#holiday | നാളെ അവധി കൂടുതൽ ജില്ലകളിലേക്ക്; കണ്ണൂരിനും കോഴിക്കോടിനും പിന്നാലെ കാസർഗോഡും

#holiday | നാളെ അവധി കൂടുതൽ ജില്ലകളിലേക്ക്; കണ്ണൂരിനും കോഴിക്കോടിനും പിന്നാലെ കാസർഗോഡും
Jul 14, 2024 06:06 PM | By Athira V

കാസർകോട്: ( www.truevisionnews.com  )കേരളത്തിലെ അതിതീവ്ര മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 3 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

കണ്ണൂരിന് പിന്നാലെ കോഴിക്കോടും കാസർകോടും അവധി പ്രഖ്യാപിക്കുകയായിരുന്നു. ഈ മൂന്ന് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അതത് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.

കോഴിക്കോട് അവധി അറിയിപ്പ്

കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (15-07-2024) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.

കാസർകോട് അവധി അറിയിപ്പ്

റെഡ് അലേർട്ട് സാഹചര്യത്തിൽ കാസർക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്റ്റേറ്റ് , സി ബി എസ് ഇ, ഐ സി എസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും. കോളേജുകൾക്ക് അവധി ബാധകമല്ല.

കണ്ണൂരിലെ അവധി അറിയിപ്പ്

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

#kerala #school #college #holiday #tomorrow #july15 #red #alert #heavy #rain #3 #districts #school #college #educational #institutes #holiday

Next TV

Related Stories
 കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

May 16, 2025 01:23 PM

കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ...

Read More >>
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ;  കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; അന്വേഷണം

May 16, 2025 11:21 AM

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; അന്വേഷണം

പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന...

Read More >>
Top Stories