#pookodeveterinary | പൂക്കോട് വെറ്ററിനറി സർവകലാശാല നിയമ വിഭാഗത്തിന് രൂക്ഷ വിമർശനം

#pookodeveterinary | പൂക്കോട് വെറ്ററിനറി സർവകലാശാല നിയമ വിഭാഗത്തിന് രൂക്ഷ വിമർശനം
Jul 13, 2024 12:22 PM | By Jain Rosviya

കൽപറ്റ: (truevisionnews.com) ജെ.എസ്.സിദ്ധാർഥന്റേത് ഉൾപ്പെടെയുള്ള റാഗിങ് കേസുകളിൽ പ്രതികൾക്ക് അനുകൂലമായ കോടതി ഉത്തരവുകൾ തുടർച്ചയായി വരുന്നതു സർവകലാശാല നിയമവിഭാഗത്തിന്റെ പിടിപ്പുകേടു കാരണമെന്നു രൂക്ഷ വിമർശനം.

ക്യാംപസിലെ റാഗിങ് കേസുകളുമായി ബന്ധപ്പെട്ട നിയമ നടപടികളിൽ ഗുരുതര കൃത്യവിലോപമാണു സർവകലാശാല നിയമവിഭാഗത്തിന്റേതെന്ന് പൂക്കോട് വെറ്ററിനറി കോളജ് ആന്റി റാഗിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത എഡിഎം കെ.ദേവകി പറഞ്ഞു.

ഇക്കാര്യം കലക്ടറുടെ ശ്രദ്ധയിൽപെടുത്തും. ബന്ധപ്പെട്ട എല്ലാ ഫയലുകളും ഉടൻ ഓഫിസിൽ എത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആന്റി റാഗിങ് കമ്മിറ്റി തീരുമാനങ്ങൾക്കു വിരുദ്ധ നിലപാടാണു സർവകലാശാല സ്റ്റാൻഡിങ് കോൺസൽ കോടതിയിൽ പലപ്പോഴും കൈക്കൊള്ളുന്നതെന്ന് അംഗങ്ങൾ തുറന്നടിച്ചു.

സിദ്ധാർഥൻ കേസിൽ കോടതിയിൽ നിന്നു തുടർച്ചയായി തിരിച്ചടി ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നു കമ്മിറ്റിയെ ബോധ്യപ്പെടുത്തണം.

റാഗിങ് കേസുകളിൽ കോടതിയിൽ നൽകിയ കാര്യവിവരണ പത്രിക അടുത്ത കമ്മിറ്റിയിൽ ചർച്ച ചെയ്യണമെന്നും അംഗങ്ങൾക്കു പരിശോധനയ്ക്കു നൽകണമെന്നും ആവശ്യമുയർന്നു.

2019 ബാച്ചിലെ പത്തനംതിട്ട സ്വദേശിയായ വിദ്യാർഥി റാഗിങ്ങിനിരയായതിൽ കേസ് പിൻവലിക്കാൻ സ്റ്റാൻഡിങ് കോൺസലിനു നിർദേശം നൽകിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് അംഗങ്ങൾ ആന്റി റാഗിങ് കമ്മിറ്റി ചെയർമാനോട് ആവശ്യപ്പെട്ടു.

റാഗിങ്ങിന് ഇരയായെന്നു പരാതിപ്പെട്ട പത്തനംതിട്ട സ്വദേശി പിന്നീട് മൊഴിമാറ്റുകയും മർദനം നേരിടേണ്ടി വന്നില്ലെന്നു സത്യവാങ്മൂലം നൽകുകയും ചെയ്തുവെന്നാണ് അധികൃതരുടെ വിശദീകരണം.

ആരോപണവിധേയർക്ക് അനുകൂലമായി കോടതി ഉത്തരവിറക്കാൻ കാരണം ഇരയുടെ മൊഴിമാറ്റമാണെന്നും അവർ പറയുന്നു. ക്യാംപസിലെ റാഗിങ്-പീഡന പരാതികളിൽ ഉൾപ്പെടെ കഴിഞ്ഞ 2 വർഷമായി ഒരു കേസ് പോലും ജയിക്കാൻ സർവകലാശാലയ്ക്കു കഴിഞ്ഞില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു.

ഇൻ സർവീസ് ക്വോട്ടയിൽ പൂക്കോട്ടെത്തിയ വിദ്യാർഥിക്കെതിരെ സിദ്ധാർഥന്റെ സഹപാഠിയായ വിദ്യാർഥിനി നൽകിയ പരാതിയെത്തുടർന്നുള്ള കേസും പരാജയപ്പെട്ടു.

