മുഖ്യപ്രതി...

Read More >>
 വിനീതിന്‍റെ മരണം;എസ്ഒജി സംബന്ധിച്ച രഹസ്യ വിവരങ്ങൾ  കെെമാറി; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Apr 29, 2025 10:36 AM

വിനീതിന്‍റെ മരണം;എസ്ഒജി സംബന്ധിച്ച രഹസ്യ വിവരങ്ങൾ കെെമാറി; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അരീക്കോട് പൊലീസ് ക്യാമ്പിൽ ഹവീൽദാർ സി വിനീത് സ്വയം ജീവനൊടുക്കിയ സംഭവത്തിൽ...

Read More >>
കുറ്റ്യാടി കായക്കൊടിയിൽ  വയോധികനെ കാണാതായതായി പരാതി, അന്വേഷണം

Apr 29, 2025 10:29 AM

കുറ്റ്യാടി കായക്കൊടിയിൽ വയോധികനെ കാണാതായതായി പരാതി, അന്വേഷണം

കുറ്റ്യാടി കായക്കൊടി വയോധികനെ കാണാതായതായി...

Read More >>
Top Stories