മാനന്തവാടി : (truevisionnews.com)വാഹന അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയ്ക്കെത്തിച്ചയാളെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയില്‍ ആംബുലൻസ് ഇല്ലാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് ഐസിയു ആംബുലൻസ് എത്തിച്ച് ഒന്നര മണിക്കൂറിന് ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
ഞായറാഴ്ച എടവക കാരക്കുന്നിയിൽ ഉണ്ടായ അപകടത്തില്‍പെട്ടയാള്‍ക്കാണ് വിദഗ്ധ ചികിത്സ വൈകിയത്.
നിസ്സാര അറ്റകുറ്റപ്പണി നടത്തി പുറത്തിറക്കാവുന്ന ആംബുലൻസുകൾ സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് സർവീസ് വൈകിപ്പിക്കുന്നതായി കുറ്റപ്പെടുത്തി.
കോൺഗ്രസ് പ്രവർത്തകർ സൂപ്രണ്ട് ഡോ. പി.വി. രാജേഷിനെ ഉപരോധിച്ചു. തുടർന്ന് നടത്തിയ ചർച്ചയിൽ ഐസിയു ആംബുലൻസ് ഈ മാസം 4 നകവും രാഹുൽ ഗാന്ധി എംപി അനുവദിച്ച ആംബുലൻസ് 15 നുള്ളിലും സർവീസ് പുനരാരംഭിക്കുമെന്ന് സൂപ്രണ്ട് ഉറപ്പ് നൽകി.തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
എ.എം. നിഷാന്ത്, സുനിൽ ആലിക്കൽ, അസീസ് വാളാട്, ഷംസീർ അരണപ്പാറ, കെ.വി. ഷിനോജ്, മുസ്തഫ എള്ളിൽ, തോമസ് കൂട്ടുങ്കൽ, അഖിൽ പെരുമ്പിൽ, ജോഷി വാണാക്കുടി ,ശരത് രാജ് എന്നിവർ നേതൃത്വം നൽകി.
#No #ambulance #delayed #treatment #Congress #with #sanctions