ആരോപണ വിധേയനെതിരെ പൂക്കോട് വെറ്ററിനറി കോളജ് ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റിയുടെ കണ്ടെത്തലുകൾ യഥാസമയം കോടതിയെ ബോധ്യപ്പെടുത്താൻ സർവകലാശാല അഭിഭാഷകർക്കു കഴിഞ്ഞില്ലെന്നാണ് ആരോപണം.

കുറ്റാരോപിതനെ ‍ഡിസ്മിസ് ചെയ്ത നടപടി പിന്നീട് സസ്പെൻഷൻ ആക്കി കുറയ്ക്കുകയാണു സർവകലാശാല ചെയ്തത്.

സ്ഥാനക്കയറ്റം‍ അനുവദിക്കാത്ത സർവകലാശാല നിലപാടിനെതിരെ കോടതിയിൽ പോയ അധ്യാപകർക്കും അനുകൂല ഉത്തരവാണു ലഭിച്ചത്.

#pookode #veterinary #university #anti #ragging #committee #meeting

Next TV

Related Stories
#snakesincreasing | വിദ്യാലയ പരിസരങ്ങളിലെ കാടു വെട്ടാൻ നടപടിയില്ല പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്നു

Jul 8, 2024 01:01 PM

#snakesincreasing | വിദ്യാലയ പരിസരങ്ങളിലെ കാടു വെട്ടാൻ നടപടിയില്ല പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്നു

സ​മീ​പ​ത്തെ സ്വ​കാ​ര്യ തോ​ട്ട​ങ്ങ​ള​ക്കം കാ​ടു മൂ​ടി കി​ട​ക്കു​ന്ന​താ​ണ് പാ​മ്പു​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്താ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ...

Read More >>
#Nellarachal | നെല്ലാറച്ചാൽ വ്യൂ പോയിന്റ്: ചില കാഴ്ചകൾ മനോഹരം, ചിലത് അരോചകം

Jul 4, 2024 10:29 PM

#Nellarachal | നെല്ലാറച്ചാൽ വ്യൂ പോയിന്റ്: ചില കാഴ്ചകൾ മനോഹരം, ചിലത് അരോചകം

പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം മദ്യക്കുപ്പികളും...

Read More >>
#arrest | രണ്ടര ലക്ഷത്തോളം വില വരുന്ന കൊക്കോ പരിപ്പ് മോഷ്ടിച്ച സംഭവം: രണ്ടു പേർ അറസ്റ്റില്‍

Jul 2, 2024 08:40 PM

#arrest | രണ്ടര ലക്ഷത്തോളം വില വരുന്ന കൊക്കോ പരിപ്പ് മോഷ്ടിച്ച സംഭവം: രണ്ടു പേർ അറസ്റ്റില്‍

ആറു ചാക്കുകളിലായി സൂക്ഷിച്ച 2,22,000 രൂപ വിലയുള്ള 370 കിലോ ഗ്രാം പരിപ്പാണ്...

Read More >>
#Congress | ആംബുലൻസ് ഇല്ല, ചികിത്സ വൈകി; ഉപരോധവുമായി കോൺഗ്രസ്

Jul 2, 2024 01:29 PM

#Congress | ആംബുലൻസ് ഇല്ല, ചികിത്സ വൈകി; ഉപരോധവുമായി കോൺഗ്രസ്

ഞായറാഴ്ച എടവക കാരക്കുന്നിയിൽ ഉണ്ടായ അപകടത്തില്‍പെട്ടയാള്‍ക്കാണ് വിദഗ്ധ ചികിത്സ...

Read More >>
#rahulgandhi | വയനാടോ റായ്ബറേലിയോ ?, മണ്ഡലം ഏതെന്ന് തീരുമാനിക്കാൻ രാഹുൽ ഗാന്ധിക്ക് ഇനി ഒരു ദിനം കൂടി

Jun 17, 2024 07:09 AM

#rahulgandhi | വയനാടോ റായ്ബറേലിയോ ?, മണ്ഡലം ഏതെന്ന് തീരുമാനിക്കാൻ രാഹുൽ ഗാന്ധിക്ക് ഇനി ഒരു ദിനം കൂടി

ഇന്നോ നാളയോ ഏത് മണ്ഡലം ഒഴിയും എന്നതിൽ തീരുമാനം പ്രഖ്യാപിക്കും. വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും ചെയ്യും എന്നാണ് കോൺഗ്രസിലെ...

Read More >>
Top Stories










Entertainment News