നാദാപുരം ( കോഴിക്കോട് ) : ( www.truevisionnews.com ) വിൽപ്പനക്കായി ബസ്സിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ.

പശ്ചിമ ബംഗാൾ 24 ഫർഘാന സ്വദേശി ശക്തി പാദ മൈറ്റി ( 50 ) നെയാണ് നാദാപുരം എസ് ഐ എം.നൗഷാദ് അറസ്റ്റ് ചെയ്തത്.
പ്രതിയിൽ നിന്ന് 20 കുപ്പി മാഹി മദ്യം പോലീസ് പിടികൂടി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നാദാപുരം ബസ് സ്റ്റാൻ്റിൽ നിന്നാണ് പ്രതി പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻറ് ചെയ്തു.
#middle #aged #man #arrested #Nadapuram #smuggling #Mahi #liquor #bus
