#JamesAnderson | ടെസ്റ്റ് കരിയറിന് വിജയത്തോടെ പരിസമാപ്തി; കരിയര്‍ അവസാനിപ്പിച്ച് ആന്‍ഡേഴ്‌സണ്‍

#JamesAnderson | ടെസ്റ്റ് കരിയറിന് വിജയത്തോടെ പരിസമാപ്തി; കരിയര്‍ അവസാനിപ്പിച്ച് ആന്‍ഡേഴ്‌സണ്‍
Jul 12, 2024 09:01 PM | By VIPIN P V

ലണ്ടന്‍: (truevisionnews.com) ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ ടെസ്റ്റ് കരിയറിന് വിജയത്തോടെ പരിസമാപ്തി. ലോര്‍ഡ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 114 റണ്‍സിനുമായിരുന്നു വിന്‍ഡീസിന്റെ വിജയം.

സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് 121, 136 & ഇംഗ്ലണ്ട് 371. മത്സരത്തിലൊന്നാകെ നാല് വിക്കറ്റുകള്‍ വീഴ്ത്താന്‍ ആന്‍ഡേഴ്‌സണ് സാധിച്ചിരുന്നു.

അരങ്ങേറ്റക്കാരന്‍ ഗസ് അറ്റ്കിന്‍സണ്‍ 12 വിക്കറ്റുകള്‍ സ്വന്തമാക്കി. വിരമിക്കല്‍ തീരുമാനം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ആന്‍ഡേഴ്‌സണ്‍ മത്സരശേഷം വ്യക്തമാക്കി.

അദ്ദേഹത്തിന്റെ വാക്കുകള്‍... ''അത്ഭുകരമായ 20 വര്‍ഷങ്ങളാണ് കടന്നുപോയത്. ഒരുപാട് സന്തോഷം തോന്നുന്നു. ഈ ജേഴ്‌സി ധരിക്കുമ്പോഴെല്ലാം ഞാന്‍ ഇംഗ്ലണ്ടിനായി മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

പിന്തുണയില്ലാതെ ഒരു നീണ്ട കരിയര്‍ പടുത്തുയര്‍ത്താന്‍ കഴിയില്ല. എന്റെ കുടുംബം എനിക്കൊപ്പമുണ്ടായിരുന്നു. ഓസ്ട്രേലിയയിലും ഇന്ത്യയിലും വിജയിക്കുകയും ആ വിജയങ്ങളില്‍ എനിക്കെന്തെങ്കിലും ചെയ്യാനായെന്നുള്ളതും ശരിക്കും സവിശേഷമാണ്. എന്നാല്‍ വിരമിക്കുന്നത് എന്നെ വേദനിപ്പിക്കുന്നുണ്ട്.

ഞാന്‍ ഒരിക്കലും എന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്മാറിയിട്ടില്ല. ഞാന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് കളിച്ചിട്ട് കുറച്ച് കാലമായി.

എനിക്ക് ടെസ്റ്റ് ക്രിക്കറ്റ് തികഞ്ഞ സംതൃപ്തി നല്‍കിയിട്ടുണ്ട്.'' ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. ലോര്‍ഡ്‌സില്‍ തടിച്ചുകൂടിയ ക്രിക്കറ്റ് പ്രേമികളോട് അവസാന ചിയേഴ്‌സ് പറഞ്ഞാണ് ആന്‍ഡേഴ്‌സണ്‍ പിരിഞ്ഞത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിക്കറ്റ് വേട്ടയില്‍ മൂന്നാമതായിട്ടാണ് ആന്‍ഡേഴ്‌സണ്‍ കരിയര്‍ അവസാനിപ്പിക്കുന്നത്. 991 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സണ്‍ വീഴ്ത്തിയത്. മുത്തയ്യ മുരളീധരന്‍ (1347), ഷെയ്ന്‍ വോണ്‍ (1001) എന്നിവരാണ് ആന്‍ഡേഴ്‌സണ് മുന്നില്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞ ബൗളര്‍മാരിലും നാലാമതാണ് ആന്‍ഡേഴ്‌സണ്‍. മുത്തയ്യ മുരളീധരന്‍(44039), അനില്‍ കുംബ്ലെ(40850), ഷെയ്ന്‍ വോണ്‍(40705) എന്നിവരാണ് ആന്‍ഡേഴ്‌സണ് മുന്നിലുള്ളവര്‍.

