കോയമ്പത്തൂർ: ( www.truevisionnews.com ) തിരുപ്പതിയിൽ മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്ത്രീക്ക് പരിക്ക്. ദർശനത്തിനെതിയ സ്ത്രീയാണ് അപകടത്തിൽ പെട്ടത്.
ജപാലി തീർത്ഥത്തിന് സമീപം ക്ഷേത്രത്തിലേക്ക് കയറാൻ ഒരുങ്ങുമ്പോൾ മരക്കൊമ്പ് ഒടിഞ്ഞു തലയിൽ വീഴുകയായിരുന്നു.
.gif)

ക്ഷേത്രജീവനക്കാർ ഓടി എത്തി സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോർട്ടുകൾ.
#woman #visiting #tirupati #injured #when #tree #branch #fell #head
