#INDvsZIM | വിജയം തുടർന്ന് ഇന്ത്യ; സിംബാബ്​‍വെ വീഴ്ത്തിയത് 23 റൺസിന്

#INDvsZIM | വിജയം തുടർന്ന് ഇന്ത്യ; സിംബാബ്​‍വെ വീഴ്ത്തിയത് 23 റൺസിന്
Jul 10, 2024 08:36 PM | By VIPIN P V

ഹരാരെ: (truevisionnews.com) സിംബാബ്​‍വെക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 23 റൺസ് ജയം.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. സിംബാബ്​‍വെയുടെ മറുപടി ആറു വിക്കറ്റ് നഷ്ടത്തിൽ 159 റൺസിലവസാനിച്ചു.

49 പന്തിൽ നിന്ന് 65 റൺസെടുത്ത ഡിയോൻ മേയറും 26 പന്തിൽ 37 റൺസെടുത്ത ക്ലിവ് മഡാണ്ടെയും ശക്തമായി ചെറുത്തു നിന്നെങ്കിലും ജയം എത്തിപ്പിടിക്കാനായില്ല.

വെല്ലിങ്ടൺ മസാകദ്സ 18 ഉം ക്യാപ്റ്റൻ സിക്കന്ദർ റാസ 15 ഉം മറുമാനി 13 ഉം റൺസെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി വാഷ്ങ്ടൺ സുന്ദർ മൂന്നും ആവേശ് ഖാൻ രണ്ടും വിക്കറ്റ് വീഴ്ത്തി.

ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലെത്തി. നേരത്തെ, ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ അർധസെഞ്ച്വറിയുടെയും ഋതുരാജ് ഗെയ്ക്‍വാദിന്റെ തകർപ്പൻ ബാറ്റിങ്ങിന്റെയും മികവിലാണ് ഇന്ത്യ 182 റൺസിലെത്തിയത്.

ഇന്ത്യക്കായി മികച്ച തുടക്കമാണ് യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും ചേർന്ന ഓപണിങ് സഖ്യം നൽകിയത്. ഇരുവരും ചേർന്ന് 8.1 ഓവറിൽ 67 റൺസ് ചേർത്താണ് വഴിപിരിഞ്ഞത്.

27 പന്തിൽ 36 റൺസിലെത്തിയ ജയ്സ്വാളിനെ സിക്കന്ദർ റാസയുടെ പന്തിൽ ബെന്നറ്റ് പിടികൂടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് സെഞ്ച്വറി നേടിയ അഭിഷേക് ശർമയാണ് തുടർന്നെത്തിയത്.

എന്നാൽ, ഒമ്പത് പന്തിൽ 10 റൺസെടുത്ത താരത്തെ സിക്കന്ദർ റാസയുടെ പന്തിൽ മരുമനി ക്യാച്ചെടുത്തു.

ഗില്ലിന് കൂട്ടായി ഋതുരാജ് ഗെയ്ക്‍വാദ് എത്തിയതോടെയാണ് സ്കോർ ബോർഡ് വേഗത്തിൽ ചലിച്ചുതുടങ്ങിയത്.

എന്നാൽ, സ്കോർ 153ൽ എത്തിയപ്പോൾ 49 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 66 റൺസിലെത്തിയ ഗില്ലിനെ മുസറബാനി സിക്കന്ദർ റാസയുടെ കൈയിലെത്തിച്ചു.

അർധസെഞ്ച്വറിയിലേക്ക് നീങ്ങിയ ഗെയ്ക്‍വാദിനെ (28 പന്തിൽ മൂന്ന് സിക്സും നാല് ഫോറുമടക്കം 49) അവസാന ഓവറിലെ നാലാം പന്തിൽ മുസറബാനി തന്നെ മടക്കി. സഞ്ജുവിനൊപ്പം ഒരു റൺസുമായി റിങ്കു സിങ് പുറത്താകാതെ നിന്നു.

സിംബാബ്​‍വെക്കായി ​െബ്ലസ്സിങ് മുസറബാനി, സിക്കന്ദർ റാസ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

#Success #followed #India #Zimbabwe #lost #runs

Next TV

Related Stories
#RanjiTrophy | രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം

Oct 14, 2024 09:27 PM

#RanjiTrophy | രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം

പഞ്ചാബ് ഉയർത്തിയ 158 റൺസെന്ന വിജയലക്ഷ്യം കേരളം അനായാസം മറികടക്കുകയായിരുന്നു....

Read More >>
#RanjiTrophy | രഞ്ജി ട്രോഫിയിൽ പഞ്ചാബിനോട് ലീഡ് വഴങ്ങി കേരളം

Oct 14, 2024 12:17 PM

#RanjiTrophy | രഞ്ജി ട്രോഫിയിൽ പഞ്ചാബിനോട് ലീഡ് വഴങ്ങി കേരളം

അവസാന വിക്കറ്റിൽ മായങ്ക് മർക്കണ്ഡേയും സിദ്ദാർത്ഥ് കൌളും ചേർന്ന് കൂട്ടിച്ചേർത്ത 51 റൺസാണ് കേരളത്തിന്...

Read More >>
#SeniorWomen'sT20 |  സീനിയര്‍ വിമന്‍സ് ടി20; കേരള ടീമിനെ ഷാനി നയിക്കും

Oct 13, 2024 12:06 PM

#SeniorWomen'sT20 | സീനിയര്‍ വിമന്‍സ് ടി20; കേരള ടീമിനെ ഷാനി നയിക്കും

. ഒക്ടോബര്‍ 17 ന് ഹിമാചല്‍ പ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 20 ന് തൃപുരയ്‌ക്കെതിരെയും 22 ന് റെയില്‍വെയ്‌ക്കെതിരെയും കേരളം...

Read More >>
#MuhammadSiraj | മുഹമ്മദ് സിറാജ് ഇനി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്; ഔദ്യോഗികമായി ചുമതലയേറ്റ് താരം

Oct 11, 2024 08:55 PM

#MuhammadSiraj | മുഹമ്മദ് സിറാജ് ഇനി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്; ഔദ്യോഗികമായി ചുമതലയേറ്റ് താരം

ആദ്യ ടെസ്റ്റില്‍ ആകാശ് ദീപിന്റെ പന്തുകള്‍ ഇടം കൈയന്‍ ബാറ്റര്‍മാര്‍ കളിക്കാന്‍ പാടുപെട്ടിരുന്നു.ബംഗ്ലാദേശ് ഓപ്പണര്‍ സാകിര്‍ ഹസനെയും മൊനിമുള്‍...

Read More >>
#RafaelNadal | ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

Oct 10, 2024 03:51 PM

#RafaelNadal | ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

രണ്ട് തവണ വീതം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും വിംബിള്‍ഡണും...

Read More >>
#KeralaCricketLeague | കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Oct 9, 2024 07:09 PM

#KeralaCricketLeague | കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

ഇതില്‍ ബിഹാര്‍ ഒഴികെയുള്ള ടീമുകളെല്ലാം തന്നെ ദേശീയ ടീമിലും ഐപിഎല്ലിലുമൊക്കെ കളിച്ച് ശ്രദ്ധേയ താരങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ആദ്യ മത്സരത്തിലെ...

Read More >>
Top Stories










Entertainment News