ഇംഗ്ലണ്ട് ടീമിലെ സഹതാരമായിരുന്ന സ്റ്റുവര്‍ട്ട് ബ്രോഡിനെക്കാള്‍ 6000 പന്തുകളാണ് ടെസ്റ്റ് കരിയറില്‍ ആന്‍ഡേഴ്‌സണ്‍ എറിഞ്ഞത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളര്‍മാരില്‍ അനില്‍ കുംബ്ലെയെ(89) മറികടന്ന് ആന്‍ഡേഴ്‌സണ്‍(90) രണ്ടാം സ്ഥാനത്തെത്തി. 110 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ഗ്ലെന്‍ മക്ഗ്രാത്താണ് വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍.

#Test #career #ends #success #Anderson #retires

Next TV

Related Stories
ധാക്ക ലീഗിനിടെ ഹൃദയാഘാതം: തമീം ഇഖ്ബാല്‍ ഗുരുതരാവസ്ഥയില്‍

Mar 24, 2025 02:04 PM

ധാക്ക ലീഗിനിടെ ഹൃദയാഘാതം: തമീം ഇഖ്ബാല്‍ ഗുരുതരാവസ്ഥയില്‍

താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള നടപടികളിലാണെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....

Read More >>
ആഞ്ഞടിച്ചിട്ടും റൺമലയിൽ തെന്നി വീണ് സഞ്ജുവും സംഘവും; സൺറൈസേഴ്സിന് 44 റൺസ് ജയം

Mar 23, 2025 08:36 PM

ആഞ്ഞടിച്ചിട്ടും റൺമലയിൽ തെന്നി വീണ് സഞ്ജുവും സംഘവും; സൺറൈസേഴ്സിന് 44 റൺസ് ജയം

ഏഴു റൺസെടുത്ത് അനികെത് വർമയും റൺസൊന്നും എടുക്കാതെ അഭിവ് മനോഹറും അവസാന ഓവറുകളിൽ...

Read More >>
കൊൽക്കത്ത തവിടുപൊടി; ഉദ്ഘാടന മത്സരത്തിൽ ആർ.സി.ബിക്ക് തകർപ്പൻ ജയം, കോഹ്‌ലിക്ക് അർധസെഞ്ച്വറി

Mar 22, 2025 11:06 PM

കൊൽക്കത്ത തവിടുപൊടി; ഉദ്ഘാടന മത്സരത്തിൽ ആർ.സി.ബിക്ക് തകർപ്പൻ ജയം, കോഹ്‌ലിക്ക് അർധസെഞ്ച്വറി

അവസാന ഓവറുകളിൽ റണ്ണൊഴുക്ക് തടയാൻ ആർ.സി.ബി ബൗളർമാർക്കായതോടെ സ്കോർ 174ൽ...

Read More >>
കോളടിച്ചല്ലോ....! ഐസിസി ചാംപ്യന്‍സ് ട്രോഫി നേടിയ ഇന്ത്യൻ ടീമിന് വമ്പൻ പാരിതോഷികവുമായി ബിസിസിഐ

Mar 20, 2025 01:45 PM

കോളടിച്ചല്ലോ....! ഐസിസി ചാംപ്യന്‍സ് ട്രോഫി നേടിയ ഇന്ത്യൻ ടീമിന് വമ്പൻ പാരിതോഷികവുമായി ബിസിസിഐ

രോഹിത് ശര്‍മയുടെ കീഴില്‍ ആധികാരികമായിരുന്നു എല്ലാ ജയങ്ങളും. ടൂര്‍ണമെന്റില്‍ ഒരു കളിയും തോല്‍ക്കാതെ ഫൈനലിലെത്തിയ ഏക ടീമും...

Read More >>
മെസിയുടെ കേരള സന്ദര്‍ശനം, കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്ന് കായികമന്ത്രി

Mar 18, 2025 07:58 PM

മെസിയുടെ കേരള സന്ദര്‍ശനം, കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്ന് കായികമന്ത്രി

ഇതിന് പിന്നാലെയാണ് അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കാന്‍ ശ്രമം...

Read More >>
Top Stories